"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 151: വരി 151:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു


==മാലിന്യ സംസ്കരണം==
==മാലിന്യ സംസ്കരണം==

11:15, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ0468 2963419
ഇമെയിൽghskozh@gmail.com
കോഡുകൾ
സ്കൂൾ കോഡ്38040 (സമേതം)
യുഡൈസ് കോഡ്32120401401
വിക്കിഡാറ്റQ87595913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസി പൈകടയിൽ
പി.ടി.എ. പ്രസിഡണ്ട്ജോസി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജയ ജയകുമാർ
അവസാനം തിരുത്തിയത്
07-03-202238040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീ.സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.

മുൻ സാരഥികൾ

പരമു നായർ
1 മാത്യു
2 പത്മനാഭക്കുറുപ്പ്
3 പി.ജി ശാന്തകുമാരി അമ്മ
4 പി.റ്റി കുട്ടപ്പൻ
5 വി.ഇ രാധാമണി
7 കെ.ആർ ലക്ഷ്മിക്കുട്ടി
8 കെ.ആർ സരസ്വതി അമ്മ
9 സ‍ൂസമ്മ തോമസ്
10 സുശീല ജെ
11 2002-2004 ഫിലോമിന മാനുവൽ
12 2004-2007 പി.വി സരളമ്മ
13 2007-2008 കെ.സി മോളിക്കുട്ടി
14 2008-2009 എൻ ശ്രീലത
15 2009 -2013 മേരി വർഗീസ്
16 2013-2016 എ.ഹലിമത്ത് ബീവി
17 2016-2020 രമണി ജി
18 2020-2021 അമ്പിളി കെ

ഭൗതികസൗകര്യങ്ങൾ

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു

മാലിന്യ സംസ്കരണം

മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്

മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെന്റിന്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.

ക്ലാസ്സ് മുറികൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.

വായനാമൂല

ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.

മോട്ടിവേഷൻ ക്ലാസ്സുകൾ

1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ

2 പേഴ്സണാലിറ്റിഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

3 മെമ്മറി ഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

4 സഹവാസ ക്യാമ്പുകൾ

5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.

പ്രതീക്ഷകൾ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  1. പുതിയ സ്കൂൾ ബ്ലോക്ക്
  2. ലൈബ്രറി,ഓഡിറ്റോറിയം
  3. കിച്ചൺ ബ്ലോക്ക്
  4. മഴവെള്ള സംഭരണികൾ
  5. അസംബ്ലി ഏരിയവികസനം
  6. നടപ്പാതകൾ
  7. ജൈവവൈവിധ്യ ഉദ്യാനം
  8. കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
  9. ബയോഗ്യാസ് പ്ലാൻ്റ്
  10. വാഹന പാർക്കിങ്ങ് ഏരിയ

മാനേജ് മെന്റ്

പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

മികവ് പ്രവർത്തനങ്ങൾ

മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

2008 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2014 മാർച്ചിൽ ഗ്രീഷ്മ ആനന്ദും 2021 മാർച്ചിൽ അശ്വതി കെ രാജ് ,ആദിത്യ അനിൽ ,ദേവദത്ത് മനോജ് എന്നീ കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസ്സുയർത്തി.

2019 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കോഴഞ്ചേരി ഗവ.ഹൈസ്ക്കൂൾ പ്രഥമാധ്യാപികയുമായ രമണി ടീച്ചർ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്ത അടച്ചുപൂട്ടലിനു ശേഷം 2021-2022 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേരളപ്പിറവിദിനമായ നവംബർ 1 ന് നടന്നു .ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി കുരുന്നുകൾ ഭദ്രദീപം തെളിയിച്ചു ....ഞങ്ങളുടെ വിദ്യാലയം ഹൈടെക് പ്രൗഢിയിലേക്ക് നടന്നുകയറി.... മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....

ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
01 ഐ.ടി കോർഡിനേറ്റർ( എച്ച് എസ്) ഗീത.എം
02 ജൂനിയർ റെഡ്ക്രോസ് ബീന പി
03 എസ്.ആർ.ജി ബീന തോമസ്
04 ഐ.ടി കോർഡിനേറ്റർ (പ്രൈമറി) സ‍ൂസൻ കോശി
05 ഗ്രന്ഥശാല ഏലിയാമ്മ എം.എ
06 ലിറ്റിൽ കൈറ്റ്സ് ഏലിയാമ്മ എം.എ, ഗീത എം
07 ഗണിതക്ലബ്ബ് ഗീത.എം
08 സയൻസ് ക്ലബ്ബ് ഗോക‍ുല സി.ജി
09 സോഷ്യൽസയൻസ് ക്ലബ്ബ് ബീന പി
10 ഹെൽത്ത് ക്ലബ്ബ് ഗോക‍ുല സി.ജി
11 വിദ്യാരംഗം ശ്രീരഞ്‍ജ‍ു ജി
12 എസ്.എം.സി അനിൽക‍ുമാർ സി.കെ
13 ജെ.എസ്.ഐ.ടി.സി ഏലിയാമ്മ എം.എ
14 എക്കോ ക്ലബ്ബ് ശ്രീരഞ്‍ജ‍ു ജി
15 ഒ ആർ സി ശ്രീരഞ്‍ജ‍ു ജി

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം

ചിത്രങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവനക്കാർ

പേര് തസ്തിക ഫോൺനമ്പർ യോഗ്യത
സിസി പൈകടയിൽ ഹെഡ്‌മിസ്ട്രസ് 9846736806 ബി .എസ് സി ബി .എഡ്
ബീന പി എച്ച് എസ് ടി 9539800471 എം എ ബി .എഡ്
ഗോക‍ുല സി.ജി എച്ച് എസ് ടി 7907989463 എം എസ് സി ബി .എഡ്
ഗീത എം എച്ച് എസ് ടി 9645312209 എം എസ് സി ബി .എഡ്
ബീന തോമസ് എച്ച് എസ് ടി 944699071 എം എ ബി .എഡ്
ഏലിയാമ്മ എം.എ എച്ച് എസ് ടി 9495204190 എം എ ബി .എഡ്
സുപ്രിയ ജി പി. ഡി ടീച്ചർ 9446186610 ബി .എസ് സി ബി .എഡ്
സ‍ൂസൻ കോശി പി. ഡി ടീച്ചർ 9446997519 എം എ ബി .എഡ്
അനിൽക‍ുമാർ സി.കെ പി. ഡി ടീച്ചർ 9446709346 എം എ ടി ടി സി
ശ്രീരഞ്‍ജ‍ു ജി പി. ഡി ടീച്ചർ 9496923453 എസ് എസ് എൽ സി ടി ടി സി
സ‍ുക‍ുമാരി ടി .സി പി. ഡി ടീച്ചർ 8078790219 ബി .എസ് സി ടി ടി സി
ഹെലൻ മോളി മാത്യ‍ു ക്ലാർക്ക്
ര‍‍ഞ്‍ജിത് ആർ ഓഫീസ് അറ്റൻഡന്റ് 9048823887 ബി കോം
ഗായത്രി ആർ ഓഫീസ് അറ്റൻഡന്റ് 8111839017 ബി .എസ് സി
പ‍ുഷ്‍പം എം ഫുൾ ടൈം മീനിയൽ 9048823887 എസ് എസ് എൽ സി
അനിത ഫിസിക്കൽ എഡ്യൂക്കേഷൻ 90488523887
ശാന്തി ജി നായർ കൗൺസിലർ 9446186612
സബിത റിസോഴ്സ് ടീച്ചർ 9048823887

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ജി ശശിധരൻപിളള
  • കെ.കെ റോയി സൺ
*കെ.ചന്ദ്രശേഖര കുറുപ്പ്
  • വിക്ടർ ടി തോമസ്

വഴികാട്ടി

{{#multimaps:9.33470,76.70947|zoom=13}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവല്ല - പത്തനംതിട്ട സംസ്ഥാന പാതയിൽ കോഴഞ്ചേരി  പട്ടണത്തിൽ നിന്നും 500 മീറ്റർ
  • തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം. ( 16 കിലോമീറ്റർ )

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=1715066" എന്ന താളിൽനിന്ന് ശേഖരിച്ചത്