"എസ്.സി.യു.പി.എസ്.ചാലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

ആദ്യ കാലങ്ങളിൽ മുസ്ലീം പെൺകുട്ടികൾ വളരെ കുറവായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നെങ്കിലും ഈ കാലഘട്ടത്തെ താരതമ്യം ചെയ്യുമ്പോൾ കുറവായിരുന്നു. പഠനച്ചിലവ് വഹിക്കാൻ കഴിയാത്തതുമൂലമാണ് പഠിക്കാൻ കഴിയാതിരുന്നത്. ജാതിയുടേയോ മതത്തിന്റെ യോ ലിംഗഭേദത്തിന്റേയോ പേരിൽ യാതൊരു തരം തിരിവും ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല. എല്ലാവരേയും സമഭാവനയോടെയാണ് വിദ്യാലയം വീക്ഷിച്ചിരുന്നത്.

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിൽ എട്ടാം ക്ലാസിലെ പൊതു പരീക്ഷയ്ക്കു ശേഷം തുടർ വിദ്യാഭ്യാസത്തിനായി അക്കിക്കാവിലെ ടി.എം. എച്ച്.എസ് ലേക്ക് പോകേണ്ടതു കൊണ്ട് പലർക്കും തുടർന്ന് പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ലഭ്യമായ രേഖകൾ വെച്ച് നോക്കുമ്പോൾ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിടുവാൻ ഇനി അധികം സമയമില്ല. എന്നാൽ 1911 ന് മുമ്പു തന്നെ ഈ വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടാകും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ഓടും, ഓലയും കൊണ്ട് മേഞ്ഞ കെട്ടിടം ആയിരുന്നു. കളിക്കാൻ ഗ്രൗണ്ട് ഉണ്ടായിരുന്നു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾ വളരെ ശ്രദ്ധാലുക്കളായിരുന്നു. ക്രാഫ്റ്റ് പിരീഡിൽ കയർ, ചവിട്ടി നിർമ്മാണങ്ങൾ എന്നിവ ഉണ്ടായിരുന്നു. മുൻകാല അധ്യാപകർ കലയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. ആരംഭകാലം മുതൽക്കുതന്നെ വിദ്യാ നിപുണരായ അധ്യാപകരാൽ ഈ വിദ്യാലയം അലങ്കരിച്ചിരുന്നു. അവരുടെ ശിക്ഷണത്താൽ ഈ പ്രദേശത്തുള്ളവർ വിദ്യാസമ്പന്നരായി തീർന്നു. ആ പ്രഗത്ഭരായ അധ്യാപകരെ ഇത്തരുണത്തിൽ ഞങ്ങൾ സ്മരിക്കുന്നു. പലരും മൺമറഞ്ഞ് പോയെങ്കിലും അവർ കൊളുത്തിയ ദീപശിഖ ഇന്നും കെടാതെ കാത്തുസൂക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് വർദ്ധിച്ചുവരുകയാണെന്ന യാഥാർത്ഥ്യം സ്കൂളിനെ അലട്ടികൊണ്ടിരിക്കുകയാണ്. ഇപ്പോൾ നാല് എൽ.പി ക്ലാസുകളും മൂന്ന് യു.പി ക്ലാസുകളുമാണ് നിലവിലുള്ളത്. പ്രവ്യത്തി പരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതായി അഭിമാനിക്കാവുന്നതാണ്.

13:35, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദേവാലയാങ്കണത്തിൽ ഈ പള്ളിക്കൂടം സ്ഥാപിച്ചത്.അക്കാലത്തു 139 കുട്ടികളും 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുളൂ. 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർന്നു. അക്കാലത്തു 294കുട്ടികളും 9 അധ്യാപകരും ആണ് ഉണ്ടായിരുന്നത് .1980-81-ൽ 7 അധ്യാപകൻമാരും 18 അധ്യാപികമാരും 1 ശിപായിയും ഉണ്ടായിരുന്നു. ഈ സ്കൂളിൽ 1059 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിരുന്നു. ചാലിശ്ശേരിയുടേയും അതിന്റെ പ്രാന്തപ്രദേശത്തിന്റേയും വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാനികേതനത്തിന്റെ തന്നെ ചരിത്രമാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല.