"ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ റേഡിയോ (മഷിത്തണ്ട് )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ റേഡിയോ (മഷിത്തണ്ട് ) (മൂലരൂപം കാണുക)
23:14, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു പിന്നീടുള്ള കടമ്പ.. കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും സ്വീകരിച്ച് മഷിത്തണ്ട്എന്ന പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു... വിവിധ ദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ തയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്... അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു.. | ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു പിന്നീടുള്ള കടമ്പ.. കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും സ്വീകരിച്ച് മഷിത്തണ്ട്എന്ന പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു... വിവിധ ദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ തയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്... അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു.. | ||
=== '''<u>എന്നും കൂടെയിരിക്കാൻ അധ്യാപകർ</u>''' === | |||
വിദ്യാഭ്യാസ സമ്പ്രദായം ഏറെ മാറിയിരിക്കുന്നു.. സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് പൊതുസമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യപ്പെടുക എന്നത് വളരെ എളുപ്പം ആയിരിക്കുന്നു.. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇത്തരം വേദികൾ ക്കുള്ള ഉപകരണങ്ങളായി മാറിയിട്ടുണ്ട്.. യൂട്യൂബ് ഫേസ്ബുക്ക് വാട്സപ്പ് തുടങ്ങിയ നൂതന ഡിജിറ്റൽ സങ്കേതങ്ങൾ വിവര വിനിമയത്തിന്റെ പ്രാഥമിക പടികളായി മാറിയിട്ടുണ്ട്.. അത്തരം സാഹചര്യങ്ങളിലേക്ക് ഞങ്ങളുടെ വിദ്യാലയവും വർഷങ്ങൾക്കുമുമ്പേ കടന്നിട്ടുണ്ട്.. ഞങ്ങളുടെ വിദ്യാലയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കിട ടയിലും, പൊതുസമൂഹത്തിലും ഇന്ന് വ്യാപരിക്കുന്നത് ഇത്തരം മാധ്യമങ്ങളിലൂടെയാണ്. | |||
<gallery> | |||
പ്രമാണം:14871 2022 schoolradio teacher 1.jpeg | |||
പ്രമാണം:14871 2022 schoolradio teacher 2.jpeg | |||
പ്രമാണം:14871 2022 schoolradio teacher 3.jpeg | |||
</gallery> | |||
ഡിജിറ്റൽ സാങ്കേതിക വിദ്യ പൂർണ്ണമായി ഉപയോഗപ്പെടുത്തി, അവയെ സോഷ്യൽമീഡിയയും ആയി കണക്ട് ചെയ്ത് സ്കൂൾ പ്രവർത്തന വിപുലീകരണത്തിൽ പുതുമ കൊണ്ടു വരുക എന്നത് ഞങ്ങളുടെ ആശയമായിരുന്നു... ഇതിനുള്ള അടിസ്ഥാനശിലകൾ പാകിയത് പ്രധാനമായും കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞിരുന്ന സമയത്തായിരുന്നു.. അതിനു മുൻപേ യൂട്യൂബും ഫേസ്ബുക്കും ഞങ്ങളുടെ വാർത്താമാധ്യമങ്ങൾ ആയി മാറിയിരുന്നു.. | |||
കുട്ടികൾക്കായി വാർത്താചാനൽ ആരംഭിച്ചതിനുശേഷം, അവയുടെ ജനപ്രീതിയിൽ പ്രചോദനമുൾക്കൊണ്ട് മഷിത്തണ്ട് എന്ന പേരിൽ ഒരു ഓഡിയോ പ്ലാറ്റ്ഫോം പ്രക്ഷേപണം ചെയ്യുവാൻ ആരംഭിച്ചു.. ശബ്ദം കൊണ്ട് സാന്നിധ്യമറിയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു ഇത്... ആദ്യഘട്ടത്തിൽ കുട്ടികളുടെ പാട്ടുകളും കവിതകളുമായി അരങ്ങുതകർത്തിരുന്ന ഈ വേദിയിലേക്ക് രക്ഷിതാക്കളും അതോടൊപ്പം അധ്യാപകരിൽ ചിലരും കടന്നുവന്നു... പലസ്ഥലങ്ങളിലായി ചിതറിക്കിടന്ന കവിതകളും, പ്രസംഗങ്ങളും, നാടൻപാട്ടുകളും ഒക്കെ മഷിത്തണ്ടിന്റെ അകത്തളങ്ങളിൽ സ്ഥാനംപിടിച്ചു... | |||
അധ്യാപകർ കൂടി ഈ വേദിയിലേക്ക് കടന്നു വന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി.. സജിതാ കെ ,വീണ.കെ.പി, ഷജിന എന്നീ അധ്യാപികമാരുടെ മനോഹരമായ ആലാപനം ശൈലികൾ ശബ്ദങ്ങളായി റേഡിയോ ചാനലിലൂടെ അനേകം ഭവനങ്ങളിലേക്ക് ഒഴുകിയെത്തി.... കൂടുതൽ പേർക്ക് അവസരം ഉപയോഗിക്കുവാനായി കാത്തുനിൽക്കുന്നു... | |||
പൊതുസമൂഹത്തിനും, രക്ഷിതാക്കൾക്കും അവരുടെ മക്കൾ വിദ്യ അഭ്യസിക്കുന്ന ഇടങ്ങളിൽനിന്ന് ഇത്തരം പ്രവർത്തന വൈവിധ്യങ്ങൾ ഉയർന്നുവരുന്നത് വളരെ മഹത്തായ ഒരു കാര്യമാ യി അനുഭവപ്പെടുന്നു.. കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വിവിധ സമൂഹങ്ങളിലേക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്തുന്നു എന്നത് അവരുടെ മക്കളുടെ അധ്യാപകരിൽ വിശ്വാസം ഉണ്ടാക്കാൻ ഉതകുന്നു എന്നത് നിസ്തർക്കമായ കാര്യമാണ്.... |