"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<br /> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br /> | <br /> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ||
==ചരിത്രം== | |||
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു. | 1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു. | ||
06:33, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.
മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. പന്തലിങ്ങൽ പ്രദേശത്തെ കർഷക പ്രമാണിയായിരുന്ന വടക്കും പാടം അലവി എന്നയാളെ സമീപിച്ച് കമ്മിറ്റി ആവശ്യം ബോധിപ്പിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തൽപരനായ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്നതും കച്ചവടം നടത്തി കൊണ്ടിരിക്കുന്നതുമായ രണ്ട് പിടിക മുറികൾ ഇതിനായി അനുവദിച്ചു. ആ കെട്ടിടത്തിന്റെ ചുമര് വെറും കളിമണ്ണ് കൊണ്ടും മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. ഫർണിച്ചറായി അവിടെ ഉണ്ടായിരുന്നത് കച്ചവട വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു പെട്ടി മാത്രമായിരുന്നു.
പ്രസ്തുത സ്ഥാപനം ജി.എം എൽ .പി .സ്കൂൾ കാട്ടു മുണ്ട വെസ്റ്റ് എന്ന പേരിൽ നിലവിൽ വന്നു. രണ്ട് ക്ലാസ്സ് മുറികളും രണ്ട് അധ്യാപകരും 45 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അധ്യാപകൻ മുഹമ്മദ് മാസ്റ്ററും സഹ അധ്യാപകനായി കൊടശ്ശേരി സ്വദേശി v മരക്കാർ കുട്ടി മാസ്റ്ററുമായിരുന്നു. പിന്നീട് മരക്കാർ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി. ഇത്രയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടിന്റെ വീടായ ഈ പൊതു വിദ്യാലയം 2019-ൽ ജി.എം .എൽ . പി എസ് പന്തലിങ്ങൽ എന്ന് പുനർനാമകരണം ചെയ്തു. നാൾക്കു നാൾ ഈ വിദ്യാലയം പഠന പാഠ്യേതര ഭൗതിക രംഗങ്ങളിൽ പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
31.5 സെന്റ് സ്ഥലം, ഹൈടെക് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , പ്രീ പ്രൈമറി സ്കൂൾ ,
ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി,
ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമായ കോമ്പൗണ്ട് ,
അടുക്കള,
കിണർ ,
വെള്ളം ലഭ്യമാക്കാൻ പൈപ്പുകൾ,
കുട്ടികൾക്ക് ഇരിക്കാൻ മരത്തണലിലും വരാന്തയിലും ഇരിപ്പിടങ്ങൾ ,
പൂന്തോട്ടം, ക്ലാസ്സ് മുറികളിൽ ഫാനും ലൈറ്റും.
കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.323283,76.218607|zoom=18}}