ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ
പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം നടത്തുന്നു. ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
[https://youtube.com/playlist?list=PL-ez0M24V_t8nY-5ncZFc9nflZFZvyQhg പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ]
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .
മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ.യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്.
ചരിത്രം
സ്കൂളിന്റെ പ്രവേശന കവാടം
1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു.
1969-ൽ സർക്കാർ നിർമ്മിച്ചു നൽകിയ 5 മുറികളുള്ള കെട്ടിടം
1972-ൽ നിർമിച്ച് 4 ക്ലാസ് മുറികളുള്ള കെട്ടിടം
1997-ൽ DPEP പ്രകാരം നിർമിച്ച 2 ക്ലാസ് മുറികളുള്ള കെട്ടിടം
ഒരു ഹാൾ
2006-ൽ SSA നിർമിച്ച് 2 ക്ലാസ് മുറികളുള്ള കെട്ടിടം
2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
ഡിജിറ്റൽ മാഗസിനുകൾ
വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്