"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 174: വരി 174:




==== ഫ്യൂച്ചർ സ്റ്റാർസ്നഴ്സറി ഫെസറ്റ് ====




നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിൽ പ്രവർത്തനം  ആരംഭിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 24 ന് വിദ്യാലയത്തിലെ പ്രീ പ്രൈമറി ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ ക്ലാസ്സ് വളരെ മികവ് പുലർത്തി അംഗൺ വാടി കുട്ടികളുടെ പരിപാടി വളരെയധികം ശ്രദ്ധേയമായി. ജനപങ്കാളിത്തം കൊണ്ട് സദസ്സ് നിറഞ്ഞു കവിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ നാസർ ( മുനിസിപ്പൽ ചെയർമാൻ)നിർവ്വഹിച്ചു സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ SSLC +2 കുട്ടികളെ ആദരിച്ചു. ചടങ്ങിൽ  ശ്രീമതി ഫാരിസ ഹുസൈൻ പട്ടുറുമാൽ ഫൈയിം , എ.ഇ.ഒ ശ്രീ ജയപ്രകാശ്, ശ്രീ ഹുസൈൻ എ ഇ ഒ മലപ്പുറം ശ്രീ അബ്ദുൽ കരീം, ശ്രീ സുബൈർ ടി.പി,ശ്രീ അബ്ദുള്ള കോഴിക്കൽ കബീർ പട്ടാമ്പി , ഇർഷാദ് സി.കെ. മുരളിധരൻ നായർ ഉനൈസ് ടി.പി തുടങ്ങി വർ ആശംസകൾ അർപിച്ച് സംസാരിച്ചു.
[[പ്രമാണം:18431 2016 Academic year29.jpg|ഇടത്ത്‌|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റ് നഗരസഭ ചെയർമാൻ ശ്രീ .കെ .കെ നാസർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2016 Academic year 32.jpg|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റിൽ ശ്രീമത ഫാരിസ ഹുസൈൻ സംസാരിക്കുന്നു]]
[[പ്രമാണം:18431 2016 Academic year 31.jpg|നടുവിൽ|ലഘുചിത്രം|സ്റ്റാർസ് ഫെസ്റ്റിൽ നിന്ന്]]
==== ക്രിസ്തുമസ് ആഘോഷം ====
യേശുജനിച്ച ഡിസംബർ 26 ക്രിസ്തുമസ് ആയി ആ ഘോഷിക്കുന്നു. യേശു ജനിച്ച സമയം മലാഖമാർ ആട്ടിടയൻമാർക്ക് മുന്നിൽ ഇങ്ങനെ പാടി. " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ... ഭൂമിയിൽ സമ്മനസ്സുള്ളവർക്ക് സമാധാനം " . ഇതു തന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും . വിദ്യാലയത്തിൽ ഇതിന്റെ സ്മരണ ഉണർത്തുന്നതിനായി സാന്താക്ലോസ്സിന്റെ വേഷമണിഞ്ഞ് കുട്ടിയും കേക്ക് മുറിച്ചും ആഘോഷിച്ചു. പുൽകൂട് ഒരുക്കി ,കരോൾ ഗാനം പാടി ,പരിപാടികൾ വിപുലമായിരുന്നു.
[[പ്രമാണം:18431 ക്രിസ്തുമസ്.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്]]
==== യുട്യൂബ്  ചാനൽ ലോഗോ പ്രകാശനം ====
പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 6 വർഷമായി റിഥം റേഡിയോ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ ലോക ജനതക്കു മുമ്പിൽ എത്തിക്കുവാൻ യു ട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. റിഥം വിഷൻ എന്ന് പേരിട്ടിരിക്കുന്ന ചാനൽ ലോഗോ പ്രകാശനം കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ നാസർ നടത്തി. കുട്ടികളുടെ പരിപാടികൾ ചാനലിൽ നടന്നു വരുന്നു.
[[പ്രമാണം:18431 academic year 11.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ ലോഗോ പ്രകാശനം ശ്രീ കെ.കെ നാസർ നിർവ്വഹിക്കുന്നു]]
==== അവസാന കുട്ടിയും മികവിലേക്ക് ====
ഈ വർഷത്തിലെ ദിശ എസ്.ആർ.ജി വാർഷികത്തിൽ എടുത്ത തീരുമാനമായിരുന്നു അവസാന കുട്ടിയെയും മികവിലെത്തിക്കുക എന്നത്. ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനായി മലയാള തിളക്കത്തിന്റ ഉപജ്ഞാതാവായ ശ്രീ പൗലോസ് മാഷെ സ്കൂളിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഒരു ദിവസം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് എടുക്കുകയും ചെയ്തു. മുനിസിപാലിറ്റിയിലെ മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകരും പങ്കെടുത്തു. മുനിസിപാലിറ്റി ചെയർമാൻ ശ്രീ കെ കെ . നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18431 academic year 14.jpg|നടുവിൽ|ലഘുചിത്രം|പൗലോസ് മാഷ്ക്കുള്ള സ്നേഹോപഹാരം ശ്രീ കെ.കെ നാസർ കൈമാറുന്നു]]
==== പഠന യാത്ര ====
സ്കൂൾ പഠന യാത്രാ ക്ലബിന്റെ നേതൃത്വത്തിൽ ജനുവരി 25 ന് പഠന യാത്ര നടത്തി. കോഴിക്കോട് ജില്ലയിലെ കാപ്പാട്, കീർത്താസ്, സർഗ്ഗാലയ, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമായിരുന്നു പഠന യാത്ര .
[[പ്രമാണം:18431 academic year 15.jpg|നടുവിൽ|ലഘുചിത്രം|പഠനയാത്ര കുഞ്ഞാലി മരക്കാർ സ്മാരകത്തിൽ എത്തിയപ്പോൾ]]
==== വികസന ജാഥ ====
ഒരു ഗ്രാമത്തിന്റെ ഹൃദയ തുടിപ്പായി ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ നമ്മുടെ വിദ്യാലയം പുതു ചരിത്രം കുറിക്കുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് അതിബൃഹത്തും സമഗ്രവുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അന്തർദേശിയ നിലവാരത്തിലേക്ക് ഉയരുകയാണ് നമ്മുടെ സ്കൂൾ ഒന്നാം ക്ലാസ് ഒന്നാം തരം രണ്ട് ,മൂന്ന് , ക്ലാസ്സുകൾ ഡിജിറ്റൽ ക്ലാസ് മുറികൾ കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ വിദഗ്ത പരിശീലനം അക്കാദമിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രവർത്തനത്തിലൂടെ അവസാന കുട്ടിയും മികവിലെത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്
ഭൗതിക രംഗത്തും അക്കാദമിക രംഗത്തും ഒരുപാട് മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഇനിയുള്ള കാര്യങ്ങൾ ഭൗതിക കൂട്ടായി മയിലൂടെ പൂർത്തി കരിക്കണ്ടതാണ്. പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയമായ വില്ലൂർ എ.എം.എൽ.പി സ്കൂൾ നമുക്ക് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാം. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ഫെബ്രുവരി 25-ാം തിയതി വികസന സന്ദേശ ജാഥ നടത്തി. രാവിലെ 10 മണിക്ക് സെവൻസ്റ്റാർ ക്ലബ്ബ് പരിസരത്ത് വെച്ച് ജാഥയുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽചയർമാൻ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ സുബൈർ ടി.പി അധ്യഷം വഹിച്ചു. ശ്രീമതി സുലൈഖാബി , കബീർ പട്ടാമ്പി, ഇർഷാദ് സി, അബ്ദുൽ കരീം എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ നന്ദിയും അർപിച്ചു. ജാഥക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് പാപ്പായി തണൽ പാപ്പായി, എഫ് .സി. കല്ലഡ കോസ്മോസ് ഉദരാണി, നിര പറമ്പ്, അരിച്ചോ ൾ എന്നിവിടങ്ങളിൽ സീകരണം ലഭിച്ചു.
[[പ്രമാണം:18431 വികസന ജാഥ.jpg|ഇടത്ത്‌|ലഘുചിത്രം|കാൽനട വികസന ജാഥയിൽ നിന്ന്]]
[[പ്രമാണം:18431 വികസന ജാഥ 2.jpg|ലഘുചിത്രം|കാൽനട വികസന ജാഥ സമാപനകേന്ദ്രത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീ മുസ്തഫ സാർ സംസാരിക്കുന്നു]]
==== വികസന സെമിനാർ ====
2017 മാർച്ച് 5 ഞായറാഴ്ച 10 മണിക്ക് സ്കൂൾ വികസന സെമിനാർ നടന്നു. സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ശ്രീ പ്രെഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിന് ശ്രീ സുബൈർ ടി.പി വാർഡ് കൗൺസിലർ അധ്യക്ഷം വഹിച്ചു. ശ്രീ സാജിദ് മങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയം മികവിന്റെ കേന്ദ്രം സമീപന രേഖ എന്ന വിഷയത്തിൽ ശ്രീ കെ കെ ശിവദാസൻ മാസ്റ്റർ വിദ്യാഭ്യാസ സമിത കോ ഓർഡിനേറ്റർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ലാസ് എടുത്തു. ശ്രീ ജയപ്രകാശ് പി(എ.ഇ.ഒ മലപ്പുറം) ശ്രീ ഹുസൈൻ പി(എ.ഇ.ഒ) മലപ്പുറം, ശ്രീ രാമകൃഷ്ണൻ ചെറുകുന്ന് ( ബി.പി. ഒ) മലപ്പുറം, ശ്രീ അബ്ദുൽ കരീം ( മാനേജർ പ്രതിനിധി) ശ്രീ കബീർ പട്ടാമ്പി, അബ്ദുള്ള കോഴിക്കൽ ശ്രീകുമാരൻ മാസ്റ്റർ, ശ്രീ ജി മുരളിധരൻ നായർ ശ്രീമതി ശിഖ, ശ്രീ ഉനൈസ് ടി.പി, ശ്രീ നിസാർ ,ശ്രീ റഫീഖ്, ശ്രീ മുഹമ്മദ് കുട്ടി , ശ്രീ സാദിഖ് എന്നിവരാണ് .
പിന്നീട് 5 ഗ്രൂപ്പുകൾ തിരിഞ് സെമിനാർ അവതരണം നടന്നു.
അക്കാദമികം അവതരണം ശ്രീമതി ഏലിയാമ കെ.പി
പ്രതികരണം ശ്രീ ജയാരകാശ് പി (എ ഇ  ഒ) ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ സലിം
ഭൗതികം അവതരണം ഫസീല കെ.
പ്രതികരണം. ബിനു മാസ്റ്റർ
ആരോഗ്യം കായികം അവതരണം അനസ് ടി
പ്രതികരണം ശ്രീരാമകൃഷണൻ ചെറുകുന്ന്( ബി.പി.ഒ)
കലാ പ്രവൃത്തിപരിചയം അവതരണം സെൽവ എം.
പ്രതികരണം  ഇന്ദിര ടീച്ചർ( വിദ്യാരംഗം സബ് ജില്ലകൺവീനർ)
പാഠ്യേതര പ്രവർത്തനങ്ങൾ അവതരണം സുമയ്യാ ബി തയ്യിൽ
പ്രതികരണം  ശ്രീ രാജേഷ് മാസ്റ്റർ എൻ പി ശ്രീ ബാബു മാസ്റ്റർ
[[പ്രമാണം:18431 വികസന സെമിനാർ.jpg|നടുവിൽ|ലഘുചിത്രം|വികസന സെമിനാർ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു]]


== 2017-18 ലെ പ്രവർത്തനങ്ങൾ ==
== 2017-18 ലെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്