"സെന്റ്.തോമസ് യു.പി. എസ്. അങ്ങാടി-റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി- കരിങ്കുറ്റി എന്ന സ്ഥലത്തുള്ള ഏക എയ്ഡഡ് യു.പി.സ്കൂളാണ് | |||
09:12, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് യു.പി. എസ്. അങ്ങാടി-റാന്നി | |
---|---|
![]() | |
വിലാസം | |
കരിങ്കുറ്റി - റാന്നി നെല്ലിയ്ക്കമൺ പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04735 200501 |
ഇമെയിൽ | stthomasupsangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38552 (സമേതം) |
യുഡൈസ് കോഡ് | 32120801214 |
വിക്കിഡാറ്റ | Q87598944 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൽബസ് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സതി അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മോനിഷ അജിത് |
അവസാനം തിരുത്തിയത് | |
14-02-2022 | Jayesh.itschool |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി- കരിങ്കുറ്റി എന്ന സ്ഥലത്തുള്ള ഏക എയ്ഡഡ് യു.പി.സ്കൂളാണ്
ചരിത്രം
സ്ഥാപിത ചരിത്രം
റാന്നിയിലെ അതിപുരാതന ക്രൈസ്തവ ദേവാലയമായ സെൻറ് തോമസ് ക്നാനായ വലിയപള്ളിയുടെ സമ്പൂർണ ഉടമസ്ഥതയിൽ സ്ഥാപിതമായ വിദ്യാലയങ്ങളിൽ ഒന്നാണ് 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം.പ്രാഥമിക കാലത്ത് ഒരു വർഷത്തോളം അങ്ങാടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തിനടുത്തുള്ള ഒരു കേന്ദ്രത്തിലായിരുന്നു പ്രവർത്തനം പിന്നീട് മണിമലേത്ത് പരേതരായ ഉണ്ണിട്ടൻ ഏബ്രഹാം, ഉണ്ണിട്ടൻ തോമസ് എന്നിവർ ചേർന്ന് സൗജന്യ നിരക്കിൽ നൽകിയ കരിങ്കുറ്റിയിലുള്ള ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി.അഞ്ചാം ക്ലാസ് ആരംഭിക്കുന്നത് ഓലമേഞ്ഞ ഷെഡിലായിരുന്നു ഇപ്പോഴുള്ള കെട്ടിടത്തിന് തറക്കല്ലിട്ടത് കാലം ചെയ്ത അഭി. യൂലിയോസ് ബാവയായിരുന്നു. സ്കൂൾ കെട്ടിട നിർമാണത്തിൽ അക്ഷീണം പ്രവർത്തിച്ചവരാണ് പരേതരായ മണിമലേത്ത് എം.ഒ.ഏബ്രഹാം, കണ്ടനാട്ട് പീറ്റർ സ്കറിയ എന്നിവർ
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ 1960 - കാലഘട്ടങ്ങളിൽ റാന്നി, അങ്ങാടി പഴവങ്ങാടി പഞ്ചായത്തുകളിൽ നിന്നുള്ള മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി. 2006-07 കാലം മുതൽ ആകെ വിദ്യാർത്ഥികളുടെ എണ്ണം 50-ൽ താഴെയായി .പ്രദേശത്തെ പ്രധാന 3 എൽ - പി.സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു
മാനേജ്മെൻ്റ്
റാന്നി- സെൻറ് തോമസ് ക്നാനായ വലിയ പള്ളിയുടെ ഉന്നതാധികാര സമിതിയായ ഇടവക പൊതുയോഗം തെരഞ്ഞെടുക്കുന്ന മൂന്നു വർഷ കാലാവധിയുള്ള മാനേജരും 12 അംഗ കമ്മറ്റിയംഗങ്ങളും ചേർന്ന ശക്തമായ ഒരു മാനേജ്മെൻ്റാണ് കോർപ്പറേറ്റ് സ്കുളുകളുടെ ഭരണ സമിതി
ഇപ്പോൾ രണ്ടു ഘട്ടമായി ഇടവക പൊതുയോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്ത മുണ്ടു കോട്ടയ്ക്കൽ ബഹു.സഖറിയ സ്റ്റീഫൻ അവർകൾ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തടക്കം കൃത്യതയോടെ മികച്ച ഇടപെടലാണ് അദ്ദേഹം നടത്തുന്നത് വളരെ ചിട്ടയായി അധ്യാപക-വിദ്യാർത്ഥി - രക്ഷകർത്തൃബന്ധം നിലനിർത്തുന്നതിനും സ്ക്കൂൾ സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാക്കുന്നതിനും സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് സംബന്ധമായ കാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും സൂക്ഷ്മതല ഇടപെടലുകൾ നടത്തുന്നു

ഭൗതീക സാഹചര്യം
1999-ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ സ്കൂളിന് പഞ്ചായത്തിലെ തന്നെ പ്രൈമറി സ്കൂളുകളിൽ വച്ച് ഏറ്റവും മികച്ച കളിസ്ഥലം സ്വന്തമായുണ്ട്.ഒരു ഏക്കർ 13 സെൻ്റ് സ്ഥലം ആകെയുള്ളതാണ്
വൈദ്യുതി, ടെലിഫോൺ, വഴി, വെള്ളം, മഴവെള്ള സംഭരണി (10000 L), പബ്ലിക് അഡ്രസ് സിസ്റ്റം, KWA പൈപ്പ് ലൈൻ, IT ലാബ്, സ്പെഷ്യൽ സയൻസ് ലാബ്, അഞ്ഞൂറിലധികം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി കം റീഡിംഗ് കോർണർ, ഇൻറർനെറ്റ് (BSNL & Kfone) പ്രൊജക്ടർ - ലാപ്ടോപ്പുകൾ എന്നിങ്ങനെയുള്ള പരമാവധി അടിസ്ഥാന സൗകര്യങ്ങളോടുകൂടിയാണ് സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്
ആയതിൽ പൊതുജന പൂർവ വിദ്യാർത്ഥി മാനേജ്മെൻറ്, SSK, KITE -it@School, വിദ്യാഭ്യാസ വകുപ്പ് എന്നീ സഹപങ്കാളിത്തമുണ്ട്.
വഴികാട്ടി
{{#multimaps:9.392407806823954, 76.77499447551554| zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38552
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ