"എൻ . എസ് .എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33318nss (സംവാദം | സംഭാവനകൾ)
'ശ്രീ .മന്നത് പത്മനാഭൻ സ്ഥാപിച്ച സമുദായ സംഘടന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33318nss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ശ്രീ .മന്നത് പത്മനാഭൻ സ്ഥാപിച്ച സമുദായ സംഘടന ആണ് എൻ .എസ് .എസ് .
നായർ സമുദായത്തിൻറ്റെ പുരോഗമനത്തിനു വേണ്ടി  ശ്രീ മന്നത്തു പദ്മനാഭനാൽ സ്ഥാപിതമായ സമുദായ സംഘടന ആണ് എൻ . എസ് . എസ് . ചങ്ങനാശേരി പെരുന്നയിൽ ആണ് എൻ. എസ് .എസ് . ൻറ്റെ ആസ്ഥാനം .
 
     പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തോടെ നായർ സമുദായം അനുഭവിച്ചു വന്ന അവഗണനകൾക്കും ഭിന്നിപ്പുകൾക്കും ഒരു ആദ്യം ഉണ്ടാകുവാൻ നായർ സമുദായത്തിൽ തന്നെ പിറന്ന മഹാരഥനും സംന്യാസിവര്യനും ആയ ശ്രി ചട്ടമ്പിസ്വാമികൾ സ്വസമുദായത്തിന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയത്. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ പറ്റിയും  ഭിന്നിപ്പുകളെ പറ്റിയും അവബോധം നൽകികൊണ്ട് അദ്ദേഹം നായർ സമുദായത്തെ ഉണർത്തി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 1886 ൽ മലയാളി സഭ രുപീകരിച്ചു. പിന്നീട് 1905 ൽ കേരളീയ നായർ സമാജം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു.  സി . കൃഷ്ണപിള്ള ആയിരുന്നു കേരളീയ നായർ സമാജത്തിന്റെ ആദ്യ സെക്രട്ടറി.പിന്നീട്  ഈ സമാജം നായർ സമുദായത്തിന്  കാര്യമായ പ്രവർത്തനം നടത്തുന്നില്ല എന്ന വ്യാപകമായ അഭിപ്രായം ഉണ്ടായി .
 
       ഇതിനെ തുടർന്ന് 1090 തുലാം 15 നു (1914 ഒക്ടോബർ 31 ) നു പതിനാലു യുവാക്കന്മാർ ചങ്ങനാശേരിയിൽ ഒത്തുകൂടി . മന്നത്തു പത്മനാഭൻറെ നേതൃത്വത്തിൽ കൂടിയ ഈ യോഗം രൂപീകരിച്ച സംഘടന ആണ്  നായർ  സമുദായ ഭൃത്യജനസംഘം. ചങ്ങനാശേരി  സെൻറ് ബർക്ക്സ്മാൻ സ്കൂളിലെ അധ്യാപകനായിരുന്ന കെ.കേളപ്പൻ ഇതിന്റെ ആദ്യത്തെ പ്രസിഡന്റും മന്നത്തു പത്മനാഭൻ ഇതിന്റെ സെക്രട്ടറിയും ആയി സ്ഥാനം ഏറ്റു .
 
       അക്കാലത്തു പൂനയിൽ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ചിരുന്ന 'സർവൻറ്റസ് ഓഫ് ഇന്ത്യ സൊസൈറ്റി ' യുടെ ചുവടു പിടിച്ചായിരുന്നു 'നായർ സർവീസ് സൊസൈറ്റി' യുടെ രുപീകരണം. അധികം താമസം ഇല്ലാതെ നായർ സർവീസ് സൊസൈറ്റി അതിശകതമായൊരു സംഘടന ആയി  മാറി . നായർ സമുദായത്തിന്റെ അകത്തുള്ള അനാചാരങ്ങൾ മാത്രമല്ല  സമൂഹത്തിലെ മറ്റു  അനാചാരങ്ങൾ തുടച്ചു നീക്കാൻ സംഘടന പരിശ്രമം ആരംഭിച്ചു.
"https://schoolwiki.in/എൻ_._എസ്_.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്