ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിങ്ങൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13754 (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ
13754 (സംവാദം | സംഭാവനകൾ)
വരി 106: വരി 106:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

20:14, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങൽ യു പി സ്കൂൾ
വിലാസം
ചിതപ്പിലെ പൊയിൽ

സി.പൊയിൽ പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0460 2209938
ഇമെയിൽiringal.up@gmail.com
കോഡുകൾ
സ്കൂൾ കോഡ്13754 (സമേതം)
യുഡൈസ് കോഡ്32021000713
വിക്കിഡാറ്റQ64457080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ.പി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത എം
അവസാനം തിരുത്തിയത്
04-02-202213754


പ്രോജക്ടുകൾ



|size=350px |caption= |ലോഗോ= |logo_size=50px }}

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിങ്ങൽ യു പി എസ്.

ചരിത്രം

                        ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു.

                       സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി മലബാറിൽ നടപ്പിലാക്കിയ കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് സ്കീമിന്റെ ഭാഗമായി രൂപം കൊണ്ട ഗ്രാമ വികസന സമിതിയുടെ തീരുമാന പ്രകാരം ശ്രീ ചങ്ങാട്ടു കൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒരു എലിമെന്ററി സ്കൂൾ 1952 ജൂലൈ മാസം സ്ഥാപിക്കപ്പെട്ടു. ആദ്യ ഘട്ടത്തിൽ പൊയിലിലെ വടക്കൻ കുഞ്ഞിരാമന്റെ കടയിൽ ആരംഭിച്ച ക്ലാസ് പിന്നീട് തൊട്ടടുത്തുള്ള കുരിയാടൻ ഗോവിന്ദന്റെ ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. 1953 ൽ പരിശീലനം സിദ്ധിച്ച അധ്യാപകനായി ശ്രീ പി പി അച്യുതൻ ചേർന്നപ്പോഴാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. 1954 ഒക്ടോബർ 8 നു ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം 1958 ൽ ഇന്നുള്ള സ്ഥലത്തെ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി. 1964 ൽ യു പി സ്കൂൾ ആയി ഉയർത്തി. സമീപ പ്രദേശങ്ങളായ നരിക്കോട് , കുറ്റ്യേരി , പുളിയൂൽ , തിരുവട്ടൂർ, എന്നീ പ്രദേശങ്ങളിൽ നിന്ന് നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തി. ആദ്യത്തെ മാനേജർ ആയ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകനായ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലയേറ്റു. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി മാനേജരായി ചുമതല നിർവഹിച്ചു വരുന്നു.

                     ശ്രീ പി പി അച്യുതൻ , ശ്രീ കെ പി രാമചന്ദ്ര പൊതുവാൾ , ശ്രീ പി വി രാമചന്ദ്ര പൊതുവാൾ , ശ്രീ പി വി രാഘവൻ നായർ എന്നിവർ വിവിധ കാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകരായിരുന്നു. അതിനു ശേഷം 1991 വരെ ശ്രീ കെ ഉണ്ണികൃഷ്ണൻ നമ്പ്യാരും പിന്നീട് ശ്രീമതി ഡെയ്സി കുരുവിള , ശ്രീമതി ടി ആർ സുവർണ വള്ളി എന്നിവരും ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. 2007 ൽ ചുമതലയേറ്റെടുത്ത ശ്രീമതി കെ പി ജയശ്രീ വിദ്യാലയത്തെ പുതിയ കലകഘട്ടത്തിലേക്കു നയിച്ച് കൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രഗത്ഭരായ പല അധ്യാപകരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


                        

Read more

ഭൗതികസൗകര്യങ്ങൾ

ദേശീയ പാതക്ക് സമീപം ചുടല - അമ്മാനപ്പാറ റോഡരുകിലായി എൺപതു സെന്റ് ഭൂമിയിലാണ് ഇരിങ്ങൽ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മികച്ച കെട്ടിട സൗകര്യം

ഡിജിറ്റൽ ക്ലാസ് മുറികൾ

ഇംഗ്ലീഷ് തിയേറ്റർ

ലാബ്

ലൈബ്രറി

അടുക്കള

കളിസ്ഥലം

ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സയൻസ് ക്ലബ്
  2. സോഷ്യൽ സയൻസ് ക്ലബ്
  3. ഗണിത ക്ലബ്
  4. വിദ്യാരംഗം കലാ സാഹിത്യ വേദി
  5. ക്ലാസ് ലൈബ്രറി
  6. സ്കൂൾ ലൈബ്രറി
  7. കയ്യെഴുത്തു മാസിക
  8. ഹെൽത്ത് ക്ലബ്
  9. സ്പോർട്സ്
    Picture drawn by Devananda P P (7 A) for ' NERKAZHCHA'

മാനേജ്‌മെന്റ്

ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

chithrasala

വഴികാട്ടി

{{#multimaps:12.0660419,75.3314709 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഇരിങ്ങൽ_യു_പി_സ്കൂൾ&oldid=1591808" എന്ന താളിൽനിന്ന് ശേഖരിച്ചത്