"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
'''കി'''ഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്. | |||
[[പ്രമാണം:48049-gghs-new building.jpeg|ലഘുചിത്രം|193x193px|പകരം=|ജി ജി വി എച്ച് എസ് എസ് വണ്ടൂർ പരിസരം|ഇടത്ത്]] | |||
മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും മുൻനിരയിൽ.....ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതികത്തികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃസമിതിയുടെയും സ്കൂൾ മാനേജ്മെന്റ് സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു. | മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും മുൻനിരയിൽ.....ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതികത്തികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃസമിതിയുടെയും സ്കൂൾ മാനേജ്മെന്റ് സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു. |
21:46, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ ജി ജി വി എച്ച് എസ് എസ് വണ്ടൂർ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04931 247670 |
ഇമെയിൽ | gghswandoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48049 (സമേതം) |
എച്ച് എസ് എസ് കോഡ് | 11145 |
വി എച്ച് എസ് എസ് കോഡ് | 910022 |
യുഡൈസ് കോഡ് | 32050300610 |
വിക്കിഡാറ്റ | Q64566143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 1790 |
ആകെ വിദ്യാർത്ഥികൾ | 1900 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 1050 |
ആകെ വിദ്യാർത്ഥികൾ | 960 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 120 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ എം ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഫാത്തിമത്ത് സുഹറ |
പ്രധാന അദ്ധ്യാപിക | കെ കെ ഗൗരി |
പി.ടി.എ. പ്രസിഡണ്ട് | വാഹിദ് കളത്തിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
08-03-2022 | 48049 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായ വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.
മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും മുൻനിരയിൽ.....ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതികത്തികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃസമിതിയുടെയും സ്കൂൾ മാനേജ്മെന്റ് സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു.
ചരിത്രം
ചരിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ 1915 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ " L " ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും 'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.
1921 ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്കുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികൾ, 3 ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .
അക്കാദമിക പ്രവർത്തനങ്ങൾ
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും കാര്യക്ഷവുമായി നടത്തുന്നതിന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കുന്നു. വിജയഭേരി ക്ലാസുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തി വരുന്നു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്‍കൂൾ സമയത്തിന് പുറമെ സമയം കണ്ടെത്തി ചെയ്യുന്നുണ്ട്. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമുണ്ട്. NMMS പരീക്ഷയിൽ ഗവ സ്കൂളുകളിൽ ഒന്നാം സ്ഥാനമാണുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. ഇംഗ്ളീഷ് ക്ലാസുകൾ , നല്ല പാഠം , സയൻസ് ഗണിത എനർജി ക്ലബുകൾ എന്നിവയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി കൈറ്റ് കിഫ്ബി ധനസഹായത്തോടെ കൈറ്റ് നടപ്പാക്കിയ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് റൂമുകളം സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറി.സംസ്ഥാന തല ഹൈ ടെക് സ്കൂൾ പ്രഖ്യാപനം ഈ സ്കൂളിൽ വച്ച് നടന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു.ആർട്സ്,സ്പോർട്സ്,നല്ലപാഠം,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം വളരെ ശ്രദ്ധയോടെ നടപ്പിലാക്കുന്നു.
സാരഥികൾ
മുൻ സാരഥികൾ
മുൻ പ്രഥാനാധ്യാപകർ | കാലഘട്ടം | |
---|---|---|
ശ്രീമതി പി ജാനകി | 1981 | 81 |
ശ്രീ ഇ എം രവീന്ദ്രനാഥ് | 1981 | 81 |
ശ്രീ എം ചിതംബരൻ | 1981 | 83 |
ശ്രീ മൊഹമ്മദ് കണ്ണു | 1983 | 84 |
ശ്രീമതി എം എസ് സൈനബാ ബീവി | 1984 | 85 |
ശ്രീമതി ഡെയ്സി ജോൺ | 1985 | 87 |
ശ്രീമതി ഷൈലാ ബീബി | 1987 | 88 |
ശ്രീമതി കെ സുലോചന | 1988 | 90 |
ശ്രീമതി വി ടി അലെയമ്മ | 1990 | 92 |
ശ്രീ സി ചെറിയാത്തൻ | 1992 | 94 |
ശ്രീമതി അന്നമ്മ വി വർഗ്ഗീസ് | 1994 | 94 |
ശ്രീ വി എം രാമചന്ദ്രൻ | 1994 | 95 |
ശ്രീമതി കെ ഓമന | 1995 | 96 |
ശ്രീമതി കെ പദ്‍മിനി | 1996 | 97 |
ശ്രീ കെ വിജയൻ | 1997 | 99 |
ശ്രീമതി എ ടി ഇന്ദിരാബി | 1999 | 99 |
ശ്രീമതി രാധാ കോവിലമ്മ | 1999 | 2000 |
ശ്രീ കെ വി മുഹമ്മദ് ഷാഫി | 2000 | 00 |
ശ്രീ സദാനന്ദൻ നായർ | 2000 | 00 |
ശ്രീ പി ഉണ്ണിക്കുട്ടി | 2000 | 01 |
ശ്രീ ഇ കെ ഹസൈനാർ | 2001 | 2007 |
ശ്രീമതി ഇ കുമാരി | 2007 | 2010 |
ശ്രീമതി ജമീല കെ വി | 2010 | 2015 |
ശ്രീമതി രമാദേവി ജി | 2015 | 2017 |
ശ്രീമതി ഗൗരി കെ കെ | 2017 | 22 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗ്രീഷ്‍മ പ്രിയ 6- 10 ജി ജി വി എച്ച് എസ് വണ്ടൂർ ( 2002 - 2008) , SSLC മാർച്ച് 2008 ( Full A plus) , Plus 1 plus 2 GBHSS മഞ്ചേരി ( 2008 -2010) , പ്ളസ് ടു May 2010 ( Full A plus) , Coaching for MBBS at Pala , Kottayam (2010 2011) , MBBS Kerala Rank 87 , MBBS at C.M.C Kozhokode 2011 - 2016, MBBS First class. Coaching for MD at Dams Kozhikode (2017 -2018) , MD Rank All India :638 , Kerala 83. MD Diong at M.C.T (2019-2022)
- ഡോൿടർ ജീനമോൾ സി ടി പി Chief physician, Kottakkal Arya Vaidya Sala-agency Vaniyambalam . SSlc 1993 batch. GGHS School Wandoor .Lives Vaniyambalam Mattakkulam.
- ഡോൿടർ ഷംസി ഫിറോസ് Chief Dental Surgeon , Firos Medical Centre . Pandikkad. (SSlC 1994.)
- ജാസ്‍മിൻ സി ടി പി SSLC 1983. Punnappala , Meppadam ICDS SUPERVISOR( Nilambur Muncipality)
- ആൻമേരി കുര്യാക്കോസ് JUDICIAL FIRST CLASS MAGISTRATE.
- ആർദ്ര കെ എസ് 5 - Plus 2 ജി ജി വി എച്ച് എസ് വണ്ടൂർ(2005 -2013) , SSlC 2011 March, IISER Thiruvanantha puram. Integrated PG Course for Physics. 2018 IISER Batch Gold Medal Winner - Physics. 5 Month Delhi IIT Research Student. Now at Griffith University, Australia WithScholarship as Research student.
- ജോളി ലാൽ Education : SSC district first- 1986-87 ( GGVHSS Wandoor) , Batchlor in Technology in Electrical Engineering from College of Engineering , Trivandrum. MBA from Fairlegh Dicknson University New Jersey USA
- ഡോക്ടർ ഹുസ്‍ന SSLC 2008 , GGVHSS WAndoor (8th std to 10th std) , MBBS - Thrissur Medical College - 2011-2017 , Currently , working as General Practioner in Koorad clinic , Vaniyambalam, Waiting for neet PG Medical Councelling.
- കലാമണ്ഡലം അഞ്ജൂ 1998-2003 ( കലാമണ്ഡലം ) കൂടിയാട്ടം , ഓട്ടൻതുള്ളൽ , നങ്ങ്യാർകൂത്ത് എന്നിവയിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. 2003 ൽ കേരള കലാമണ്ഡലത്തിൽ നിന്ന് അച്ചുതകുറുപ്പ് സ‍്മാരക എന്റോമെന്റിന് അർഹയായി.
- ഡോ സുലൈമാൻ
- അനുപമ ഇ എം - SSLC 2010 ,PH: 9582421228 , MBBS ( At present preparing for PG Exam)
- ശിവകീർത്തിക SSLC - 2010 , PH: 7025240952 , MD PAEDIATRICS JR2 , GOVT Medical College Kozhokode
- അശ്വതി ഒ പി SSLC - 2010 , Dentist , PH: 9901956704 , Graduated from Amritha school of dentistry in 2018. Worked as aJunior Dentist as well as Medical Office in Bangalore. Currently pursuing post graduate diploma in clinical research and harmacovigilance.
- കൃഷ്‍ണ പി SSLC - 2010 , MBBS , PH: 8289906527 , Currently working in Karintalam PHC.
- കൃപ ജി SSLC - 2010 , BVSc & AH , PH : 8111904749 , Working as Veterinary Consultant at SS Veterinary Hospita , Chennai.
- ആതിര കെ - 2005 - 2011 , BAMS ( Govt Ayurveda College Tvm ) , PH : 7293298400
- അഞ്‍ജന സി - 2005 -2011 , MBBS ( Govt Medical College , Tvm )
- റിഹാന എ പി 2005 - 2011 , MBBS ( Govt Medical College Manjeri ) PH : 7034780222 , Worked at Manjeri Medical college , Family Health Center Porur , CFLTC Haji house , KOndotty.
- ഡോ മുനാഫ് ഷൂഹാദ BHMS ഹോമിയോ ഡോക്ടർ
- ഡോ സചിത്ര മഞ്ചേരി മെഡിക്കൽ കോളേജ് 1999 batch
- ഡോ ജയശ്രീ പാലക്കാട് മെഡിക്കൽ കോളേജ് 1999 batch
- റോഷ്‍നി കെ ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റ്
- ഡോ നസ്‍റിൻ 2007 batch
- ശ്രുതി ഹരിദാസ് MBBS
- ഇഷ്‍റത്ത് സബാഹ് 1992-93 batch .മാപ്പിളപ്പാട്ട് കലാകാരി,നർത്തകി .HSST
- ഡോ നിഷ പാലാടൻ 1991-92 batch
- ജംഷി പി 2002-03 batch റിപ്പോർട്ടർ(ജമ്മനി)
- ഡോ റുബ്‍ന ഇ കെ 2001-02 batch
- മനീഷ സുന്ദർ കലാകാരി
- ഡോ ശ്രീപ്രിയ ആയൂർവ്വേദ ഡോക്ടർ
- നൗറ റസ്‍തം 2011 batch കലാ തിലകം .now cardiac asst.Manjeri Medical College.
- തൻസീൽ പി എ കെ 1994-95 batch.Now working as a Dentist
-
ഗ്രീഷ്‍മ പ്രിയ
-
ഡോൿടർ ജീനമോൾ
-
ഡോൿടർ ഷംസി ഫിറോസ്
-
ജാസ്‍മിൻ സി ടി പി
-
ആൻമേരി കുര്യാക്കോസ്
-
ആർദ്ര കെ എസ്
-
ജോളി ലാൽ
-
കലാമണ്ഡലം അഞ്ജൂ
-
ഡോ സുലൈമാൻ
ചിത്രശാല
വഴികാട്ടി
- മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽ നിന്നും മഞ്ചേരി റോഡിൽ500 മീ ദൂരം അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും കാളികാവ്- മഞ്ചേരി റൂട്ടിൽ 3 കി മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശത്ത് വണ്ടൂർ ടൗണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:11.195881592037685, 76.23425256762896|zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48049
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ