അരൂർ എം എൽ പി എസ് (മൂലരൂപം കാണുക)
10:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1918 ലാണ് സ്കൂൾ ആരംഭിച്ചത്.1882 ൽ ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ബാഡിസ് ആക്ട് പ്രകാരം മലബാർ ഡിസ്ട്രിക്ട് എജുക്കേഷൻ കൗൺസിൽ 1918 ൽ 1235 താം നമ്പർ ആയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ കാലഘട്ടത്തിൽ മലബാർ മേഖലയിലെ വിദ്യാഭ്യാസ ചുമതല കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷനാലാവുകയും ചെയ്തു.1-6 1949 ൽ നാദാപുരം റേഞ്ചിന് കീഴിൽ ലോവർ എലിമെന്ററി സ്കൂൾ ആയിത്തീർന്നു. സ്കൂളിന്റെ സ്ഥാപകൻ സി.കെ രാമൻ ഗുരിക്കൾ ആയിരുന്നു. അന്ന് അക്ഷരാഭ്യാസം നൽകുന്ന കാര്യത്തിൽ ഗുരുക്കൾ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗുരുസ്ഥാനം തന്നെ ഉണ്ടായിരുന്നു. എഴുത്തു പഠിപ്പിക്കുന്നവരെ ഗുരിക്കൾ എന്ന ചേർത്താണ് പഴമക്കാർ വിളിച്ചിരുന്നത്. ഈ ഗുരുവിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. അണ്ടിയം പുതുക്കുടി അമ്മത് മുസല്യാ രുടെയും, അബ്ദുള്ള മുസല്യാരുടെയും ശിക്ഷണത്തിൽ മുസ്ലീം കുട്ടികൾക്ക് ഓത്തും അതുകഴിഞ്ഞ് രാമൻ ഗുരുക്കളുടെ ശിക്ഷണത്തിൽ എഴുത്തും പഠിപ്പിച്ചു കൊണ്ടാണ് വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. | |||
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാമൻ ഗുരിക്കൾക്ക് ശേഷം 1941 വരെ ഈ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്നത് താഴികപ്പുറത്തു കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു.1942 ൽ ചരുവത്ത് ഗോപാലൻ നമ്പ്യാർ മാനേജരായി. 1944 ൽ ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി മാനേജർ പദവി ഏറ്റെടുത്തു. അതിന് ശേഷം 1945 ൽ കണ്ണങ്കണ്ടി കുഞ്ഞിക്കേളു നമ്പ്യാർ മാനേജറായി.1947 ൽ കെ. എം ശങ്കരനടിയോടി പ്രധാനദ്ധ്യാപകനായി ചുമതല ഏറ്റെടുത്തു. ആ വർഷം തന്നെ അദ്ദേഹം മാനേജ്മെന്റും ഏറ്റെടുത്തു.അദ്ദേഹത്തിന്റെ മകളായ കെ. എം ശാന്തമ്മയാണ് ഇന്നത്തെ മാനേജർ.1961 ൽ എൽ. പി സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ്സ് എടുത്തുമാറ്റിയപ്പോൾ ഈ വിദ്യാലയത്തിലും അഞ്ചാം ക്ലാസ്സ് ഇല്ലാതെയായി. അതോടു കൂടിയാണ് ഇന്ന് കാണുന്ന രീതിയിൽ നാലാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി ഈ സ്കൂൾ തീർന്നത്.1966 ൽ കെ. പി ചന്ദുമാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി ചാർജ് എടുത്തു.72 ൽ പി. കെ കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ ആയി.1975 ലാണ് ഈ സ്കൂളിൽ അറബിക് പഠനം ആരംഭിക്കുന്നത്.1977 ൽ കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാനാധ്യാപകനായി ചുമതലയേറ്റു.ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവമാണ് 1982 ൽ കെ.ഇ.ആർ വ്യവസ്ഥ പ്രകാരമുള്ള കെട്ടിട്ടം നിർമ്മിക്കപ്പെട്ടത്.1985 ലാണ് സുസംഘടിതമായ രീതിടയിൽ അദ്ധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത്. ഈ കാലയളവിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്തുത്യർഹമായ കാര്യങ്ങൾ സ്കൂൾ പിടിഎ ചെയ്തിട്ടുണ്ട്. പ്രധാന കെട്ടിടം ഓടുമേഞ്ഞതും ഓഫീസ് റൂം നിർമ്മിച്ചതും പിടിഎയും മാനേജ്മെന്റും സഹകരിച്ചതുകൊണ്ടാണ്. സ്കൂളിന്റെ പഠനോപകരണങ്ങളും ഉച്ചഭക്ഷണ പരിപാടിയുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനും ആയി ഒരു നല്ല സ്റ്റോറും പണിതതും അദ്ധ്യാപക രക്ഷാകർതൃ സമിതി സ്വന്തം നിലക്ക് തന്നെയാണെന്ന് ശ്രദ്ധേയമാണ്. കൂടാതെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു കിണർ നേടിയെടുക്കുന്നതിനു അധ്യാപക രക്ഷാകർതൃ സമിതി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.1997 ജൂലൈ 5,6 തീയതികളിൽ കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ രണ്ടു ദിവസത്തെ രക്ഷിതാക്കൾക്കുള്ള പഠനക്യാമ്പ് സഹായിച്ചിട്ടുണ്ട്. | |||
കായികരംഗത്ത് അരൂർ കോംപ്ലക്സിൽ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോഴും അത്യാവശ്യത്തിനു പോലും കളി സ്ഥലമില്ല എന്നത് സ്കൂളിനെ വീർപ്പുമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. | |||
സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി ആരംഭിച്ച കാലം മുതൽ കുട്ടികൾക്ക് ഭക്ഷണം പാകംചെയ്ത് കുട്ടികൾക്ക് നൽകിയത് ശ്രീ തെക്കേ മാടത്തിൽ കൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന് കഴിയാതെ വന്നപ്പോൾ മുതൽ ശ്രീ ടി എൻ ദാമോദരൻ ആണ് ആ സേവനം നടത്തുന്നത്. | |||
പഠനാനുബന്ധ മേഖലകളിലും ഈ വിദ്യാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കോംപ്ലക്സ് കായികമേളകളിൽ 1985,91,94,2000,2003 വർഷങ്ങളിൽ ഒന്നാം സ്ഥാനവും1987,93,96വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി.1998 ൽ പുറമേരി ഗ്രാമപഞ്ചായത്ത് തലത്തിൽ നടന്ന കായികമേളയിൽ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു .1986 ൽ ജില്ലാ കായിക മേളയിൽ പങ്കെടുത്തു. 2003ലെ ഉപജില്ല അറബിക് സാഹിത്യോത്സവത്തിൽ ഫാത്തിമത്ത് സഹദിയ എന്ന കുട്ടി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ ശാസ്ത്രമേളയിൽ 1989,93,97,99,2001,2002 എന്നീ വർഷങ്ങളിൽ ഒന്നാം സ്ഥാനവും 92.98 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2000ലും 2002ലും ഒന്നാം സ്ഥാനവും.94,99,2001,2003 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 1996,1999 ൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.1998 ൽ പുറമേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള എ കെ ശങ്കര വർമ്മ രാജാ മെമ്മോറിയൽ ട്രോഫി ഈ വിദ്യാലയത്തിന് ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും പൂർണ പങ്കാളിത്തം ഉറപ്പുവരുത്താൻ ഈ ചെറിയ വിദ്യാലയം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കൃതജ്ഞതയുടെ സ്മാരകമായി ഇതിനെ നിലനിർത്താനുള്ള ബാധ്യത ഏറ്റെടുത്തുകൊണ്ട് ഇനിയും മുന്നേറേണ്ടിരിക്കുന്നു. ഒരു പ്രദേശത്തെ പൂർണ്ണമായ അർത്ഥത്തിൽ വെളിച്ചത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേട്ടം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||