"ജി.എച്ച്.എസ്.വിളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.   

നല്ല ബലമുള്ള ധാരാളം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ പഴക്കമുള്ള ഒറ്റ കെട്ടിടത്തിൽ തട്ടിതയോ മറ്റെന്തെങ്കിലും സൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിനു   
നല്ല ബലമുള്ള ധാരാളം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ പഴക്കമുള്ള ഒറ്റ കെട്ടിടത്തിൽ തട്ടികയോ മറ്റെന്തെങ്കിലും സൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിനു   

കുട്ടികൾ മാത്രം ഉള്ള ആ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.   

സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ  സ്ഥിതി വ്യത്യസ്തമായിരുന്നു. വിദ്യാലയത്തിന്റെ  ഉന്നമനത്തിനുവേണ്ടി എന്തു സഹായവും ചെയ്യുവാൻ അന്നുതന്നെ രക്ഷിതാക്കൾ സന്നദ്ധരായിരുന്നു. വിളയൂർ പഞ്ചായത്തിൽ ഒരു യു.പി. സ്കൂൾ ഇല്ലെന്നും, കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആക്കി ഉയർത്തുവാൻ വേണ്ട ശ്രമങ്ങൾ ചെയ്യേണ്ടതാണെന്നും ഉള്ള അഭിപ്രായം  
സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ  സ്ഥിതി വ്യത്യസ്തമായിരുന്നു. വിദ്യാലയത്തിന്റെ  ഉന്നമനത്തിനുവേണ്ടി എന്തു സഹായവും ചെയ്യുവാൻ അന്നുതന്നെ രക്ഷിതാക്കൾ സന്നദ്ധരായിരുന്നു. വിളയൂർ പഞ്ചായത്തിൽ ഒരു യു.പി. സ്കൂൾ ഇല്ലെന്നും, കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആക്കി ഉയർത്തുവാൻ വേണ്ട ശ്രമങ്ങൾ ചെയ്യേണ്ടതാണെന്നും ഉള്ള അഭിപ്രായം ശക്തമായി. എല്ലാവർക്കും ആ അഭിപ്രായത്തോട് നല്ല യോജിപ്പായിരുന്നു. അങ്ങനെ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച്  വിദ്യാലയം അപ്ഗ്രേഡ് ചെയ്യുവാൻ വേണ്ടുന്ന ഹരജിയും മറ്റു കടലാസുകളും ഡിപ്പാർട്ടുമെന്റിലേക്ക് അയച്ചു. അന്നത്തെ എ. 

അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ‍ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.  ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്.  

09:54, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്.

പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.

നല്ല ബലമുള്ള ധാരാളം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ പഴക്കമുള്ള ഒറ്റ കെട്ടിടത്തിൽ തട്ടികയോ മറ്റെന്തെങ്കിലും സൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിനു

കുട്ടികൾ മാത്രം ഉള്ള ആ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.

സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി എന്തു സഹായവും ചെയ്യുവാൻ അന്നുതന്നെ രക്ഷിതാക്കൾ സന്നദ്ധരായിരുന്നു. വിളയൂർ പഞ്ചായത്തിൽ ഒരു യു.പി. സ്കൂൾ ഇല്ലെന്നും, കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആക്കി ഉയർത്തുവാൻ വേണ്ട ശ്രമങ്ങൾ ചെയ്യേണ്ടതാണെന്നും ഉള്ള അഭിപ്രായം ശക്തമായി. എല്ലാവർക്കും ആ അഭിപ്രായത്തോട് നല്ല യോജിപ്പായിരുന്നു. അങ്ങനെ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് വിദ്യാലയം അപ്ഗ്രേഡ് ചെയ്യുവാൻ വേണ്ടുന്ന ഹരജിയും മറ്റു കടലാസുകളും ഡിപ്പാർട്ടുമെന്റിലേക്ക് അയച്ചു. അന്നത്തെ എ.

അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ‍ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്.

കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ഈ വിദ്യാലയം അതിന്റേതായ പുരോഗതിയിലേക്ക് നയിക്കപ്പെട്ടു. ഓടുമേഞ്ഞ കെട്ടിടങ്ങളും കോൺക്രീറ്റ് മന്ദിരങ്ങളും ഉയർന്നുവന്നു. ചാണകം മെഴുകിയ നിലവും, ഓലമേഞ്ഞ കെട്ടിടവും പഴയ ഓർമ്മയായി. ഈ നേട്ടങ്ങൾക്കു പിന്നിലുള്ള ഒട്ടേറെ മഹത് വ്യക്തികളുടെ പ്രവർത്തനങ്ങൾ സ്മരണീയമാണ്. സ്ഥലം സംഭാവന നൽകിയ മണ്ണേങ്ങൽ മൊയ്തുഹാജി പ്രത്യേകം സ്മരണീയനാണ്.

അക്കാദമികരംഗത്തുും മികച്ച പാരമ്പര്യം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. അധ്യാപനം വിദ്യാലയത്തിൽ മാത്രമൊതുക്കാതെ വിദ്യാലയത്തെ സമൂഹത്തിന്റെ സാംസ്കാരികകേന്ദ്രമായി കണ്ട നിരവധി ഗുരുശ്രേഷ്ഠർ ഈ വിദ്യാലയത്തിന്റെ സമ്പത്തായിരുന്നു. ഇവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയെങ്കിലും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടേയും മനസ്സിൽ എന്നും ജീവിച്ചിരിക്കും