"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== '''അക്കാദമികം''' == | == '''അക്കാദമികം''' == | ||
[[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]] | [[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]] | ||
[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം2018]] | |||
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
* [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ ''']] | * [[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ ''']] | ||
വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം '''[[മീഡിയ:School_Academic_Master_Plan.pdf|'''(ഡൗൺലോഡ്) ''']] | വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം '''[[മീഡിയ:School_Academic_Master_Plan.pdf|'''(ഡൗൺലോഡ്) ''']] | ||
*[[മീഡിയ:School Academic Master Plan.pdf|(ഡൗൺലോഡ്) ''']] | |||
*[[മീഡിയ:School Academic Master Plan.pdf|(ഡൗൺലോഡ്) ''']] | *[[മീഡിയ:School Academic Master Plan.pdf|(ഡൗൺലോഡ്) ''']] |
12:58, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് കാളികാവ് ബസാർ | |
---|---|
വിലാസം | |
കാളികാവ് ജി.എം.യു.പി സ്കൂൾ കാളികാവ് ബസാർ , കാളികാവ് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഫോൺ | 04931 259301 |
ഇമെയിൽ | gupskkv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48553 (സമേതം) |
യുഡൈസ് കോഡ് | 32050300103 |
വിക്കിഡാറ്റ | Q6456719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 580 |
പെൺകുട്ടികൾ | 539 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു ഫ്രാൻസിസ് കെ |
പി.ടി.എ. പ്രസിഡണ്ട് | റഹ് മത്തുള്ള കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റ സി |
അവസാനം തിരുത്തിയത് | |
10-03-2022 | 48553 |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ . 2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
ചരിത്രം
1915-ലാണ് ജി.എം.യു.പി.എസ് കാളികാവ് ബസാറിൻെറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്റെ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ്മെൻറ്സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്.അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. കൂടുതൽ വായിക്കുക
അക്കാദമികം
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. കൂടുതൽ വായിക്കുക
വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം (ഡൗൺലോഡ്)
മാനേജ്‌മെന്റ്
കാളികാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ.വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 580 ആൺകുട്ടികളും 539 പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ 265 വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് . ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
ക്ലാസ് | ആൺ | പെൺ | ആകെ |
---|---|---|---|
STD I | 85 | 78 | 163 |
STD II | 96 | 91 | 187 |
STD III | 80 | 83 | 163 |
STD IV | 74 | 79 | 153 |
STD V | 82 | 70 | 152 |
STD VI | 70 | 71 | 141 |
STD VII | 93 | 67 | 160 |
PRE -PRIMARY | 132 | 133 | 265 |
മാതൃകാപ്രവർത്തനങ്ങൾ
സംസ്ഥാന തലത്തിൽതന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.കൂടുതൽ വായിക്കുക
സാമൂഹ്യ പങ്കാളിത്തം
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും വിദ്യാലയത്തിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക
മികവുകൾ അംഗീകാരങ്ങൾ
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1384കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.കൂടുതൽ വായിക്കുക
വിദ്യാലയ വിശേഷങ്ങൾ
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.
മുൻ സാരഥികൾ
നൂറു വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ്വസൂരികളെ അടയാളപ്പെടുത്തുക എന്നു പറയുന്നത് ഏറെ ശ്രമകരമാണ്.മലയോര മേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കളും സാധാരാണക്കാരും ആശ്രയമായി കണ്ടിരുന്ന വിദ്യാലയത്തിലെ അധ്യാപകരിൽ പലരും തെക്കൻ ജില്ലകളിൽ നിന്നു വന്നവരായിരുന്നു. അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.
പ്രശസ്തരായ പൂർവവിദ്യാർഥികൾ
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർഥികൾ (കാണുക)
ചിത്രശാല
സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക
പ്രോജക്ടുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നിലമ്പൂർ പെരുംപിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. നിലമ്പൂരിൽ നിന്നും പുക്കോട്ടുംപാടം വഴി കാളികാവിലെത്താം. നിലമ്പൂരിൽ നിന്ന് 20 കി.മി. അകലം.
- മഞ്ചേരിയിൽ നിന്ന് 33 കി.മി. അകലം. മഞ്ചേരി നിന്നും വണ്ടുർ വഴി കാളികാവിലെത്താം
- മലപ്പുറത്തു നിന്ന് 48 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി വണ്ടുർ വഴി കാളികാവിലെത്താം.
- പെരിന്തൽമണ്ണ നിന്ന് 35 കി.മി. അകലം. പെരിന്തൽമണ്ണ നിന്ന് മേലാറ്റൂർ കരുവാരകുണ്ട് വഴി കാളികാവിലെത്താം
{{#multimaps: 11.168838, 76.326749 | width=800px | zoom=16 }}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48553
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool