"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. | സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. | ||
'''പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''' | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
17:22, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കാരുമാത്ര | |
---|---|
വിലാസം | |
കാരു മാത്ര കാരു മാത്ര , കാരുമാത്ര പി.ഒ. , 680123 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2861896 |
ഇമെയിൽ | gupschoolkarumathra@gmail.com |
വെബ്‍സൈറ്റ് | https://Malayalam |
കോഡുകൾ | |
സ്കൂൾ കോഡ് | 23456 (സമേതം) |
യുഡൈസ് കോഡ് | 32071600401 |
വിക്കിഡാറ്റ | Q64090705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളാങ്ങല്ലൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ പി |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണിക്കൃഷ്ണൻ കെ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സെബില |
അവസാനം തിരുത്തിയത് | |
06-02-2022 | "23456"sindu" |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കാരുമാത്ര എന്ന ഗ്രാമത്തിലെ ഒരു ഗവൺമെൻ്റ് യു പി സ്കൂൾ..
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം.നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നൽകി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടിൽ അയ്യപ്പൻ,ശ്രീ അതിയാരത്ത് നാരായണപണിക്കർ,ശ്രീ കാഞ്ഞിരത്തിങ്കൽ മൊയ്തീൻകുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണൻഎന്നിവരുടെ നേതൃത്വത്തിൽ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടിൽ രാമൻ പക്കൽ നിന്നും 40 സെൻറ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താൽ ഈ സ്ഥാപനത്തിൻറെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ്
ചാണകം മെഴുകി അരമതിൽ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മേക്കാട്ടുകാട്ടിൽ അയ്യപ്പൻ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററർ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂൺ കൊരട്ടിയേടത്ത് അയ്യപ്പൻ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ൽ കൊച്ചി ദിവാൻ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയർത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂൾ.
സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം 1973ൽ മഠത്തിപറമ്പിൽ രാമൻ ഉൾപ്പെടെയുളളവരുടെ കയ്യിൽ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പിൽ ബീരാൻ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാൽ 1974ൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് വാർക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി
ഭൗതികസൗകര്യങ്ങൾ
- നിലവിൽ 18 ക്ലാസ്സ്മുറികൾ ഉണ്ട്.*പ്രിപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
- 2000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്.
- 10 കംപ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന കംപ്യൂട്ടർ ലാബ്പ്രത്യേകം സയൻസ് ലാബ്,വിശാലമായ കളിസ്ഥലം ,കോൺഫറൻസ് ഹാൾ,സ്റ്റേജ്,അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,വിശാലമായകൃഷിയിടം,കുടിവെള്ളത്തിനായിഫിൽട്ടർ സൗകര്യം,ആധുനികസൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവയും ഉണ്ട്.കൂടാതെ കുട്ടികൾക്കായി പ്രത്യേകം വാഹനസൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി നടക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ വിശാലമായ പച്ചക്കറിത്തോട്ടം ഉണ്ട്. ഓരോ സബ്ജക്റ്റ് ക്ലബിൻ്റേയും നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
- ചന്ദ്രപാലൻ.എം.കെ(1969-76)
- ടി.കെ.അബ്ദുൾറഹ്മാൻ(1976-79)
- എം.എ.മുഹമ്മദ്(1980-83)
- കെ.എ.അലി(1983-84)
- ടി.ഗോപാലൻകുട്ടി മേനോൻ(1984-85)
- വി.എ.അലി ഹൈദർ റാവുത്തർ(1985-89)
- പി.കെ.മീനാക്ഷി(1990-91)
- കെ.കെ.സാവിത്രി(1991-92)
- എൻ.കെ.സുബ്രഹ്മണ്യൻ(1993-98)
- മമ്മു.പി.എ(1998-99)
- ടി.കെ.പുഷ്പാവതി(1999-2001)
- എ.ആർ.സുകുമാരൻ(2001-2004)
- പി.ആർ ഔസേപ്പ് (2004-2007)
- പി.ഡി.ഇന്ദിര(2007-2010)
- ശോഭന.പി.മേനോൻ
- മെർലിൻ
- ഫിലോ
- സിന്ധു പി സി
- പി സുമ(തുടരുന്നു)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ദിര സുധാകരൻ(റിട്ട.ഡെ.കളക്ടർ,മലപ്പുറം)
- ജയരാജൻ മേക്കാട്ടുകാട്ടിൽ(റിട്ട.ജോ.ഡയറക്ടർ,കൃഷിവകുപ്പ്)
- പാച്ചേരി മയിൽ വാഹനൻ(റിട്ട.ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ)
- സനൽകുമാർ മുല്ലശ്ശേരി(എംപ്ളോയ് മെൻറ് ഓഫീസർ)
- സി.വി .ഉണ്ണികൃഷ്ണൻ(ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷണൽ ഡയറക്ടർ)
- ടി.കെ.ശശിധരൻ(റിട്ട.ബാങ്ക് മാനേജർ)
- സുരേന്ദ്രബാബു(ബാങ്ക്മാനേജർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2699,76.2190|zoom=8|width=500}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23456
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ