പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്,രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.
ചരിത്രം
1929 ജനുവരി 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1943-ൽ S.S.L.C പരീക്ഷ എഴുതി ആദ്യ ബാച്ച് വിദ്യാർത്ഥികൾ 1945-ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു. 1961-ൽ ലോവർ പ്രൈമറി പാരലൽ ഇംഗ്ലീഷ് മീഡിയം . 1979-ൽ സ്‌കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു, സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 2004-ൽ വിവിധ പരിപാടികളോടെ ആഘോഷിക്കുകയും പ്ലാറ്റിനം ജൂബിലി സ്മാരക ബ്ലോക്കിന് തറക്കല്ലിടുകയും ചെയ്തു. 2009-ൽ പൂർത്തീകരിക്കുകയും ചെയ്തു. 2012-ൽ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സ്‌നേഹത്തോടെയുള്ള സേവനത്തിന്റെ സുവർണ്ണ മുദ്രാവാക്യത്തിലേക്ക് സ്വയം സമർപ്പിച്ചു. കോളേജിൽ നിന്ന് പ്രീഡിഗ്രി കോഴ്‌സ് ഡിലിങ്ക് ചെയ്‌തതിനെത്തുടർന്ന് 1998-ൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചത് ഒരു പ്രധാന വഴിത്തിരിവായി. 'ലവ് സെർവ്സ്' എന്നതാണ് ഷൊർണൂർ സെന്റ് തെരേസ് സ്‌കൂളിന്റെ മുദ്രാവാക്യം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്.
ബാൻഡ് ട്രൂപ്പ്
കലോത്സവങ്ങൾ
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്
സ്കൂൾ പാർലമെന്റ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഗണിത ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്
ഐ ടി ക്ലബ്
സോഷ്യൽ സർവീസ് ക്ലബ്
വർക്ക് എക്സ്പീരിയൻസ്
ഹെൽത്ത് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
സേഫ്റ്റി ക്ലബ്
ഇക്കോ ക്ലബ്
എനർജി ക്ലബ്
മറ്റു പ്രവർത്തനങ്ങൾ
യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി