"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
|}
|}

== '''സുരക്ഷിത യാത്രക്കായി വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ്''' ==
== '''ഗതാഗത സൗകര്യം''' ==
 
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. നാനൂറിനടുത്ത് കുട്ടികൾ പഠിക്കുന്ന പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.
 
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30%-40% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്.  ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
{| class="wikitable"
{| class="wikitable"
|+
|+

13:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിന്റെയും എസ്.എസ്.എ, എം.എൽ.എ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ മികവ് .

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.

നിലവിലുള്ള പന്ത്രണ്ട് ക്ലാസ്സ് മുറികളിൽ രണ്ടെണ്ണം പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസുകളാണ്. മാറുന്ന കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, ക്ലാസ് റൂം ലൈബ്രറി കൂടാതെ ആയരത്തിലധികം വൈവിധ്യമാർന്ന  രചനകൾ അടങ്ങിയ സ്കൂൾ ലൈബ്രറി തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്‌.

ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി വൃന്ദാവനം ഔഷധ ഉദ്യാനം, കുരുന്നുകൾക്ക് അവരുടെ സഭാകമ്പമകറ്റുന്നതിനു തകുന്ന അത്യാധുനിക നിലവാരത്തിലുള്ള ശബ്ദ സജീകരണങ്ങളടങ്ങുന്ന സൗണ്ട് സിസ്റ്റം, റേഡിയോ നിലയം, ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്കിണങ്ങുന്ന വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന കിഡ്സ് പാർക്ക് എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു.

മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട്  ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്.

അത്യാധുനിക സൗകര്യത്തിലുളള ക്ലാസ് റൂമുകൾ ഉൾകൊള്ളുന്ന വിവിധ ബിൽഡിംഗുകൾ

ഭിന്നശേഷി വിദ്യാർത്ഥികളുൾപ്പടെ എല്ലാവർക്കും അനുയോജ്യമായ ശുചീകരണ മുറികൾ

മികച്ച സൗകര്യങ്ങൾ ഉൾപ്പെടുന്ന കിച്ചൺ ഏരിയ

ഗതാഗത സൗകര്യം

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. നാനൂറിനടുത്ത് കുട്ടികൾ പഠിക്കുന്ന പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.

എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30%-40% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്.  ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഒഴിവു വേളകളിൽ വിദ്യാർത്ഥികൾക്ക് കിഡ്സ് പാർക്ക്, വിശാലമായ മൈതാനം

ഔഷധ സസ്യങ്ങൾ പരിചയപ്പെടാൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധോദ്യാനം

ജലക്ഷാമം ഇല്ലാതാക്കിയ രണ്ടു കിണറുകളും ജല സംഭരണിയും

ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ് സുസജ്ജം

വേസ്റ്റുകൾ ഇവിടെ സുരക്ഷിതം

റേഡിയോ സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് സ്വന്തം

രണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സുരക്ഷിതമായ ചുറ്റുമതിൽ