"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|SPHS Veliyanad}}
[[പ്രമാണം:WhatsApp Image 2021-11-06 at 11.37.07 AM.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം 2021-22]]
<img src="WhatsApp Image 2021-11-06 at 11.37.07 AM.jpg">
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:50, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22



സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്
പ്രമാണം:School entrance @sphss
വിലാസം
വെളിയനാട്

ST. PAUL'S HIGHER SECONDARY SCHOOL
,
വെളിയനാട് പി.ഒ.
,
682313
,
എറണാകുളം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽ28049sphsveliyanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്28049 (സമേതം)
എച്ച് എസ് എസ് കോഡ്7189
യുഡൈസ് കോഡ്35030306937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ20
ഹയർസെക്കന്ററി
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅച്ചൻകുഞ്ഞ് പി സി
പി.ടി.എ. പ്രസിഡണ്ട്ഹരിദാസ് എം ടി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
08-03-2022Sphsveliyanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി.

ചരിത്രം

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്‌. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന്‌ സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ്‌ സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി.

                      1952 ൽ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ്‌ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്‌.
                      പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം മികവ്‌ പുലർത്തുന്നുണ്ട്‌. 2003 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 581 മാർക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തിൽ എട്ടാം റാങ്ക്‌ നേടി. 2004-05 ,2014-2015അധ്യയനവർഷങ്ങളിൽ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളിൽ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി.   ഇപ്പോൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ്‌ മാനേജർ റവ. ഫാ. ഐസക് കൊച്ചേരിയും  പ്രധാനാധ്യാപിക  സിസ്റ്റർ ആനിയമ്മ റ്റി യും ആണ് 
             . 5 മുതൽ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാർത്ഥികൾ ഉണ്ട്.  +2 കോഴ്‌സുകൾ 2014-15 ൽ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • സ്ക്കൂൾ മാഗസിൽ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 2012-13 ജുബിലി വർഷം ആയി ആഘോഷിച്ചു. ആ വർഷം മുതൽ S.S..L.C. വിജയം 100% നിലനിർത്തി പോരുന്നു
  • 2013-14 സ്ക്കൂൾ വർഷം പൂർവ്വ വിദ്യാർത്ഥിനി ഷൈനി കുര്യാക്കോസിന് NCC യൂണിറ്റേയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.
  • ഈ സ്കൂൾവർഷം തന്നെ കുട്ടികളും അദ്ധാപകരും ചേർന്ന് രണ്ടുലക്ഷം രൂപയുടെ ചികിത്സാ സഹായം പലർക്കായി നൽകി.
  • ASWIN SREEJU വിന് സംസ്ഥാന തലത്തിൽ മാപ്പിള പാട്ടിന് എ ഗ്രേഡ് ലഭിച്ചു.
  • 2016-17 സ്ക്കൂ ൾ വർഷം 100 % വിജയത്തോടൊപ്പം 12 കുട്ടികൾക്ക് full A+ ഉം 12 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു. തുടർച്ചയായി നാലാം വർഷമാണ് ഈ സ്‌ക്കൂളിന്
  100 % വിജയം ലഭിച്ചത്.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാര് യൂലിയോസ് തിരുമേനിയാണ്. റവ. ഫാ. ഐസക് കൊച്ചേരി കോർപ്പറേറ്റ് മാനേജരായും ഫാ. വര്ഗീസ്‌ പുത്തൂർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
  • ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
  • ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
  • ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
  • ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ്
  • ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. ജോർജ് പീറ്റർ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ.എൻ. കെ. കൃഷ്ണൻകുട്ടി‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. അമ്പിളി ആർ. നായർ‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. സ്നേഹ പി. സൈമൺ‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്

വഴികാട്ടി

മേൽവിലാസം

സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ വെളിയനാട്‌,വെളിയനാട്‌ പി ഒ ആരക്കുന്നം വഴി ,പിൻ -682313

'സ്‌കൂൾ മാപ്പ് '

{{#multimaps: 9.86933,76.45642° | width=800px | zoom=18 }}