"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

11:43, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കംപ്യൂട്ടർ ലാബ്

സ്കൂളിന് 2 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഓരോ ലാബിലും 25 കുട്ടികൾക്ക് വീതം കമ്പ്യൂട്ടർ പരിശീലനം നടത്താനുള്ള സൗകര്യമുണ്ട്. രണ്ട് യുപിഎസ് സിസ്റ്റവും 1200 എംഎഎച്ച് ശക്തിയുള്ള ബാറ്ററി സംവിധാനവും നിലവിലുണ്ട്. വൈദ്യുതി ഇല്ലാത്ത സമയത്തും ലാബ് പ്രവർത്തന സജ്ജമാണ്. കുട്ടികൾക്ക് ഐടി പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുന്നതിനു വേണ്ടി ഇരു ലാബിലും പ്രൊജക്ടർ സംവിധാനം നിലവിലുണ്ട്. ഹൈടെക് കമ്പ്യൂട്ടർ ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിന് കമ്പ്യൂട്ടർ ലാബിൽ സ്റ്റോക്ക് റൂം സൗകര്യം ഉണ്ട്. കുട്ടികൾക്കുള്ള ഐ ടി പരിശീലനം, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠന ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ കമ്പ്യൂട്ടർ ലാബിൽ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ ലാബിൽ ആവശ്യമായ ലൈറ്റുകളും ഫാനുകളും കർട്ടൻ സംവിധാനവും നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം