"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
*[[{{PAGENAME}}/സമ്മാനച്ചെപ്പ്|സമ്മാനച്ചെപ്പ്.]] | *[[{{PAGENAME}}/സമ്മാനച്ചെപ്പ്|സമ്മാനച്ചെപ്പ്.]] | ||
==''' | ==<big><u>'''സ്കൂളിനെ നയിച്ച''' '''മുൻ സാരഥികൾ'''</u></big>== | ||
=== '''<big> </big>'''<small>സ്കൂളിനെ നയിച്ചവർ</small> === | === '''<big> </big>'''<small>സ്കൂളിനെ നയിച്ചവർ</small> === |
21:46, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലം , മംഗലം.പി.ഒ തൃക്കുന്നപ്പുഴ വഴി പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0479 2480861 |
ഇമെയിൽ | mangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35311 (സമേതം) |
യുഡൈസ് കോഡ് | 32110200807 |
വിക്കിഡാറ്റ | Q87478309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 162 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീദ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷൈനി പത്മജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
11-03-2022 | 35311 |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്
ചരിത്രം
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ൽ ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സരസ്വതി ക്ഷേത്രമാണ് മംഗലം ഗവ.എൽ.പി സ്കൂൾ . ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4 ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്റൂമുംഉണ്ട്.2018-2019 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്.
- HELLO SPEAK ENGLISH.
- സമ്മാനച്ചെപ്പ്.
സ്കൂളിനെ നയിച്ച മുൻ സാരഥികൾ
സ്കൂളിനെ നയിച്ചവർ
അധ്യാപകരുടെ പേര് | വർഷം |
---|---|
പരമുസാർ | |
അബ്ദുൾ സലാം | |
ഭവാനിയമ്മ | |
സരോജിനിയമ്മ | |
എ.ജെ കുഞ്ഞച്ചൻ | 1997-1998 |
സതിയമ്മ | 1998 - 2000 |
മേരിക്കുട്ടി | 2000 |
റംലത്ത് | 2000-2002 |
പ്രഭാകരക്കുറുപ്പ് | 2002-2003 |
എം. രുഗ്മിണി | 2003 - 2004 |
പ്രദീപാമ്മ | 2004-2005 |
റഹ്മത്ത് ബീവി | 2005-2006 |
സി. അംബിക | 2006 - 2009 |
ഡെയ്സിമോൾ ജെ തൈയ്യിൽ | 2009 - 2011 |
ജെ. സുകുമാരൻ | 2011 - 2013 |
സ്വർണ്ണമ്മ | 2013 - 2015 |
സുരീന ബീഗം | 2015-2017 |
ഉഷാകുമാരി | 2017 - 2018 |
സജീദ എസ് | 2018 |
നേട്ടങ്ങൾ
അറബിക് കലോത്സവത്തിന് 2019 - 2020 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്
സ്ഥാപനകാര്യ ഭരണനിർവഹണം
ഹെഡ്മിസ്ട്രസ്സജീദ എസ് | പി.ടി.എ. ചെയർപേർസൻഷൈനി പത്മജൻ | എം.പി. ടി.എ. പ്രസിഡന്റ്സവിത |
---|
നിലവിലെ അധ്യാപകരും ചുമതലകളും
സീനിയർ അസിസ്റ്റന്റ്നസീമ. കെ.എൻ
(ഉച്ചഭക്ഷണം, ഗണിത ക്ലബ്ബ് കൺവീനർ) |
എസ്.ആർ.ജി കൺവീനർശ്രുതി. എസ്
(ശാസ്ത്രം, ഊർജ്ജ സംരക്ഷണം) |
സ്റ്റാഫ് സെക്രട്ടറിസാബിറ ബീവി .ഒ
(ആരോഗ്യം) |
സ്കൂൾ വിക്കി യൂസർഷീബ. കെ
(ഉച്ച ഭക്ഷണം, ഐ.റ്റി.) |
---|
ഷംല. എൽ
(അറബി ക്ലബ്ബ്, കലാകായികം) |
പ്രശാന്തകുമാർ.എസ്.
(ഹലോ സ്പീക്ക് ഇംഗ്ലീഷ്, സ്കൂൾ സുരക്ഷ) |
നീതു മോൾ. ആർ
(വിദ്യാരംഗം, ലൈബ്രററി) |
പ്രസീദ ജി |
---|
ജസ്ന എൻ |
---|
സ്കൂളിന്റെ കൂടുതൽ ചിത്രങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജയറാം
* സയന്റിസ്റ്റ് നൂറിൽ അമീൻ
* ഡോ. സഫീന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്നുകിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും(കാര്ത്തിഗപ്പള്ളി,തൃക്കുന്നപ്പുഴ വഴി) ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി മംഗലം ഗവ;എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.233364,76.42102 |zoom=18}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35311
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ