"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
   
2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്.  ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു.  ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു.  1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചുവരുന്നത്.  ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ.ടോമി അവർകൾ ആണ്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 4 അധ്യാപകരാണ് ജോലി നോക്കുന്നത്.  ഉച്ചഭക്ഷണവും നല്ല രീതിയിൽ നടന്നുവരുന്നുണ്ട്.  അതിനായി ഒരു പാചകതൊഴിലാളി സ്കൂളിൽ ഉണ്ട്.  ഏകദേശം കുട്ടികളും പട്ടികജാതിയിൽ ഉൾപ്പട്ടവരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്ഥിരമായ കെട്ടിടം.
* കളിസ്ഥലം.
* ശുചിമുറി സമുച്ഛയം.
* ഊട്ടുപുര.
* ക്ലാസ്സ് ലൈബ്രറി.
* ജല ലഭ്യത.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:16, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് തൈക്കാട്
വിലാസം
തൈക്കാട്

ഗവ. എൽ പി എസ് തൈക്കാട് , തൈക്കാട്
,
തൈക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽthycaudlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43215 (സമേതം)
യുഡൈസ് കോഡ്32141101403
വിക്കിഡാറ്റQ64035163
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി എൻ യു
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി
അവസാനം തിരുത്തിയത്
07-03-202243215

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ സെക്രട്ടറിയേറ്റിനു പിന്നിൽ സ്ഥിതി ചെയ്യുന്ന രണ്ടു ഹരിജൻ കോളനികളാണ് രാജാജിനഗർ(ചെങ്കൽച്ചൂള), പൌണ്ടുകുളം എന്നിവ. പട്ടണത്തിലെ രണ്ടു പ്രശസ്ത വിദ്യാലയങ്ങളായ ഗവ.മോഡൽ ഹൈസ്കൂൾ,കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട, സാമൂഹ്യമായും, സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന കുട്ടികൾക്കുവേണ്ടി 1920-ൽ നല്ലതമ്പി എന്നുപേരുള്ള ഒരാൾ സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് തൈക്കാട് ഗവ.എൽ.പി.എസ്. എന്ന പേരിൽ അറിയപ്പെട്ടത്.

ഇപ്പോൾ പ്രസ്തുത സ്കൂൾ സ്തിഥിചെയ്യുന്നതിന് എതിർവശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തിക്കൊണ്ടിരുന്നത്. അന്ന് സമീപവാസികൾ ചുരുക്കമായിരുന്നു. ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സമീപവാസിയായ അലമേലു അമ്മാളിൽ നിന്നും സ്ഥലം 90 വർഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേക്ക് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ തൈക്കാട് ഗവ.എൽ.പി.എസ്. ആയി മാറി.

ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്കർ 54 സെൻ്റ് സ്ഥലത്തായിരുന്നു എന്ന് 1936-ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ രാമൻനായർ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായിരുന്നു. ഇപ്പോൾ പോലീസ് ട്രെയിനിങ് കോളേജിൻ്റെ അധീനതയിലിരിക്കുന്ന പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിൻ്റെ സ്ഥലത്താണ്. ഇന്ന് സ്കൂളിൻ്റെ ആസ്തി വെറും 26 സെൻ്റ് സ്ഥലമാണ്.

ഈ സ്കൂളിൻ്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നിർവാഹമില്ല. എങ്കിലും കിട്ടിയ അറിവുവെച്ചു നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നുകരുതേണ്ടിയിരിക്കുന്നു. ആദ്യത്തെ വിദ്യാർത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല.

ഓരോ ക്ലാസിലും 2,3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസനിലവാരത്തിൽ വളരെ ഔന്നത്യം പുലർത്തിയിരുന്ന ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. തൈക്കാട് എന്നും, 1955 മുതൽ 1978 വരെ ഈ സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു വിരമിച്ച ശ്രീമതി ഡാർലിങ് കാസ്ട്രോ അഭിപ്രായപ്പെടുന്നു.

1967-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ എ.ഇ.ഒ. ആയിരുന്ന ശ്രീ.കൃഷ്ണൻ നായരും തുടർന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ സ്കൂളിലുണ്ട്. എന്നാലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണത കാണാൻ കഴിയുന്നു.

2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്. ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു. ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചുവരുന്നത്. ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ.ടോമി അവർകൾ ആണ്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 4 അധ്യാപകരാണ് ജോലി നോക്കുന്നത്. ഉച്ചഭക്ഷണവും നല്ല രീതിയിൽ നടന്നുവരുന്നുണ്ട്. അതിനായി ഒരു പാചകതൊഴിലാളി സ്കൂളിൽ ഉണ്ട്. ഏകദേശം കുട്ടികളും പട്ടികജാതിയിൽ ഉൾപ്പട്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്ഥിരമായ കെട്ടിടം.
  • കളിസ്ഥലം.
  • ശുചിമുറി സമുച്ഛയം.
  • ഊട്ടുപുര.
  • ക്ലാസ്സ് ലൈബ്രറി.
  • ജല ലഭ്യത.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.4916882,76.9575156 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തൈക്കാട്&oldid=1715300" എന്ന താളിൽനിന്ന് ശേഖരിച്ചത്