"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
വിഷയം -Fundamentals of space technology   
വിഷയം -Fundamentals of space technology   
==സെപ്തംബർ 2021==
==സെപ്തംബർ 2021==
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
1. ജെ ആർ സി കാസർഗോഡ് എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ പ്രസംഗ മത്സരം ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ കീർത്തന കെ ഒന്നാം സ്ഥാനം നേടി
2.കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ  " ചിര  സ്മരണ " പരിപാടിയുടെ ഭാഗമായി ജീവചരിത്ര നിഘണ്ടു ജില്ലാതല മത്സരത്തിൽ ശ്രേയ പി വി ഒന്നാം സ്ഥാനം നേടി
===സബ്‍ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ  " ചിര  സ്മരണ " പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം പ്രോജെക്ട് മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം ഉപജില്ലാതലത്തിൽ  ഒന്നാം സ്ഥാനം നേടി
===സെപ്റ്റംബർ 5 അധ്യാപക ദിനം===
സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോട് അനുബന്ധിച്ച "ഗുരു വന്ദനം "എന്ന പരിപാടി സംഘടിപ്പിച്ചു
പ്രധാന അധ്യാപക സന്ദേശം :ശ്രീ മനോജ് കുമാർ എം (ഹെഡ് മാസ്റ്റർ)
അധ്യാപക ദിന സന്ദേശം : ശ്രീ സോമൻ കടലൂർ ( കവി ,ചിത്രകാരൻ )
പരിപാടികൾ
  1.ഗുരു ദക്ഷിണ : കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട അധ്യാപകർക്ക് കത്ത് എഴുതി അയക്കുക
2 . അധ്യാപകർ എന്റെ കാഴ്ചപ്പാടിൽ
3 .ഞാൻ അധ്യാപകൻ : കുട്ടികൾക്ക് അധ്യാപകനാകാൻ അവസരം
===കുട്ടികൾക്കുള്ള ഫോൺ===
സ്റ്റാഫ് കൗൺസിൽ കുട്ടികൾക്കുള്ള ഫോൺ വിതരണം നടത്തി.
സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പഠന സഹായിനിധിയുടെ ഭാഗമായി വിദ്യാർഥികളുടെ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ടി നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ജയൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മനോജ് കുമാർ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സുരേഷ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.25 ഫോണുകളാണ് വിതരണം ചെയ്തത്
===ക്ലാസ് പി ടി എ===
എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.
===പ്രതിഭകൾക്കൊപ്പം===
പൊതു വിദ്യാഭ്യാസ വകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ചേർന്ന് 18.09.2021 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  ' പ്രതിഭകൾക്കൊപ്പം' എന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ അജിത് പരമേശ്വരൻ സൂം മീറ്റിലൂടെ കുട്ടികളോട് സംവദിക്കുന്ന ഈ പരിപാടി തത്സമയം ഫേസ് ബുക്ക്, യൂ ട്യൂബ് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യതു.ഇതിൽ സ്കൂളിലെ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു
===STAY SAFE ONLINE -Awareness Campaign===
ജനമൈത്രി പോലീസ് ഹൊസ്ദുർഗ് ,എം പി എസ് ജി വി എച് എസ് എസ് സംയുക്തമായി STAY SAFE ONLINE എന്ന സൈബർ awareness campaign നടത്തി.അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സബീഷ് ഉൽഘാടനം നിർവ്വഹിച്ചു.വി.ബാലകൃഷ്ണൻ( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാഞ്ഞങ്ങാട് ) അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ ആശംസാ പ്രസംഗം നടത്തി.ശ്രി ശ്രീനാഥ് പി ആർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ശ്രീ ശ്രീജേഷ് (എസ് ഐ , ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ) സ്വാഗതവും സുരേഷ് മാസ്റ്റർ( സ്റ്റാഫ് സെക്രട്ടറി) നന്ദിയും പ്രകാശിപ്പിച്ചു.
===ഓർമ്മയുടെ കൈത്താങ്ങ്*===
ഓർമ്മ 93-94 SSLC ബാച്ചിന്റെ നേതൃത്വത്തിൽ നടന്ന മൊബൈൽ ചാലഞ്ചിന്റെ ഭാഗമായി ഓർമ്മയുടെ മൊബൈൽ കൈത്താങ്ങ് വലിയ പിന്തുണ നൽകി . ഓർമ്മയുടെ ജോയിന്റ് കൺവീനർ സന്തോഷ് തെരുവത്ത് സ്മാർട്ട് ഫോൺ കൈമാറി.ഓർമ്മ  ഇതുവരെ 7  ഫോണുകളാണ് നൽകിയത് .
===സമ്മാന ദാനം നിർവ്വഹിച്ചു===
ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ വിജയികൾ ആയ വിദ്യാർഥികൾക്ക്
മനോജ് കുമാർ ഹെഡ് മാസ്റ്റർ  സമ്മാനദാനം നിർവ്വഹിച്ചു.ആഗസ്റ് മാസത്തെ ഗണിത പ്രതിഭ നിവേദ്യ അനിൽ എന്ന വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി.
യു  പി വിഭാഗം ഓണാഘോഷത്തിൽ ഓണ പാട്ടു  മത്സരത്തിൽ വിജയികളായ കുട്ടികളുടെ രക്ഷിതാക്കൾക്ക്  മനോജ് കുമാർ സാർ ,സീനിയർ അസിസ്റ്റന്റ് ലളിതഞ്ജലി ടീച്ചർ എന്നിവർ ഉപഹാരം നൽകി
===ഹിന്ദി ദിനാചരണം===
ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
പരിപാടികൾ
പ്രസംഗം
കവിതാലാപനം
പോസ്റ്റർ രചന
===    പാദ വാർഷിക പരീക്ഷ===
എല്ലാ ക്ലാസ്സുകളിലും പാദ വാർഷിക പരീക്ഷ നടത്തി.പരീക്ഷ ഉത്തര കടലാസുകൾ മൂല്യ നിർണയത്തിനായി അധ്യാപകർക്ക് കൈമാറി
===അറ്റകുറ്റ പണികൾ===
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി എൽ പി  കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ  ആരംഭിച്ചു
===ഗൃഹ സന്ദർശനം ===
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തിയായി.
===ലൈബ്രറി പുസ്തക വിതരണം ,ടെക്സ്റ്റ് ബുക്ക് രണ്ടാം ഘട്ട വിതരണം, ഭക്ഷ്യ കിറ്റ് വിതരണം ===
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ലൈബ്രറി പുസ്തക വിതരണം പൂർത്തിയായി.
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ടെക്സ്റ്റ് ബുക്ക് രണ്ടാം ഘട്ടം പുസ്തക വിതരണം പൂർത്തിയായി.
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള അരി വിതരണം പൂർത്തിയായി. 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി
===ഓസോൺ ദിനം (സെപ്റ്റംബർ 16 )===
സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു.
ഓസോൺ ദിനം അടിസ്ഥാനപ്പെടുത്തി പ്രസംഗവും  ഡിജിറ്റൽ പോസ്റ്റർ നിർമാണവും നടത്തി
==ആഗസ്ത് 2021==
==ആഗസ്ത് 2021==
==ജൂലൈ 2021==
==ജൂലൈ 2021==
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690160" എന്ന താളിൽനിന്ന് ശേഖരിച്ചത്