"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
|+ | |+ | ||
![[പ്രമാണം:19833shujithwam.2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833shujithwam.2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 shujithewam 33.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]] | |||
![[പ്രമാണം:19833 shujithewam 31.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]] | |||
![[പ്രമാണം:19833 shujithewam 37.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 shujithewam 38.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
![[പ്രമാണം:19833 shujithewam 35.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
![[പ്രമാണം:19833 shujithewam 34.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} | |} |
15:29, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒളകര ജി.എൽ.പി.സ്കൂളിൽ നിലവിൽ അധ്യാപികയായ യു.ജിൻഷിയുടെ നേതൃത്വത്തിലാണ് ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂട്ടിനായി പി.ടി.സി.എം തസ്തികയിലുള്ള സുൽഫിക്കർ കൊല്ലത്തൊടിയും വിദ്യാർത്ഥികളിൽ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളുമുണ്ട്. എല്ലാ ദിവസവും സുൽഫിക്കർ കാ സ്കൂൾ ക്ലാസ് റൂമും പരിസരവും നല്ല രീതിയിൽ ശുചീകരിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ ക്ലബ്ബ് അംഗങ്ങളുടെയും സഹായത്തോടെ പൂർണമായി വൃത്തിയാക്കുന്നു. നിലവിൽ സ്കൂളിലെ 14 ബാത്ത്റൂമുകളും കൂടെ വൃത്തിയാക്കുന്നു.
ഓരോ വർഷവും ഗാന്ധി ജയന്തി വാരാഘോഷം, പ്രവേശനോത്സവം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ പോലെ സ്കൂൾ ശുചീകരണത്തിന് മുന്നിൽ നിൽക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായം സ്കൂളിന് എന്നും ലഭ്യമാണ്.
ഈ അദ്ധ്യയന വർഷത്തിലെ ശുചിത്വ ക്ലബ്ബും കൃത്യമായി ശുവിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യൽ, ഓരോ ക്ലാസിലും വേസ്റ്റ് ബിൻ സൗകര്യം ഉറപ്പുവരുത്തൽ എന്നിവ കൃത്യമായി ശുചിത്വ ക്ലബ് ശ്രദ്ധിച്ചു വരുന്നു. ഇക്കാലയാവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ ബാത്റൂം കെട്ടിടം ലഭ്യമായി. ഓരോ ക്ലാസിന്റെയും മുൻവശം ഇൻറർലോക്ക് ചെയ്തും പരിസര ശുചിത്വത്തിന് മാറ്റ് കൂട്ടി. സ്കൂളും പരിസരവും ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ പ്രാധാന്യത്തെ കുറിച്ച് ബോധവാൻമാരാക്കുകയും ശുചിത്വ പൂർണമായ ജീവിത രീതിയിലേക്ക് കുട്ടികളെ എത്തിക്കലുമാണ് ശുചിത്വ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
2019-20
ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു . ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
വാട്സാപ്പ് കൂട്ടായ്മ മാതൃക
സ്കൂൾ പരിസരം ശുചീകരിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മയാണ് അവരുടെ മാതൃസ്ഥാപനമായ ഒളകര ജി എൽ പി സ്കൂൾ പരിസരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂൾ മതിലിനോട് ചേർന്നുള്ള കാടുകൾ മെഷീനുകൾ ഉപയോഗിച്ചും ജെ.സി. ബി കൊണ്ട് നിരത്തിയുമാണ് ശുചീകരണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരി സർവ്വ ജന സ്കൂളിലെ വിദ്യാർത്ഥിനിയെ പാമ്പ് കടിയേറ്റ് മരിച്ച വാർത്ത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനിയൊരു ബത്തേരി ആവർത്തിക്കരുത് എന്ന ആഹ്വാനമാണ് വാട്സാപ്പ് കൂട്ടായ്മ പുറപ്പെടുവിച്ചത്. പ്രവർത്തകരെ പ്രധാനാധ്യാപകൻ എൻ വേലായുധൻ അഭിനന്ദിച്ചു.