"എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 152: വരി 152:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:37517 school photo5.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം]]






[[പ്രമാണം:37517 school tour1.jpg|ഇടത്ത്‌|ലഘുചിത്രം|പഠനയാത്ര]]




വരി 181: വരി 179:




==വഴികാട്ടി==
==വഴികാട്ടി==<!--visbot  verified-chils->-->
[[പ്രമാണം:37517 photo 0nam.jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:37517 school tour2.jpg|ഇടത്ത്‌|ലഘുചിത്രം|പഠനയാത്ര]]<!--visbot  verified-chils->-->

15:11, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl M.T.L.P.S KEEZHVAIPUR

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ
വിലാസം
കീഴ് വായ്പ്പുര്

കീഴ് വായ്പ്പുര്
,
കീഴ് വായ്പ്പുര് പി.ഒ.
,
689587
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽmtlpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്37517 (സമേതം)
യുഡൈസ് കോഡ്32120700517
വിക്കിഡാറ്റQ87594420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിൻസി ജോൺ
പി.ടി.എ. പ്രസിഡണ്ട്സിബി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സുജൻ
അവസാനം തിരുത്തിയത്
03-02-202237515sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്‌പ്പൂർ.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ  രൂപീകൃതമായി.

                                                     

കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം  വീടുകൾ ഉള്ള കീഴ് വായ്‌പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും  മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്‌പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ്

കീഴ് വായ്‌പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.

ഇത് കോട്ടയം കോഴഞ്ചേരി  റോഡരികിൽ കീഴ് വായ്‌പ്പൂർ നെയ്തേലിപ്പടി  ഭാഗത്ത് ഒരു ചെറിയ കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു.കൊല്ലവർഷം 1090 (1915)മിഥുനമാസം ഒന്നാം തീയതി രണ്ട് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ സി. എൻ പത്മനാഭൻ ഹെഡ്മാസ്റ്ററും ശ്രീ വി. എസ്. രാമൻപിള്ള അസിസ്റ്റന്റുമായി ഒരു വർഷം ജോലി ചെയ്തു. പിറ്റേ വർഷം കീഴ് വായ്‌പ്പൂർ പുത്തൻപുരയ്ക്കൽ      ശ്രീ പി. ഐ തോമസിനെ ഹെഡ്മാസ്റ്റരായും  പടുത്തോട് വീട്ടിൽ ശ്രീ പി. എം മത്തായി എന്നിവർ സേവനമനുഷ്ഠിച്ചു .1921-ൽ  മൂന്നാം ക്ലാസും 1924-ൽ നാലാം ക്ലാസും അനുവദിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി മാറി .

 

                         കൂടുതൽ സ്ഥല സൗകര്യത്തിന് 1960-ൽ 27അടി നീളത്തിൽ ഒരു പോർട്ടിക്കോ കൂടി പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ 1964-ൽ സ്ഥിരകെട്ടിടത്തോട് ചേർത്ത് 18അടി നീളം 10അടി വീതിയിൽ ഒരു ഓഫീസ് മുറിയും പണി കഴിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിൽ 15 സെന്റ് സ്ഥലം നിരത്തി കളിസ്ഥലം ആക്കി.

                  എ. ഡി 1915 മുതൽ 1958വരെ  ശ്രീ പി. ഐ. തോമസ് ഹെഡ്മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ പി. ഐ തോമസ് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം  മെസ്സേഴ്സ് കെ. എം വറുഗീസ്, റ്റി. ഇ ഫിലിപ്പ്, എം. ജി മത്തായി, എം. എം. മത്തായി, കെ. കെ വറുഗീസ്, പി. ഐ ഉമ്മൻ എന്നിവർ ഹെഡ്മാസ്റ്ററുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്നു തുടർന്ന ജൈത്ര യാത്ര  2022ആം ആണ്ടിൽ ശ്രീമതി ബിൻസി ജോണിന്റെ കയ്യിൽ എത്തി നിൽക്കുന്നു. ഈ നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ ദീപം പകർന്ന് കെടാവിളക്കായി ഈ വിദ്യാലയമുത്തശ്ശി വരും തലമുറയ്ക്കായി കാത്തു നിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

1. ലൈബ്രറി

2. കമ്പ്യൂട്ടർലാബ്

3. പരീക്ഷണമൂല

4. ജൈവ വൈവിധ്യ ഉദ്യാനം

5.ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1. ഹെൽത്ത്‌ ക്ലബ്‌

2. സയൻസ് ക്ലബ്‌

3. ഇംഗ്ലീഷ് ക്ലബ്‌

4. ഉല്ലാസഗണിതം

മാനേജ്മെന്റ്

  • മാർത്തോമാ സഭയുടെ MT&EA   schools corporate management ആണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. MT&EA schools corporate management എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112  എൽ. പി സ്കൂളുകളുണ്ട്. മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ _________ 1.യു. പി സ്കൂളുകൾ -15 2. ഹൈസ്കൂളുകൾ -15 3. വി.എച്ച്. എസ് സ്കൂൾ -1 4. ഹയർസെക്കന്ററി സ്കൂളുകൾ-8 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1                     ഇപ്പോളത്തെ സ്കൂൾ മാനേജർ ലാലിക്കുട്ടി. പി സേവനമനുഷ്ഠിക്കുന്നു.

സ്കൂളിന്റെ പ്രധാനാധ്യാപകർ

    • 1. ശ്രീ.സി. എൻ പത്മനാഭൻ 2. ശ്രീ.പി. ഐ തോമസ് 3. ശ്രീ.കെ. എം. വർഗീസ് 4.ശ്രീ. റ്റി. ഇ ഫിലിപ്പ് 5.ശ്രീ. എം. ജി മത്തായി 6.ശ്രീ. എം. എം മത്തായി 7.ശ്രീ.കെ. കെ വർഗീസ് 8. ശ്രീ.പി. ഐ ഉമ്മൻ 9.ശ്രീമതി.പി. എം. റാഹേലമ്മ 10. ശ്രീമതി.അന്നമ്മ ജോർജ് 11. ശ്രീമതി. റ്റി.ജെ അന്നമ്മ 12.ശ്രീ.വറുഗീസ് ഉമ്മൻ 13. ശ്രീ. കുര്യൻ ഉമ്മൻ 14. ശ്രീമതി. ബിജി ജോർജ് 15. ശ്രീമതി. ഗ്രേസി തോമസ് 16. ശ്രീമതി. ലാലു.കെ.കുര്യൻ 17. ശ്രീമതി. ജെസ്സി ഫിലിപ്പ്

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പി. ജെ കുര്യൻ

പി. ജെ കുര്യൻ തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം

എം. റ്റി. എൽ. പി.എസ് .കീഴ് വായ്‌പ്പൂർ ആണ് പൂർത്തിയാക്കിയത്.

ലോക്‌സഭയും, രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980ൽ ആണ് പി.ജെ. കുര്യൻ ആദ്യമായി ലോക്‌സഭയിൽ എത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, എ.ഐ.ടി. ചെയർമാൻ, യു.എൻ. പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

നേട്ടങ്ങൾ

എം. റ്റി. എൽ. പി സ്കൂളിന് വേണ്ടി 2019-2020  വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ.












ചിത്രശാല

വഴികാട്ടി