"ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തിരുത്തി
(ചരിത്രം തിരുത്തി)
(ചരിത്രം തിരുത്തി)
വരി 4: വരി 4:

1953 ൽ ഇ.എം.എസ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചു. വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു. സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി. അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ പുതുവീട് നാരായണൻ ചെട്ടിയുടെയും, പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി. ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.  

ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം നമ്പ്യാപറമ്പിൽ ചാക്കോയുടെ വീട്ടിലും ശാന്തി ഭവനത്തിലും മാറി മാറി പ്രവർത്തിച്ചു. ശ്രീ കുഞ്ഞിരാമ പണിക്കർ ആയിരുന്നു ആദ്യ അധ്യാപകൻ. പുതുവീട്ടിൽ പി. നാരായണൻ ചെട്ടിയുടെ മകൻ പി . ഗോവിന്ദൻ ആദ്യ വിദ്യാർത്ഥിയും. ശാന്തിഭവനത്തിൽ നിന്നും ഈ വിദ്യാലയം നേരെ പോയത് ശ്രീ. പഴേരി വേലായുധന്റെ വീട്ടിൽ താല്ക്കാലികമായി കോട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലേക്കാണ്. 1957 ൽ അംഗീകാരം ലഭിച്ചതോടെ ഈ വിദ്യാലയം സർക്കാർ എൽ. പി. സ്കൂൾ ആയി. ശ്രീ. എം. എൽ ജോസ് ആയിരുന്നു ആദ്യത്തെ ഔദ്യോഗിക ഹെഡ്‍മാസ്റ്റർ.
എൽ . പി സ്കൂളിനെ യു. പി ആക്കി ഉയർത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. ഇതിനായി പണം സ്വരൂപിച്ച്  ഒരു ബിൽഡിങ്ങ് പണി കഴിപ്പിച്ചു. അങ്ങനെ യു. പി സ്കൂൾ എന്ന സ്വപ്നവും സാക്ഷാത്ക്കരിച്ചു. പിന്നീട് ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. 1983 ൽ ഈ സ്വപ്നവും സാക്ഷാത്ക്കരിക്കാനായി. 

'''മുത്തശ്ശി പ്ലാവ്'''  
'''മുത്തശ്ശി പ്ലാവ്'''  

ഒടപ്പള്ളത്തിനും മുൻപ് പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു. ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു. ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്. അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു. ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്. അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ്.

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649357" എന്ന താളിൽനിന്ന് ശേഖരിച്ചത്