"ജി.എൽ.പി.എസ് നൂറണി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == തിരികെ വിദ്യാലയത്തിലേക്ക് == === ''ലോകം സ്തംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
=== ''ലോകം സ്തംഭിച്ചു നിന്ന കോവിഡ് കാലം'' ===

രാജ്യത്തെയാകമാനം മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയായിരുന്നു കോവിഡ്-19. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ രോഗം എല്ലാ മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു. 2020 ഫെബ്രുവരിയിൽ കോവിഡ് മഹാമാരി രാജ്യത്താകമാനം പടർന്നു പിടിച്ചപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.

=== ''കോവിഡ് കാലവിദ്യാഭ്യാസം'' ===
പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട  കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക?  ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ കണ്ടു. ഇതിനു പുറമേ അധ്യാപകരുടെ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളും കുട്ടികൾക്ക് പിന്തുണയായി. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.
=== ''സ്കൂൾ തുറക്കുന്നു'' ===
കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ്  വന്നതിനുശേഷം ഈ നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും സന്തോഷം ഉണ്ടാക്കി. കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയവും പരിസരവും അണുനശീകരണം നടത്തി

11:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരികെ വിദ്യാലയത്തിലേക്ക്

ലോകം സ്തംഭിച്ചു നിന്ന കോവിഡ് കാലം

രാജ്യത്തെയാകമാനം മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയായിരുന്നു കോവിഡ്-19. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ രോഗം എല്ലാ മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു. 2020 ഫെബ്രുവരിയിൽ കോവിഡ് മഹാമാരി രാജ്യത്താകമാനം പടർന്നു പിടിച്ചപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.

കോവിഡ് കാലവിദ്യാഭ്യാസം

പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക? ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ കണ്ടു. ഇതിനു പുറമേ അധ്യാപകരുടെ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളും കുട്ടികൾക്ക് പിന്തുണയായി. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.

സ്കൂൾ തുറക്കുന്നു