"സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
= ചരിത്രം = | = ചരിത്രം = |
15:21, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.
സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ | |
---|---|
വിലാസം | |
പുന്നത്തുറ പുന്നത്തുറ ഈസ്റ്റ് പി.ഒ. , 686583 , 31424 ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2592436 |
ഇമെയിൽ | 31424lpspunnathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31424 (സമേതം) |
യുഡൈസ് കോഡ് | 32100300205 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31424 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്. Joseph's LPS Punnathura |
അവസാനം തിരുത്തിയത് | |
16-02-2022 | Sreekumarpr |
ഭൗതികസൗകര്യങ്ങൾ
2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും പാചകപ്പുരയും ടോയ്‌ലെറ്റുകളും സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ് - സ്കൂളിൽ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കൽ ക്ളബ്ബഗംങ്ങൾ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.പുതിയ ശാസ്ത്രവാർത്തകൾ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
- ഐ.ടി. ക്ലബ്ബ് -
- വിദ്യാരംഗം കലാ സാഹിത്യ വേദി. -സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.രണ്ടാഴ്ചയിലൊരിക്കൽ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്ബ്. -സ്കൂളിൽ ഗണിത ക്ളബ്ബ് പ്രവർത്തിക്കുന്നു,മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.ഗണിതകേളികൾ ഗണിതപസ്സിൽസ് എന്നിവ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
- പരിസ്ഥിതി ക്ലബ്ബ്. - കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ളബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പരിസരത്തെ ചെടികളും ഫലവൃക്ഷങ്ങളും പരിപാലിക്കുന്നതിൽ ക്ളബ്ബഗംങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
മുൻ സാരഥികൾ
ശ്രീ. എം എം ജോസഫ്
Sr. വത്സമ്മ തോമസ്
ശ്രീമതി ഷേർളി ജോസഫ്
ശ്രീമതി റോസമ്മ ജോസഫ്
ശ്രീമതി ബീന ജോസഫ്
നേട്ടങ്ങൾ
വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർഷവും എൽ എസ് എസ് പരീക്ഷയിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.659452 ,76.601383| width=500px | zoom=16 }} കിടങ്ങൂർ- അയർക്കുന്നം റോഡിൽ കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം ഏറ്റുമാനൂർ -കിടങ്ങൂർ ഹൈവേ റോഡിൽ നിന്നും 3 കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം |
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31424
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31424 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ