"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
No edit summary
15054 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ചേർത്തു
വരി 105: വരി 105:


ഓൺലൈൻ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാനായി വാർഡ്തലത്തിൽ യോഗങ്ങൾ ചേർന്നു. അധ്യാപകരും പി.ടി.എ- എസ്.എസ്.ജി. അംഗങ്ങളും 7 സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ പങ്കെടുത്തു. ഓരോ പ്രദേശത്തും പഠനസൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്പോൺസർഷിപ്പുകളിലൂടെ പഠനസൗകര്യങ്ങൾ ഒരുക്കി.
ഓൺലൈൻ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാനായി വാർഡ്തലത്തിൽ യോഗങ്ങൾ ചേർന്നു. അധ്യാപകരും പി.ടി.എ- എസ്.എസ്.ജി. അംഗങ്ങളും 7 സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ പങ്കെടുത്തു. ഓരോ പ്രദേശത്തും പഠനസൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്പോൺസർഷിപ്പുകളിലൂടെ പഠനസൗകര്യങ്ങൾ ഒരുക്കി.
* '''<big>ടി. വി / പഠനസാമഗ്രികളുടെ വിതരണം</big>'''
പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ സംഘടിപ്പിച്ച് നൽകി.  മാടക്കുണ്ട് കോളനി, വള്ളുവാടി ഏകാധ്യാപക വിദ്യാലയം എന്നീ പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകർ തന്നെ ടി.വി. സ്പോൺസർ ചെയ്തു. ലൈബ്രറി കൗൺസിൽ, എസ്.എസ്.ജി.അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 8 ടെലിവിഷൻ സെറ്റുകൾ അർഹരായ കുട്ടികൾക്കും പഠനകേന്ദ്രങ്ങൾക്കും നൽകി.
* '''<big>കൗൺസിലിങ് ക്ലാസ്സുകൾ</big>'''
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ കൗൺസിലിങ് ക്ലാസ്സുകൾ നൽകി. സ്കൂളിലെ കൗൺസിലറായ ശ്രീമതി അനു ഡേവിഡാണ് ക്ലാസ്സ് നയിച്ചത്.
* '''<big>പത്താം തരം വിദ്യാർത്ഥികൾക്ക് ‘ഒരുക്കം’ - മോട്ടിവേഷൻ ക്ലാസ്സ്</big>'''
പത്താം തരത്തിലെ കുട്ടികൾക്ക് പ്രത്യേകം  മോട്ടിവേഷൻ & ഗൈഡൻസ് ക്ലാസ്സ് സ്കൂളിൽ വച്ചു നൽകി. പ്രശസ്ത പരിശീലകനായ ജോസഫ് വയനാട് ക്ലാസ്സ് നയിച്ചു.
* '''<big>ക്യാമ്പസ് ശുചീകരണം</big>'''
പി.ടി.എ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ 3 തവണ ക്യാമ്പസ് ശുചീകരണം നടത്തി. ബത്തേരി നഗരസഭയിലെ ഏറ്റവും ശുചിത്വമാർന്ന ഓഫീസായി സ്കൂളിനെ തെരഞ്ഞെടുത്തത് മറ്റൊരു അഭിമാന നേട്ടമായി.
* '''<big>ഗോത്രവിഭാഗം കോളനികളിൽ ബോധവൽക്കരണം</big>'''
കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയുള്ള കോളനികളായ മാടക്കുണ്ട് പണിയ കോളനി, ആനപ്പന്തി കോളനി എന്നിവിടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
* '''<big>എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പും പി.ടി.എയും</big>'''
പത്താം ക്ലാസ്സ് പരീക്ഷ നടത്തിപ്പിന് പി.ടി.എ. കമ്മിറ്റി അതുല്യമായ പിന്തുണ നൽകി. ഓരോ കുട്ടിക്കും സ്കൂൾ ബസ് /വാഹന സൗകര്യം ഏർപ്പാടാക്കുകയും ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഗോത്രവിഭാഗം കുട്ടികളുടെയും വീടുകളിലെത്തി മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പസിനെ വിവിധ ഭാഗങ്ങളായി വേർതിരിച്ച് ടാപ്പുകൾ, ടോയ് ലറ്റുകൾ എന്നിവ പ്രത്യേകം ഗ്രൂപ്പുകൾക്കായി ക്രമീകരിച്ചു. കോവിഡ് സുക്ഷ ഉറപ്പാക്കി.
* '''<big>വർക്ക്ഷീറ്റുകളുടെ വിതരണം (പി.ടി.എ. - എസ്.എസ്.ജി. അംഗങ്ങളുടെ സേവനം)</big>'''
കോവിഡ് വ്യാപനം അതിരൂക്ഷമായ കാലഘട്ടത്തിൽ വർക്ക്ഷീറ്റുകളുടെ വിതരണം ഓരോ പ്രദേശത്തെയും പി.ടി.എ- എസ്.എസ്.ജി.അംഗങ്ങൾ വഴിയാണ് നടത്തിയത്. വർക്ക്ഷീറ്റുകൾ സ്കൂളിൽ നിന്ന് പ്രിന്റ് ചെയ്തു നൽകുന്നതിനാവശ്യമായ എ4 ഷീറ്റ് ബണ്ടിലുകൾ പി.ടി.എ. സ്പോൺസർഷിപ്പ് വഴി സ്വരൂപിച്ചു നൽകി.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്