"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
=== '''ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി''' ===
=== '''ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി''' ===


ലോക സമ്പാദ്യ ദിനത്തിൽ സമ്പാദ്യശീലം വിദ്യാർഥികളിലേക്കും അതുവഴി വീടുകളിലുടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കുവാനുള്ള ആശയവുമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളുടെ സമ്പാദ്യ ഗ്രാമം പദ്ധതി . ആദ്യഘട്ടമെന്ന നിലയിൽ സ്കൂൾ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ നൽകി . തുടർന്ന് ഈ പദ്ധതി വിദ്യാർഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം . പിരിഞ്ഞു കിട്ടുന്ന പണം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കും . വിദ്യാർഥികൾക്ക് കളിമൺ കുഞ്ചികൾ നൽകി പി ടി എ പ്രസിഡണ്ട് സെയ്തു മുഹമ്മദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു . പ്രധാനാധ്യാപകൻ വേലായുധൻ , പി.ടി.എ പ്രതിനിധികളായ കെ.എം പ്രദീപ് കുമാർ , ഇ ബ്രാഹിം മൂഴിക്കൽ , ഇ മുഹമ്മദലി സംസാരിച്ചു.
സമ്പാദ്യ ശീലം വിദ്യാർത്ഥികളിലേക്കും അതുവഴി സമ്പാദ്യം വീടുകളിലൂടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് വിദ്യാർഥികളുടെയും പി.ടി.എയുടെയും കീഴിൽ ഒളകര ജി.എൽ.പി സ്കൂളിൽ ആരംഭിക്കുന്നത്. അത് വഴി പിരിഞ്ഞു കിട്ടുന്ന പണം അടുത്ത സമ്പാദ്യ ദിനത്തിൽ  ശേഖരിച്ച് വിദ്യാലയത്തിലെ നിർധന വിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. സ്കൂൾ പി.ടി.എ എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ വിദ്യാർത്ഥികൾക്കും ഓരോ ക്ലാസിനും പ്രത്യേകം നൽകിയാണ് ലോക സമ്പാദ്യ ദിനത്തിൽ പദ്ധതി പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നത്.
 
തുടർന്ന് ഈ പദ്ധതി വിദ്യാർത്ഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പഠന പ്രക്രിയയിൽ ഗണിത ആശയം വളർത്തുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
 
മുൻ വർഷം അപകടത്തിൽ പരിക്കു പറ്റിയ അജ്നാസ് എന്ന സഹപാഠിക്കാണ് ഒരു വർഷത്തെ തങ്ങൾ ശേഖരിച്ച വലിയ സമ്പാദ്യം വിദ്യാർത്ഥികൾ മാറ്റിവെച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക രക്ഷിതാക്കൾക്ക് കൈമാറി. ഇനിയും സമ്പാദ്യ ഗ്രാമം പദ്ധതി സഹപാഠികൾക്കായി തുടരട്ടെ...
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715368" എന്ന താളിൽനിന്ന് ശേഖരിച്ചത്