"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('== ആമുഖം == ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
== ആമുഖം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിലാണ് കരുവാറ്റ എന്ന എന്റെ നാട് സ്ഥിതി ചെയ്യുന്നത്. 17.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണുള്ള കരുവാറ്റയുടെ അതിർത്തികൾ വടക്കുഭാഗത്ത് കുരംകുഴിതോടും, തെക്കുഭാഗത്ത് സമുദായത്തിൽ തോട്, നാക്കവല ആറ്, കുമാരപുരം പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് ഡാണാപ്പടി, മങ്കുഴി തോട്, കൊപ്പാറ ആറ്, കണ്ണഞ്ചേരി പുതുവൽ കിഴക്കുവശം, ചെറുതന പഞ്ചായത്ത് എന്നിങ്ങനെയും, പടിഞ്ഞാറുഭാഗത്ത് നാക്കവല ആറ്, കൊട്ടാരവളവ് തോട്, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകൾ എന്നിങ്ങനെയുമാണ്. നാലുപുറവും പുഴകളും തോടുകളും അതിരിട്ടു നിൽക്കുന്ന ദീർഘചതുരാകൃതിയിലുള്ള ഭൂപ്രദേശമാണ് കരുവാറ്റ. ഖാണ്ഡവദാഹ സമയത്ത് ഈ പ്രദേശത്തു വന്നാണ് തീ അണഞ്ഞതെന്നും അങ്ങനെ കരു-അറ്റ സ്ഥലമായതുകൊണ്ട് കരുവറ്റ എന്നത് കാലക്രമത്തിൽ കരുവാറ്റ ആയെന്നുമാണ് ഐതിഹ്യം. ഈ പ്രദേശത്ത് മണ്ണിനടിയിൽ കരിഞ്ഞ കാണ്ടാമരങ്ങൾ കാണപ്പെടുന്നു എന്നത് വാസ്തവമാണ്. എന്നാൽ സർവ്വവിജ്ഞാന കോശത്തിൽ പറയുന്നത് കരുനിലങ്ങളുള്ള പ്രദേശമായതുകൊണ്ട് കരുവാറ്റ എന്ന നാമം വന്നു എന്നാണ്. 1746-ൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് കായംകുളം പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ വടക്കേ അതിർത്തിയായിരുന്നു ഈ പ്രദേശം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഖാൻ അബ്ദുൾ ഗാഫർ ഖാൻ തുടങ്ങിയവർ കരുവാറ്റ ഹൈസ്ക്കൂളിൽ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.


== ചരിത്രം ==
ഖാണ്ഡവദഹനം നടന്ന പ്രദേശമായതുകൊണ്ടാണ് ഈ പ്രദേശത്തിന് കരുവാറ്റ എന്ന പേരു വന്നതത്രെ. അങ്ങനെ കരു-അറ്റ സ്ഥലമായതുകൊണ്ട് കരുവറ്റ എന്നത് കാലക്രമത്തിൽ കരുവാറ്റ ആയെന്നാണ് ഐതിഹ്യം. ഈ പ്രദേശത്ത് മണ്ണിനടിയിൽ കരിഞ്ഞ കാണ്ടാമരങ്ങൾ കാണപ്പെടുന്നു എന്നത് വാസ്തവമാണ്. എന്നാൽ സർവ്വവിജ്ഞാന കോശത്തിൽ പറയുന്നത് കരുനിലങ്ങളുള്ള പ്രദേശമായതുകൊണ്ട് കരുവാറ്റ എന്ന നാമം വന്നു എന്നാണ്. 1746-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ വടക്കേ അതിർത്തിയായിരുന്നു ഈ പ്രദേശം. ഇവിടെ താവളമടിച്ചാണത്രെ മാർത്താണ്ഡ വർമ്മയും രാമയ്യനും ചെമ്പകശ്ശേരി രാജ്യത്തിനെതിരെ പട നയിച്ചത്. ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന അമ്പലമാണ് കളരിക്കൽ ദേവീക്ഷേത്രം. ഈ ഗ്രാമത്തിന്റെ ദേവതാ ക്ഷേത്രങ്ങളായ തിരുവിലഞ്ഞാൽ , കരുവാറ്റകുളങ്ങര തുടങ്ങി ഏഴോളം മറ്റു പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. 130-ൽ പരം വർഷത്തെ പഴക്കമുള്ള മങ്കുഴി ക്രിസ്തീയ ദേവാലയം, പന്നത്തണ്ടി പള്ളി എന്ന് പൊതുവെ അറിയപ്പെടുന്ന മാർത്തോമാ ചർച്ച്, സെന്റ് ജോസഫ് ചർച്ച്, വഴിയമ്പലം മുസ്ളീം പളളി എന്നിവ നാട്ടിലെ പഴക്കമുളള ആരാധനാലയങ്ങളാണ്. കരുവാറ്റ ഗോലോകാശ്രമത്തിനും വർഷങ്ങളോളം പഴക്കമുണ്ട്. 40 വർഷത്തിനുമേൽ പഴക്കമുള്ളതും കന്നുകാലിപാലത്തിന് സമീപമുള്ളതുമായ ശ്രീനാരായണ ഗുരുമന്ദിരം ഒരു സാംസ്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്. കൊല്ലം ഡിവിഷനു കീഴിലായിരുന്ന ഈ പ്രദേശത്തെ പഴയ സഞ്ചാര സൌകര്യങ്ങൾ കാളവണ്ടികളും കുതിരവണ്ടികളുമായിരുന്നു. ആദ്യമായി റോഡിന് ചെമ്മണ്ണ് വിരിച്ചത് 100 വർഷങ്ങൾക്കു മുമ്പാണ്. ആദ്യമായി സർക്കാർ വാഹനം വന്നത് 1943-ലാണ്. കനോലി സായ്പ് എന്ന എഞ്ചിനീയറുടെ നാമത്തിൽ കനോലിപ്പാലം എന്നറിയപ്പെട്ടത് പിൽക്കാലത്ത് കന്നുകാലിപാലം ആയി മാറി. പഴയകാലത്ത് വീടുകൾ കേന്ദ്രീകരിച്ച് പ്രശസ്തരായ ആയൂർവേദ വൈദ്യൻമാർ ചികിത്സ നടത്തിയിരുന്നു. വട്ടപറമ്പിൽ കേശവക്കുറുപ്പ് വൈദ്യൻ , ഊട്ടുപറമ്പിൽ കൊച്ചുനാരായണ കണിയാൻ തുടങ്ങി ഈ രംഗത്ത് പ്രശസ്തർ ഏറെയുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ ഒരു റ്റി.ബി സെന്റർ ആദ്യമായി തുടങ്ങിയത് കരുവാറ്റയിലായിരുന്നു. 1957-ലായിരുന്നു കരുവാറ്റ റ്റി.ബി സെന്റർ സ്ഥാപിച്ചത്. ഈ ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് 100 വർഷത്തെ പഴക്കമുണ്ട്. ഇന്ന് എൽ പി, യു പി, എച്ച് എസ് അടക്കം നിരവധി വിദ്യാലയങ്ങൾ ഇവിടെയുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഖാൻ അബ്ദുൾ ഗാഫർ ഖാൻ തുടങ്ങിയവർ കരുവാറ്റ ഹൈസ്ക്കൂളിൽ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. 1952-ൽ പഞ്ചായത്തുകൾ നിലവിൽ വന്നതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കരുവാറ്റ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായത് ചെങ്ങാരപ്പള്ളി ദാമോദരൻ പോറ്റിയായിരുന്നു. അതിനുമുമ്പ് ഈ പഞ്ചായത്തിലെ 1,2,3 വാർഡുകൾ കുമാരപുരം വില്ലേജു യൂണിയന്റെ ഭരണത്തിൻകീഴിലായിരുന്നു. വടക്കൻ പ്രദേശത്തിന്റെ ഭരണച്ചുമതല തേന്മട പകുതി കച്ചേരിയിൽ നിക്ഷിപ്തമായിരുന്നു. ആദ്യകാലങ്ങളിൽ കരുവാറ്റ പഞ്ചായത്താഫീസ് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ പഞ്ചായത്താഫീസ് കെട്ടിടം 1983-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718930" എന്ന താളിൽനിന്ന് ശേഖരിച്ചത്