"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
![[പ്രമാണം:29032 7.jpg|പകരം=ശ്രീ .ജിമ്മി മാത്യു|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|ശ്രീ .ജിമ്മി മാത്യു]]
![[പ്രമാണം:29032 7.jpg|പകരം=ശ്രീ .ജിമ്മി മാത്യു|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|ശ്രീ .ജിമ്മി മാത്യു]]
![[പ്രമാണം:29032 91.jpg|പകരം=ശ്രീമതി ഷൈബി എബ്രാഹം|നടുവിൽ|ലഘുചിത്രം|193x193ബിന്ദു|ശ്രീമതി ഷൈബി എബ്രാഹം ]]
![[പ്രമാണം:29032 91.jpg|പകരം=ശ്രീമതി ഷൈബി എബ്രാഹം|നടുവിൽ|ലഘുചിത്രം|193x193ബിന്ദു|ശ്രീമതി ഷൈബി എബ്രാഹം ]]
![[പ്രമാണം:29032 510.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]]
![[പ്രമാണം:29032 510.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു|സുരലി ഹിന്ദി]]
|}
|}
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും  നേതൃത്വം നൽകി വരുന്നു
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും  നേതൃത്വം നൽകി വരുന്നു

10:40, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സുരിലി ഹിന്ദി പ്രോഗ്രാം

ശ്രീ .ജിമ്മി മാത്യു
ശ്രീ .ജിമ്മി മാത്യു
ശ്രീമതി ഷൈബി എബ്രാഹം
ശ്രീമതി ഷൈബി എബ്രാഹം
സുരലി ഹിന്ദി

സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും നേതൃത്വം നൽകി വരുന്നു

ഓററ്ററി ക്ലബ്ബ്

ശ്രീമതി ലിസി സഖറിയാസ്
ശ്രീമതി ലിസി സഖറിയാസ്

ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ശ്രീമതി ലിസി സഖറിയാസ് നേതൃത്വം നൽകുന്നു.

വിമുക്തി ,അഡാർട്ട് ക്ലബ്ബ്

ശ്രീ. സിജോ ജോസഫ്
ശ്രീ. സിജോ ജോസഫ്

ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു.

ഡി. സി .എൽ

ശ്രീ. അമൽ മാത്യു അഗസ്റ്റിൻ
ശ്രീ. അമൽ മാത്യു അഗസ്റ്റിൻ


മൂല്യബോധവും മാനവികതയും ഉയർത്തിപ്പിടിക്കുവാനും ലോക സമസ്താ സുഖിനോ ഭവന്തു എന്ന കാഴ്ചപ്പാട് കുട്ടികൾക്ക് ലഭിക്കുന്നതിനും ഉതകുന്ന തരത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (DCL) സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ തലത്തിലുള്ള സെമിനാറുകൾ നേതൃത്വപരിശീലന ക്യാമ്പുകൾ എന്നിവ ഇതി ഇവരുടെന്റെ ഭാഗമായി നടക്കുന്നു കൂടാതെ കുട്ടികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങളും ഒരുക്കുന്നു. DCL ന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. അമൽ മാത്യു അഗസ്റ്റിൻ നേതൃത്വം നൽകി വരുന്നു

ഹലോ ഇംഗ്ലിഷ്

ശ്രീ.ജോസഫ് കെ.എം
ശ്രീ.ജോസഫ് കെ.എം

നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു. 5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് .കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു.

പച്ചക്കുടുക്ക

തൊടുപുഴ കാഡ്സിന്റെ നേതൃത്വത്തിലുള്ള പച്ചക്കുടുക്ക പദ്ധതി നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കൃഷിയെ അടുത്തറിഞ്ഞ് കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരായി വളരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് പച്ചകുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോകുന്ന ഫലവർഗ്ഗങ്ങൾ അവശ്യക്കാരിൽ എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകരമാണ്.

ഈ മഹാമാരി കാലത്തിന് മുൻപ് 2019- 2020 അദ്ധ്യായന വർഷം പച്ചക്കടുക്കാ പദ്ധതിയിലുടെ നമ്മുടെ സ്കൂളിന് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. 2020 ജനുവരി മാസം വരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപ കുട്ടികൾ നേടി .അതു വഴി ഈ പദ്ധതി നടക്കുന്ന 20 സ്കൂളുകളിൽ മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. നമ്മുടെ സ്കൂളുകളിലെ കുട്ടികൾ തന്നെയാണ് മികച്ച കളക്ഷൻ നേടിയ കുട്ടികളുടെ പട്ടികയിൽ വന്നിരിക്കുന്നതും 2020ൽ കഡ്സ് തൊടുപുഴയിൽ ആരംഭിച്ച സ്കൂൾ കൗണ്ടർ ഉത്ഘാടനം ചെയ്യാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിച്ചതും വലിയ നേട്ടമായി കാണുന്നു. നമ്മുടെ സ്കൂളിലെ പച്ചക്കുടുക്കപദ്ധതിയെ കുറിച്ച് മലയാള മാധ്യമങ്ങൾക്ക് പുറമെ കന്നഡ ഇംഗ്ലിഷ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സെൻ്റ് തോമസ് തുടങ്ങനാടിൻ്റെ പേര് മറ്റു സംസ്ഥാനങ്ങളിലും പ്രശസ്തമാക്കി. അധ്യാപകനായ സിജോമോൻ ജോസഫ് പച്ചക്കുടുക്ക പദ്ധതിയുടെ സ്കൂൾ കോർഡിനേറ്റർ ആയി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്

വർക്ക് എക്സ്പീരിയൻസ് മേള
പേപ്പർ പേന
പേപ്പർ പേന
വർക്ക് എക്സ്പീരിയൻസ് മേള
വർക്ക് എക്സ്പീരിയൻസ് മേള
വർക്ക് എക്സ്പീരിയൻസ് മേള
വർക്ക് എക്സ്പീരിയൻസ് മേള
വർക്ക് എക്സ്പീരിയൻസ് മേള

കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 3000 ത്തോളം പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിൽ തന്നെ വിതരണം ചെയ്തു.പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി എം.പി.റ്റി.എ.യുടെ സഹായത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഉപയോഗക്ഷമമായ വസ്തുക്കൾ നിർമ്മിച്ച് വരുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് യുപി. ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ട് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിൽ വർക്ക് എക്സ്പീരിയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച് കുട്ടികൾക്കായി അപ് ലോഡ് ചെയ്തു. ഓൺലൈനായി വർക്ക് എക്സ്പീരിയൻസ് മേള നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ശ്രീമതി അലീന
ശ്രീമതി അലീന
ശ്രീ ജോസഫ് കെ എം
ശ്രീ ജോസഫ് കെ എം
ശ്രീമതി എബി മരിയറ്റ് ബേബി
ശ്രീമതി എബി മരിയറ്റ് ബേബി
ശ്രീമതി ടോമിന ജോസ്
ശ്രീമതി ടോമിന ജോസ്
Hello English

നമ്മുടെ സ്കൂളിന്റെ  ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി  70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ  മാത്യു സജി പ്രസിഡന്റായും കുമാരി ദിയ അന്ന റോഷൻ സെക്രട്ടറിയായും ഈ അധ്യായന വർഷം പ്രവർത്തിച്ചുവരുന്നു . യുപി വിഭാഗത്തിൽ നിന്ന് കുമാരി റിയാ റ്റോമി ,ബിൻസ് മാത്യു എന്നിവർ യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നു. യുപി വിഭാഗത്തിൽ ശ്രീ ജോസഫ് കെ എം ശ്രീമതി അലീന എന്നീ അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി എബി മരിയറ്റ് ബേബി ശ്രീമതി ടോമിന ജോസ് എന്നിവരും ക്ലബ്ബിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു . സ്കൂളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിൽ Caption for the photo , Puzzles തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം Reading contest  നടത്തുകയുണ്ടായി . നിരവധി കുട്ടികൾ എല്ലാ മത്സരയിനങ്ങളിലും ആവേശപൂർവ്വം പങ്കെടുത്തു .

സ്‌കൂൾ  ഉച്ചഭക്ഷണപദ്ധതി

സി.സെലിൻ സഖറിയാസ്
സി.സെലിൻ സഖറിയാസ്

ഈ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻറാ S പുതിയാപറമ്പിലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുന്നു.ശ്രീ.ജിമ്മി മറ്റത്തിപ്പാറ, സി.സെലിൻ സഖറിയാസ് എന്നീ അധ്യാപകരാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കുട്ടികൾക്ക് രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം തയാറാക്കുന്നതിൽ അധ്യാപകരോടൊപ്പം പാചകക്കാരിയായ ബീനാ സോജനും ശ്രദ്ധിക്കുന്നു. ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നു. Std 5 മുതൽ8 വരെയുള്ള ക്ലാസ്സുകളിലെ 347 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മാനേജ്മെൻ്റിന്റെയും പി.ടി.എ യുടെയും, പ്രത്യേകിച്ച് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി പാറേക്കാട്ടിലിന്റെയും എം.പി.ടി.എ പ്രസിഡൻറിന്റെയുമൊക്കെ എല്ലാവിധ പിന്തുണയും ലഭിക്കുന്നു.

തുടങ്ങനാട് സെന്റ്.തോമസ് ഹൈസ്കൂൾ സഹകരണ സംഘം

ശ്രീമതി സോളി എബ്രാഹം
ശ്രീമതി സോളി എബ്രാഹം


സഹകരണ സംഘത്തിന്റെ പുസ്തകവിതരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ഹെഡ്മിസ്ട്രസ് ലീന്റാ ട . പുതിയാപറമ്പിൽ പ്രസിഡന്റായും ശ്രീമതി സോളി എബ്രാഹം സെക്രട്ടറിയായും ചുമതല വഹിക്കുന്നു.