"യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-02-25 at 9.35.30 AM.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-25 at 9.35.30 AM.jpeg|നടുവിൽ|ലഘുചിത്രം]]



10:53, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂൾ അന്തരീക്ഷം

ഹരിതവലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്തതരം പുഷ്പിക്കുന്നതും അല്ലാത്തതുമായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി കുട്ടികൾ ജലസേചനം നടത്തി സ്കൂൾ പൂന്തോട്ടം നന്നായി പരിപാലിച്ചു പോരുന്നു.‘





കളിസ്ഥലം

 കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിവസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു

ബയോഗ്യാസ് പ്ലാന്റ്

  സ്കൂളിൽ ഒരു ബയോഗ്യാസ്സ് പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അതിൽ   സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട ഭക്ഷണാവശിഷ്ടങ്ങൾ വേർതിരിച്ചിരുന്നു. ലഭ്യമായ ഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു. സ്കൂളിന്റെ ഒഴിഞ്ഞ കോണിൽ ഒരു മാലിന്യ സംസ്കാരണ കുഴി ഉണ്ട്. ബയോഗ്യാസ് പ്ലാന്റിലെ സ്ലറി കുട്ടികൾ ഷെകരിച്ചു സ്കൂൾ പൂന്തോട്ടത്തിലെ പച്ചക്കറികൾക്കും ചെടികൾക്കും വളമായി ഉപയോഗിക്കുന്നു.

Girl's friendly Toilet

പെൺകുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്‌ലെറ്റി സൗകര്യം ഉണ്ട്. ടോയ്‌ലെറ്റിൽ പാഡ് വെന്റിഗ് മെഷിൻ

സജ്ജീകരിച്ചിട്ടുണ്ട്. ഉപയോഗിച്ചപാഡുകൾ പരിസ്ഥിതിക്ക് മലിനീകരണം ഉണ്ടാകാത്ത തരത്തിൽ നീക്കം ചെയ്യുന്നു.

സ്കൂൾ ബസ്

സ്കൂളിന് സ്വന്തമായി 6 വാഹനങ്ങൾ ഉണ്ട്.വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ജലലഭ്യതയും ശുദ്ധജലവിതരണവും

നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു.

ചുറ്റുമതിൽ

വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി സ്കൂളിന് ചുറ്റും സുരക്ഷാമതിൽ ഉണ്ട്.

സുരക്ഷക്കായി സെക്യൂരിറ്റി

രാത്രിയും പകലും സ്കൂളും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനു 24 മണിക്കൂർ സെക്യൂരിറ്റി  സേവനം സ്കൂളിൽ ഉണ്ട്.

കമ്പ്യൂട്ടർ റൂം

കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി 25 ഓളം കമ്പ്യൂട്ടറുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. കഴിവുറ്റ കമ്പ്യൂട്ടർ അദ്ധ്യാപിക കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.

ലൈബ്രറി

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പാഠപുസ്തകങ്ങൾക്കതീതമായ അറിവ് കരസ്ഥമാക്കുന്നതിനായി 1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും സ്കൂളിന് സ്വന്തമാണ്.

ആധുനിക പാചകപുര

കുട്ടികൾക്കായി പോഷക  സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വളരെ വൃത്തിയോടും അടുക്കും ചിട്ടയോടും കൂടിയുള്ള ആധുനിക പാചകപുര ഞങ്ങളുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്.