"ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]]
[[പ്രമാണം:48482oldbuilding4.jpg|ലഘുചിത്രം|289x289ബിന്ദു|1974 ലെ കെട്ടിടം]]
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവദാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയില‍ുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ. പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. 1974 സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരി‍ഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്.
[https://en.wikipedia.org/wiki/Servants_of_India_Society സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി] സ്ഥാപിച്ച [[ഡി.എ.എൽ.പി.എസ് പുള്ളിയിൽ|ദേവദാർ എൽ. പി. സ്കൂൾ]] അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയില‍ുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. 1974 സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ചാക്കീരി അഹമ്മദ് കുുട്ടി] പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരി‍ഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ|വി.പി അബൂബക്കർ]] ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്.


== ആദ്യ വികസനം ==
== ആദ്യ വികസനം ==

13:12, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പിസ്കൂൾ പുള്ളിയിൽ. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റ് നിന്നും അനുമതി ലഭിച്ചു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.1974 സെപ്റ്റംബർ 3-ന് ഇത് ഗവൺമെന്റ് യു.പി.സ്കൂൾ ആക്കാൻ ഗവൺമെന്റ് നിന്ന് അനുമതി ലഭിക്കുകയും 1974 ഒക്ടോബറിൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വിശാലമായ ഗ്രൗണ്ടും ചുറ്റുഭാഗങ്ങളിൽ തണലും ഫലങ്ങളും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ വിദ്യാലയം ഇന്നത്തെ നിലയിൽലെത്താൻ മുൻ കാലഘട്ടത്തിൽ വളരെയധികം കഠിനാധ്വാനവും ത്യാഗവും സഹിക്കേണ്ടിവന്നിട്ടുണ്ട്.

പള്ളിയിൽനിന്ന് പള്ളിക്കൂടത്തിലേക്ക്

1974 ലെ കെട്ടിടം

സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച ദേവദാർ എൽ. പി. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ടി.കെ നമ്പീശന്റേയും മറ്റും ശ്രമഫലമായി തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയില‍ുള്ള രണ്ട് ഏക്കർ സ്ഥലം വാങ്ങിക്കുകയും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്തു. പക്ഷേ അന്നത്തെ കേരള സർക്കാർ സ്വകാര്യ മേഖലയിൽ സ്കൂളുകൾ അനുവദിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും എൽ.പി യിൽ അധികമുള്ള സ്റ്റാഫിനെ സർക്കാറിലേക്ക് ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ പള്ളിയും സ്ഥലവും സർക്കാറിന് കൈമാറുകയും ചെയ്തു. 1974 സെപ്റ്റംബർ മൂന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ് കുുട്ടി പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ ഉദ്ഘാടനം ചെയ്തു. അതു വരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരി‍ഞ്ഞ തീരുമാനമായിരുന്നു അത്. കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 ഒക്ടോബറിൽ വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. എൻ.സലീം മാസ്റ്റർ ആയിരുന്നു എച്ച് എം ഇൻചാർജ്. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി വി.പി അബൂബക്കർ ആണ്. ഈ സ്കൂളിലെ ആദ്യ ഹെഡ്മാസറ്റർ എം. അബൂബക്കർ മാസ്റ്ററായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിച്ചത് 1982ൽ ചുമതലയേറ്റ യു.കേശവൻ മാസ്റ്ററാണ്. ഏതാണ്ട് 22 വർഷം. ഈ കാലയളവിലാണ് ദ്രുതഗതിയിലുള്ള വളർച്ച സ്കൂളിനുണ്ടായത്.

ആദ്യ വികസനം

അന്നത്തെ അധ്യാപികയായിരുന്ന ലൈല ടീച്ചറുടെ ശക്തമായ ഇടപെടലിന്റെ ഫലമായി സ്കൂളിലെ പെൺകുട്ടികൾക്കും അധ്യാപികമാർക്കും ഒരു മൂത്രപ്പുര വേണം എന്ന ആഗ്രഹം സഫലീകരിക്കപ്പെട്ടു.

അക്കാലമത്രയും അയല്പക്കത്തെ വീടുകളിലെ മൂത്രപ്പുരകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. അന്നത്തെ പിടിഎയുടെ സഹായത്തോടെ മൂത്രപ്പുര നിർമിക്കാൻ തീരുമാനമാവുകയും നാട്ടുകാരുടെ സഹായ സഹകരണത്തോടെ രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന ഒരു കുഞ്ഞു മൂത്രപ്പുര റെഡി ആവുകയും ചെയ്തു. ഇതായിരുന്നു 1980ൽ സ്കൂളിന് ഉണ്ടായ ആദ്യ വികസനം.

വേലി ഉറച്ച‍ു  !!

പരിമിതമായ സ്ഥലസൗകര്യം ആയതുകൊണ്ടുതന്നെ ഷിഫ്റ്റ് സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഏകദേശം നൂറോളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ആകെ ഉണ്ടായിരുന്നത് രണ്ട് ക്ലാസ് മുറികളായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നകേശവൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം സ്കൂളിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിച്ചു. കന്നുകാലി ശല്യം ഒഴിവാക്കാനായി ഇല്ലി മുള്ളുപയോഗിച്ച് വേലിയും ഗേറ്റും ഉണ്ടാക്കിയെങ്കിലും പലതവണ കന്നുകാലികളും ഉടമസ്ഥരും വേലിപൊളിക്കാൻ ശ്രമിക്കുകയും, കർശനമായി നേരിട്ടപ്പോൾ ഗത്യന്തരമില്ലാതെ എതിർപ്പുകൾ പിൻവാങ്ങി. വേലി ഉറച്ചു !!!! സ്കൂൾ അസംബ്ലിയിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണമെന്നും ഓരോ കുട്ടിയും ഒരു മരമെങ്കിലും നട്ടു പരിപാലിക്കണമെന്നും പറഞ്ഞപ്പോൾ കുട്ടികൾ ആവേശപൂർവ്വം അതേറ്റെടുത്ത‍ു. അവർ നട്ടമരങ്ങൾ ഇന്ന് വളർന്നു പന്തലിച്ച് സ്കൂളിനു ചുറ്റും തണലും ഭംഗിയും കൂട്ടി തലയുയർത്തി നിൽക്കുന്നു.

വേദിക ഉയരുന്നു

1984 ലെ ശിലാഫലകം
വേദിക ഓഡിറ്റോറിയം 1984-2021

സെഷൻ സമ്പ്രദായത്തിന് വിരാമമിടാൻ 1980 കാലഘട്ടത്തിൽ 6 ക്ലാസ് മുറികൾ കൂടി വേണമായിരുന്നു. എല്ലാ രീതിയിലും ശ്രമിച്ചുവെങ്കിലും അത് സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്താണ് സംസ്ഥാന ബജറ്റിൽ സ്കൂളിന് 100 രൂപ വകയിരുത്തപ്പെടുന്നത്. അതിനായി സൂപ്രണ്ട് എൻജിനീയറെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിരാശനായ പി.ടി.എ പ്രസിഡണ്ട് "ഇനി ഇപ്പൊ എനിക്ക് വയ്യ. ഞാൻ ഒരു പത്തോപതിനായിരമോ തരാം ബാക്കി നാട്ടിൽ നിന്നും സ്വരൂപിച്ച് ഒരു കെട്ടിടം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കൂ" എന്ന് അഭിപ്രായപ്പെടുകയും പി.ടി.എ യും മറ്റ് അഭ്യുദയകാംക്ഷികളും വീടുവീടാന്തരം കയറിയിറങ്ങുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. പണം നൽകാൻ സാധിക്കാത്തവർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് കെട്ടിടത്തിന് തറക്കല്ലിട്ടു. ലോക്കൽ എൻജിനീയറായ പൂന്തുരുത്തി മുഹമ്മദ് മനോഹരമായ പ്ലാൻ തയ്യാറാക്കി. ഒരേസമയം 6 ക്ലാസ് മുറികളും ആവശ്യമെങ്കിൽ കോൺഫറൻസ് ഹാളോ ,സ്‌റ്റേജോആക്കി മാറ്റാവുന്ന പി.ടി.എ കെട്ടിടം ഉയർന്നു. ഈ കെട്ടിടം 2021ൽ പുതുക്കിപ്പണിയുകയും സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറുകയും ചെയ്തു . ഈ ഓഡിറ്റോറിയം പല ഔദ്യോഗിക പരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.

സെഷൻ സമ്പ്രദായം മാറുന്നു

വർഷങ്ങൾ കഴിയുംതോറും അടിസ്ഥാനസൗകര്യങ്ങൾ ഓരോന്നോരോന്നായി മെച്ചപ്പെട്ടുകൊണ്ടിരുന്നു. മൂത്രപ്പുരകൾ, വാട്ടർ സപ്ലൈ, പാചക മുറി, വൈദ്യുതി, ഓഫീസ് മുറി അങ്ങനെ അങ്ങനെ അത്യാവശ്യങ്ങൾ ഓരോന്നായി വന്നുചേർന്നു. 25/10/2004 ൽ പുതിയ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ 15 ക്ലാസ് മുറികളായി. കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായി, എണ്ണം 500 കവിഞ്ഞു. കലാകായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ വിജയം കൊയ്തു. സ്‌കൗട്ടും ഗൈഡ്സും ഉണ്ടായി. പഠന നിലവാരം ഉയർന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധികാരികളുടെയും കൂട്ടായ്മ ഉണ്ടെങ്കിൽ ഒരു വിദ്യാലയത്തിന് എന്തും സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് ഈ സ്കൂൾ.