"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 92: | വരി 92: | ||
** [[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ആർട്‌സ് ക്ലബ്ബ്|<big>ആർട്‌സ് ക്ലബ്ബ്</big>]] | ** [[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ആർട്‌സ് ക്ലബ്ബ്|<big>ആർട്‌സ് ക്ലബ്ബ്</big>]] | ||
** [[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സ്പോർട്സ് ക്ലബ്ബ്|<big>സ്പോർട്സ് ക്ലബ്ബ്</big>]] | ** [[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സ്പോർട്സ് ക്ലബ്ബ്|<big>സ്പോർട്സ് ക്ലബ്ബ്</big>]] | ||
** | **[[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഫിലിം ക്ലബ്ബ്/|'''<big>ഐ ടി ക്ലബ്ബ്</big><big>, ഫിലിം ക്ലബ്ബ്</big>''']] | ||
** <big>[[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]] ( '''ഭാഷാ ക്ലബ്ബ്''' )<br /></big> | ** <big>[[സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]] ( '''ഭാഷാ ക്ലബ്ബ്''' )<br /></big> | ||
22:25, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ | |
---|---|
![]() | |
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0498 5202163 |
ഇമെയിൽ | stmaryspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13099 (സമേതം) |
യുഡൈസ് കോഡ് | 32021200648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1530 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ അന്നമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സപ്ന പി |
അവസാനം തിരുത്തിയത് | |
24-02-2022 | St.mary'spnr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, ശരിയായ ജീവിതവീക്ഷണവും നൽകി പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ 1649 ൽ ഇറ്റലിയിൽ മദർ ബ്രിജിത യുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച ഉർസുലൈൻ സന്യാസസഭ 1934 ലാണ് ഇന്ത്യയിലെത്തുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ സഭ,1941 പുഞ്ചക്കാട് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.
പയ്യന്നൂരിൽ ഒരു ഗേൾസ് ഹൈസ്കൂൾ ഉണ്ടാവണമെന്ന് ആഗ്രഹത്തിന് പ്രത്യാശ പകർന്ന് മദർ സേവ്യർ, ഫാദർ കയ്റോണിയുടെ സഹായത്തോടെ 1961 ഓഗസ്റ്റിൽ, എട്ടാം ക്ലാസിൽ 34 കുട്ടികളുമായി പയ്യന്നൂർ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ തുടക്കമായി . 1978 യു പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും 1982 ൽ ഗവൺമെന്റ് aided സ്കൂൾ ആയി മാറുകയും ചെയ്തു........Read more
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്.
- ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
- ഫീസ്ക്സ് &കെമസ്ട്രി ലാബ്
- ലൈബ്രറി
- ATAL TINKERING LAB
- ഓഡിറ്റോറിയം
- സ്ക്കൂൾ മൈതാനം(അതിവിശാലമായ ഒരു കളിസ്ഥലം)
- ഉച്ചഭക്ഷണശാല.........Read more
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- "BEST" (പാവങ്ങൾക്കൊരു കൈത്താങ്ങ്)
- ATAL TINKERING LAB
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ‌്മെന്റ്
SLNO | NAME | YEAR | |
---|---|---|---|
1 | മദർ സേവ്യർ സബാദീനി | 1961 | 1973 |
2 | മദർ ലൂയിസ് മാർഗ്രറ്റ് തയ്യിൽ | 1974 | 1981 |
3 | മദർ അലോഷ്യവാസ് | 1982 | 1987 |
4 | മദർ ലില്ലിയാന | 1988 | 1990 |
5 | സിസ്റ്റർ അൽബേർട്ട അറക്കൽ | 1990 | 1997 |
6 | സിസ്റ്റർ കർമ്മലീത്ത ചൊവാട്ട്കുന്നേൽ | 1997 | 2003 |
7 | സിസ്റ്റർ ഫ്രണണ്ടാ ഏഴാനിക്കാട്ട് | 2003 | 2007 |
8 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2007 | 2013 |
9 | സിസ്റ്റർ വിനയ പുരയിടത്തിൽ | 2013 | 2018 |
10 | സിസ്റ്റർ വീണ പാണങ്കാട്ട് | 2018 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ
SLNO | NAME | YEAR | |
---|---|---|---|
1 | സിസ്റ്റർ നത്തലീന കണ്ടംകുളത്തിൽ | 1965 | 1971 |
2 | സിസ്റ്റർ ലില്ലിയാന | 1971 | 1976 |
3 | സിസ്റ്റർ പിയറീന കൊച്ചുമുറ്റം | 1976 | 1979 |
4 | സിസ്റ്റർ ലില്ലി വരക്കമാക്കൽ | 1979 | 2001 |
5 | സിസ്റ്റർ ഒട്ടാവിയ കുന്നപ്പളളി | 2001 | 2002 |
6 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2002 | 2003 |
7 | സിസ്റ്റർ മേരി പി. ജെ പുരയിടത്തിൽ | 2003 | 2010 |
8 | സിസ്റ്റർ ഡെയ്സമ്മ ജോസഫ് | 2010 | 2013 |
9 | സിസ്റ്റർ വൽസമ്മ ചാക്കോ | 2013 | 2018 |
10 | സിസ്റ്റർ മേരികുട്ടി സെബാസ്റ്റ്ൻ | 2018 | 2020 |
11 | സിസ്റ്റർ അന്നമ്മ ചാക്കോ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സീത ശശിധരൻ


ഭരതനാട്യ നർത്തകികളിൽ ശ്രദ്ധേയയായ സീത ശശിധരൻ 1976 മുതൽ 1986 വരെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കുളിലായിരുന്നു പഠിച്ചത്. നർത്തകനായ ചെറിയച്ഛൻ ധനഞ്ജയൻ സാറിൻ്റെ പാത പിൻതുടർന്ന് ഏഴാം വയസ്സിൽ തന്നെ നൃത്ത പഠനം ആരംഭിച്ചു.നടനം ശിവപാലൻ മാസ്റ്ററുടെയും വിഭാവസു മാസ്റ്ററുടെയും കീഴിൽ നൃത്തം പഠിച്ചു.സ്കൂളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും സീതയുടെ കലാജീവിതത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു.പ്രീ ഡിഗ്രി പഠനത്തിനു ശേഷം ചെന്നൈ അഡയാർ കലാക്ഷേത്രയിൽ ചേർന്നു.ഭരതനാടുത്തിൽ ഡിപ്ലോമ നേടി. തുടർന്ന് ധനഞ്ജയ ദമ്പതികളുടെ സ്ഥാപനമായ ചെന്നൈ ഭരത കലാഞ്ജലിയിൽ നിന്ന് ഭരതനാട്യത്തിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കി. സീത രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ നൃത്തോത്സവങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച് ആസ്വാദക പ്രശംസ നേടിയിട്ടുണ്ട്. ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ മികച്ച നർത്തകിമാർക്കുള്ള ലക്ഷ്മി വിശ്വനാഥൻ പുരസ്കാരം, കലാ ദർപ്പണത്തിൻ്റെ രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാരം ,കൊച്ചിൻ ആക്മി നാട്യ രത്ന പുരസ്കാരം, തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ പ്രശംസ പത്രം, പയ്യന്നൂർ റോട്ടറി ക്ലബിൻ്റെ വൊക്കേഷണൽ എക്സലൻ്റ് അവാർഡ്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള കലാ സാഗർ അവാർഡ് എന്നീ പുരസ്കാരങ്ങൾ സീതയെ തേടിയെത്തിയിട്ടുണ്ട്.ചെന്നൈ ഭരത കലാഞ്ജലിയുടെ സീനിയർ കലാകാരിയായ സീത പയ്യന്നൂർ കേളോത്ത് പ്രവർത്തിക്കുന്ന ഭരത കലാഞ്ജലിയുടെ ഡയരക്ടറാണ് .

സുധ മേനോൻ
നെതർലാൻ്റ്സ് ആസ്ഥാനമായ TARO എന്ന അന്തർദേശീയ കൺസൽട്ടൻസിയുടെ ഏഷ്യൻ മേഖലയിലെ സീനിയർ റിസർച്ച് ആൻഡ് ഇവാല്വെഷൻ കൺസൽട്ടൻറ് ആണ് സുധാ മേനോൻ. അന്തർദേശിയ ഏജൻസികളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന വൻകിട വികസനപദ്ധതികളിലെ തൊഴിൽ അവകാശ നിഷേധങ്ങളും ചൂഷണങ്ങളും പഠിക്കുകയും ലോക തൊഴിൽ സംഘടനക്ക്(ILO) റിപ്പോർട്ട് ചെയ്യുകയും ആണ് സുധ ചെയ്യുന്നത്. ഇതിനോടകം ഇരുപതിൽ അധികം വൻകിട റോഡ്- പാലം- മെട്രോ പദ്ധതികളിലെ നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് ദീർഘകാലം, ദക്ഷിണേഷ്യയിലെ യുദ്ധ-സംഘർഷ ഇരകൾ ആയ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള SAARC പദ്ധതിയുടെ സീനിയർ പ്രോഗ്രാം മാനേജരായിരുന്നു. നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രകൃതിദുരന്തത്തിന്റെയും യൂദ്ധത്തിന്റെയും ഇരകളായ ഗ്രാമീണസ്ത്രീകൾക്കിടയിൽ താമസിച്ചു കൊണ്ട് അവർക്ക് വേണ്ടിയുള്ള ശാക്തീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി. ഇംഗ്ലീഷ് മലയാളം പത്രങ്ങളിൽ കോളമിസ്റ്റ്. ഇപ്പോൾ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള ഒരു സമഗ്രഗ്രന്ഥത്തിന്റെ പണിപ്പുരയിൽ ആണ്. പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദവും, ബിരുദാനന്തര ബിരുദവും, ഗവേഷണവും നടത്തിയ സുധാമേനോൻ ജർമ്മനിയിലെ ഗ്ലോബൽ ലേബർ യൂണിവേഴ്സിറ്റിയിൽ നിന്നും ലേബർ സ്റ്റഡിസിൽ PG ഡിപ്ലോമയും നേടി. വിവിധ രാജ്യങ്ങളിലെ അന്തർദേശിയ തൊഴിൽ നിയമലംഘനങ്ങൾ അപഗ്രഥിക്കാൻ പ്രത്യേകപരിശീലനം ലഭിച്ച ചുരുക്കം ചില വിദഗ്ദരിൽ ഒരാൾ ആണ്.
ബിന്ദു ഗൗരി_

മാറ്റത്തിൻ്റെ ശംഖൊലിയുമായി ഗ്രാമീണ ജനതയുമൊത്ത് നീങ്ങുന്ന രാമന്തളിക്കാരി. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സ്വാശ്രയത്വത്തിനും വേണ്ടി സേവനം ചെയ്യുന്ന സെൻ്റ് മേരീസിൻ്റെ പുത്രി. പഠിക്കുമ്പോൾ പട്ടാള ഓഫീസർ ആകാനുള്ള അഭിനിവേശം ഉണ്ടായിരുന്നുവെങ്കിലും എത്തിപ്പെട്ടത് കാർഷിക മേഖലയിൽ ആയിരുന്നു.പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോൾ സ്കൂളിലെത്തിയ പ്രൊഫ. ജോൺസി ജേക്കബ് മാഷിൻ്റെ ക്ലാസ് ബിന്ദുവിനെ ഏറെ സ്വാധീനിച്ചു. കുട്ടികൾക്ക് ജീവജാലങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ക്ലാസ്സെടുക്കാൻ എത്തിയതായിരുന്നു ജോൺസി മാഷ്. തമിഴ്നാട്ടിലെ ആദിവാസി ഗ്രാമങ്ങളാണ് ബിന്ദുവിൻ്റെ പ്രവർത്തന മേഖല. ആദിവാസി ഉൽപന്നങ്ങൾ മൂല്യവർദ്ധിത ഉൽപന്നങ്ങളായി വിതരണം ചെയ്യുന്നു. ഒഴിവുദിവസങ്ങളിൽ വൃക്ഷത്തൈകളുയി തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വരണ്ട പ്രദേശങ്ങളിലേക്കും കാറോടിച്ചുപോകുന്ന ബിന്ദു ഓരോ സ്ഥലത്തെത്തി നാട്ടുകാരെയും കൂട്ടി വൃക്ഷത്തൈകൾ നടുന്നു .മിയാവാക്കി എന്ന ജപ്പാനീസ് രീതിയിൽ വരണ്ട സ്ഥലങ്ങളിൽ മരം നട്ടുപിടിപ്പിക്കുന്ന രീതി തമിഴ്നാട്ടിൽ നടപ്പാക്കുകയാണ് പുതിയ രീതി. പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 1988ൽ SSLC പാസായ ബിന്ദു ദാമോദരൻ എന്ന ബിന്ദു ഗൗരി പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ നിന്ന് എം.ബി.എ.യും എടുത്തിട്ടുണ്ട്. കോയമ്പത്തൂർ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിലുള്ള അഗ്രിബിസിനസ് സ്കൂളിൽ
അനശ്വര രാജൻ


മലയാള ചലചിത്ര രംഗത്തെ ഭാവി പ്രതീക്ഷയായ അനശ്വര രാജൻ പയ്യന്നൂർ സെന്റ് മേരീസിന്റെ പൂർവ്വ വിദ്യാർത്ഥിനിയാണ്.. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. പുതിയ ചിത്രം സൂപ്പർ ശരണ്യ എന്ന ചിത്രവും പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്
വഴികാട്ടി
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 200 മീറ്റർ പടിഞ്ഞാറ് മാറി ബി കെ എം ഹോസ്പിറ്റലിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.{{#multimaps:12.105321677408677, 75.20250868112171| width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13099
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ