"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
23453 hm (സംവാദം | സംഭാവനകൾ)
വരി 282: വരി 282:


1️⃣1️⃣ . സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
1️⃣1️⃣ . സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
'''<u><big>ക്ലബ്ബുകളുടെ ഉള്ളടക്കം</big></u>'''
നമ്മുടെ വിദ്യാലയത്തിൽ ബാലസഭ, വിദ്യാരംഗം, കലാസാഹിത്യവേദി , സയൻസ് ക്ലബ്, ഗാന്ധിദർശൻ ക്ലബ്, ഗണിത ക്ലബ്, കാർഷിക ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് , ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്, സംസ്കൃതം ക്ലബ്,
എന്നിങ്ങനെയുള്ള ക്ലബ്ബുകൾ  ഉണ്ട് ഇവയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.
ഓരോ ക്ലബ്ബുകളുടെയും ഉദ്ഘാടനം  ജൂൺ ജൂലൈ മാസത്തിൽ തന്നെ അതാത് മേഖലയിൽ വിദഗ്ധരായ വരെ കൊണ്ട് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ഓരോ ക്ലബ്ബുകളിലും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു
ബാലസഭ വിദ്യാരംഗം  കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനും  ഉണർത്തുന്നതിനും  ഉള്ള വേദി ഒരുക്കി കൊടുക്കുന്നു വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം ബഷീർ ചരമദിനം ഇവയോട്  അനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച  പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ ചാന്ദ്ര ദിനം മുതൽ വിവിധ ദിനാചരണങ്ങൾ  ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായവ. ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു  സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം  ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ  ശാസ്ത്രരംഗത്തെ നേതൃത്വത്തിൽ നടത്തുകയും ഉപജില്ലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും
സമ്മാന അർഹർ ആകുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച്  രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ  പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു.
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ  സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു
ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓരോവർഷവും ഒരു ഗാന്ധി മരം വിദ്യാലയ അങ്കണത്തിൽ നടുകയും അത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാലിച്ച് വരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി ക്വിസ് ചുമർ പത്രം പതിപ്പ് ഇവയുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നടന്നുവരുന്നു പകർച്ചവ്യാധികളെ കുറിച്ചും അതിൻറെ മുൻകരുതലുകൾ  കുറിച്ചും ആരോഗ്യവകുപ്പിൽ ഉള്ള  വരുത നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കൗമാര വിദ്യാഭ്യാസ ക്ലാസുകൾ പെൺകുട്ടികൾക്കായി എല്ലാവർഷവും നടന്നുവരുന്നു. ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക കുട്ടികൾക്ക് കൊടുത്തുവരുന്നു.
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ കാർഷിക ക്ലബ്ബിൻറെ സഹായത്തോടെ ഇവിടെ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു
സാമൂഹിക ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രാദേശികചരിത്രരചന , വിദ്യാലയ ചരിത്രരചന, ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രാദേശികമായി ഉള്ള വ്യക്തികളുമായി  അഭിമുഖ സംഭാഷണം എന്നിവ നടന്നുവരുന്നു .
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു
സംസ്കൃതം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണ പ്രവർത്തനങ്ങൾ ഞങ്ങൾ മികച്ച രീതിയിൽ ചെയ്തു വരുന്നു ആഴ്ചയിലൊരിക്കൽ സംസ്കൃത  ഭാഷയിലുള്ള അസംബ്ലി സംഘടിപ്പിച്ചു വരുന്നു.
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ മാക്സ്‌ലാബ് വിദ്യാലയത്തിൽ സെറ്റ് ചെയ്തു ഗെയിം കോമ്പറ്റീഷൻ മികച്ച വിദ്യാർഥികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടി വേണ്ടിയുള്ള മാത്തമാറ്റിക്കൽ ടാലൻറ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു അതുപോലെതന്നെ പിന്നോക്കക്കാർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ .ചെയ്തുവരുന്നു അനു ഓപ്പറേഷൻ തുടങ്ങിയവയിലും കുട്ടികൾഅംഗമാകുന്നു നു നു ഒന്നു കോർണർ സംഘടിപ്പിക്കുകയും കുട്ടികൾ ഈ പ്രവർത്തനങ്ങൾ ഞങ്ങൾ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ പങ്കാളികളാകുകയും ചെയ്യുന്നു


'''<big><u>അംഗീകാരങ്ങൾ</u></big>'''
'''<big><u>അംഗീകാരങ്ങൾ</u></big>'''
"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്