"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:




2021-22 ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ജെ ആർ സി കാടറ്റുകൾവീടുകളിൽ തൈകൾ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനം  ആചരിച്ചത്. തുടർന്നു  ജൂലൈ 1 വേൾഡ് ഡോക്ടർസ് ഡേ പോസ്റ്റർ തയ്യാറാക്കി കൊണ്ടാണ് ആണ് ആചരിച്ചത്.
====== വിദ്യാരംഗം കലാസാഹിത്യവേദി  ---  2021 - 2022 ======
     2021-22 അക്കാദമിക് വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വായനാദിനത്തോടെ ആരംഭിച്ചു.ഓൺലൈൻ ക്വിസ് മത്സരം, ആസ്യാദനക്കുറിപ്പ് മത്സരം, കഥാപാത്രാ വിഷ്കാരം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. എല്ലാ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.


     കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  ജെ ആർ സി  കേഡറ്റുകൾക്ക് പങ്കെടുക്കാനായി എന്നത്  അഭിമാനാർഹമായ  നേട്ടം തന്നെയാണ് .ജെ ആർ സി കേഡറ്റുകളിൽ നിന്നും കൗൺസിലർമാരിൽ നിന്നും  സ്വരൂപിച്ച  തുക ഉപയോഗിച്ച് സി എച്ച് സി യിലേക്ക് ppe കിറ്റുകളു० മാസ്ക്കും  സാനിറ്റൈസറുകളു० നൽകി.
     ജൂലൈ 5-ബഷീർദിന അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് മത്സരം, ബഷീർ കൃതിയായ ന്റുപ്പാപ്പകൊരാനാണ്ടാർന്ന് എന്ന പുസ്തകത്തെ  കുറിച്ച് ആസ്വാദനക്കുറിപ്പ് മത്സരം എന്നിവയായിരുന്നു നടത്തിയത്. വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം സിന്ധു ടീച്ചർ നിർവഹിച്ചു. കുട്ടികളുടെ ഓൺലൈൻ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗം സ്കൂൾ തല ശില്പശാലയിലേക്ക്  ചിത്രരചന, കാവ്യാലാപനം, കഥാരചന, ആസ്വാദനക്കുറിപ്പ്, കവിതാരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ നാടൻ പാട്ട് ശില്പശാല പ്രസിദ്ധ നാടൻപാട്ട് കലാകാരൻ ജയരാജൻ മാസ്റ്റർ നിർവഹിച്ചു. കുട്ടികൾ വളരെ ഊർജസ്വലമായി നാടൻപാട്ട് ശിൽപ്പശാലയിൽ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. സകുടുംബം സാഹിത്യ ക്വിസ് നടത്തി. വിജയികളെ കണ്ടെത്തുകയും സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിൽ കഥാരചനക്കും കാവ്യാലാപന ത്തിനും UP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ലയ (6F) നവനീത് (7A) എന്നിവരായിരുന്നു. വിജയികൾ നവനീതിനെ കാവ്യാലാപനത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവിദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി.
 
      ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പ്രസംഗമത്സരത്തിൽ 7A യിലെ മുഹമ്മദ് സഹൽ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം  കിട്ടി.
 
      കൂടാതെ ജെ ആർ സി കേഡറ്റുകൾക്കായി 12/ 2/ 22ന് നമ്മുടെ സ്കൂളിൽ വച്ച്  സെമിനാർ നടത്തുകയുണ്ടായി. ജി എച്ച് എസ് എസ് പന്നൂർ ,ജി എച്ച് എസ് എസ് നരിക്കുനി, കെ എം ഒ എച്ച് എസ്  എന്നീ  സ്കൂളുകളിലെ  പത്താം  തരത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി .
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737793" എന്ന താളിൽനിന്ന് ശേഖരിച്ചത്