"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
വായനാവാരം
15054 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം
വരി 38: വരി 38:
|
|
|}
|}
വയലാർ അനുസ്മരണം
തൂലിക പടവാളാക്കിയ അനശ്വരകവിയും നിത്യഹരിത ഗാനങ്ങളുടെ രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ ചരമദിനം ഒക്ടോബർ 27, നമ്മുടെ വിദ്യാലയത്തിൽ എല്ലാ വർഷവും വിവിധ പരിപാടികളോടെ അനുസ്മരിക്കുന്നു. 2021 ഒക്ടോബർ 26 ന് കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓൺലൈനായി "വയലാർ സ്മൃതി" നടത്തി. ഗായകനും സംഗീത സംവിധായകനുമായ ശ്രീ അരവിന്ദരാജ വയലാർ ഗാനങ്ങൾ ആലപിച്ചു കൊണ്ട്  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുഷ്പ ടീച്ചർ വയലാർ അനുസ്മരണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. വയലാർ എന്ന രചയിതാവിനെ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ഇതിലൂടെ കഴിഞ്ഞു
പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ
വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ"
എന്ന ചെറുകഥ ചർച്ച ചെയ്തു.
   പുഷ്പ ടീച്ചർ പുസ്തകാവതരണം നടത്തി . പരുക്കനായ പുറന്തോടിനുള്ളിൽ ആർദ്രമായ ഹൃദയം ഒളിപ്പിച്ചു വച്ച രാച്ചിയമ്മ മലയാളചെറുകഥാസാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുന്ന കൃതിയും കഥാപാത്രവുമാണെന്നും സ്ത്രീയുടെ സാമൂഹിക ജീവിതം കൂടുതൽ ദുഷ്കരമാകുന്ന വർത്തമാനകാലത്ത് രാച്ചിയമ്മ എന്ന കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരുന്നുവെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. വ്യക്തിഗതമായ വായനയ്ക്കു ശേഷം നടന്ന ചർച്ചയിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് "രാച്ചിയമ്മ " എന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്