"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവ. ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/ചരിത്രം എന്ന താൾ ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ് കുളത്തൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:59, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

started school on 1983

നെയ്യാറ്റിൻകര താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ശ്രീ. ലക്ഷ്മണൻ അവർകളെ സ്പെഷ്യൽ ആഫീസറായി ഡി.റ്റി.ഇ. നിയമിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ട്  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 5 ഏക്കർ 90 സെന്റു വസ്തു ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്ടുമെന്റിനു ലഭിച്ചു. ആരംഭ ഘട്ടത്തിൽ ജനറൽ ക്ലാസ്സുകൾ സ്കൂൾ വസ്തുവിലെ താൽക്കാലിക ഷെഡിലും, വ്യത്യസ്ത ട്രേഡുകളുടെ പരിശീലനത്തിനുള്ള വർക് ഷോപ്പ് സി.എസ്.ഐ. ചർച്ചിനു സമീപം ഉണ്ടായിരുന്ന പാങ്ങൂർ കൊ- ഓപ്പറേറ്റീവ് സൊസൈറ്റി വക കെട്ടിടത്തിലും, ദൈനംദിന ഭരണ നിർവ്വഹണത്തിനുള്ള ആഫീസ് കെട്ടിടം സ്കൂൾ വക ഗ്രൗണ്ടിന്  സമീപമുള്ള വാടക  കെട്ടിടത്തിലുമായി വീവിംഗ്, ഫിറ്റിംഗ് എന്നീ രണ്ടു സ്പെഷ്യലൈസ്ഡ് ട്രെയ്ഡുകളും അനുബന്ധ ബേസിക് ട്രേഡ്കളുമായി പ്രവർത്തനം ആരംഭിച്ചു.

തുടർന്ന് Survey, Two & Three Wheeler Mechanic, Electrical, Refrigeration & Air Conditioning എന്നീ ട്രെയ്ഡുകളുടെ നടത്തിപ്പിന് DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.

1991ൽ സ്കൂളിന് വേണ്ട വർക് ഷോപ് മന്ദിരത്തിന്റെ തറക്കല്ലിടൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.റ്റി.മുഹമ്മദ് ബഷീർ നടത്തുകയും 1993ൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

നിലവിൽ ഉപയോഗിക്കുന്ന മൂന്നു ക്ലാസ്സ്മുറികൾ 2005ൽ അന്നത്തെ തിരുവനന്തപുരം പാർലമെന്റ് അംഗം ശ്രീ. പി.കെ.വാസുദേവൻ നായർ അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയാൽ നിർമ്മിച്ചതാണ്.

സ്കൂൾ വികസനത്തിന്റെ വഴിയിൽ 2012ൽ സർക്കാർ ഫണ്ടിൽ നിന്നു പണികഴിപ്പിച്ച പ്രധാന മന്ദിരവും കളിസ്ഥലവും ഇന്ന് ഗവൺമെന്റ് ആർട്സ് കോളേജ്, കുളത്തൂർ പ്രവർത്തനത്തിക്കാനായി ഉപയോഗിക്കുന്നു.

തുടർന്ന് സ്കൂളിന്റെ ചുറ്റുമതിൽ, പുതിയ കളിസ്ഥലം,  സ്കൂളിന്റെ പുതിയ പ്രധാനമന്ദിരം എന്നിവ നെയ്യാറ്റിൻകര എം.എൽ.എ. മാർ ആയിരുന്ന ശ്രീ. ആർ.സെൽവരാജ്, ശ്രീ. കെ.ആൻസലൻ എന്നിവരുടെ ശ്രമഫലമായി ഉണ്ടായി. സ്കൂളിന്റെ പ്രൗഢ ഗംഭീര പ്രധാന മന്ദിര ഉദ്ഘാദനം 2021 ഫെബ്രുവരി 16നു എം.എൽ.എ. ശ്രീ. കെ.ആൻസലന്റെ അദ്ധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.

ചിത്രങ്ങൾ