"എ എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(വിവരണം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 155: | വരി 155: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:12420nallapadam.jpg|ലഘുചിത്രം|മലയാള മനോരമ നല്ലപാഠം]] | [[പ്രമാണം:12420nallapadam.jpg|ലഘുചിത്രം|2015-16 അധ്യയന വർഷം മലയാള മനോരമ നല്ലപാഠം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
17:27, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് പാറക്കടവ് | |
---|---|
വിലാസം | |
പാറക്കടവ് കമ്പല്ലൂർ പി.ഒ. , 670511 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04985 240828 |
ഇമെയിൽ | palps12420@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12420 (സമേതം) |
യുഡൈസ് കോഡ് | 32010600302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബാബു ടി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി കുഞ്ഞപ്പൻ |
അവസാനം തിരുത്തിയത് | |
02-02-2022 | 12420p |
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 12 ആം വാർഡിൽ സ്ഥിതിചെയ്യുന്നു
ചരിത്രം
മുൾപടർപ്പുകളും വൻമരങ്ങളും കുന്നുകളും ചെറിയ ചെറിയ അരുവികളും നിറഞ്ഞ ഒരു ചെറുഗ്രാമം ആയന്നൂർ . ഒരു ഭാഗത്ത് കാര്യങ്കോട് പുഴയും മൂന്ന് ഭാഗങ്ങൾ കുന്നുകളാൽ വേർതിരിക്കപ്പെട്ട ഒരു താഴ്‌വാരം.തുടർന്ന് വായിക്കുക
കൃഷിയും കന്നുകാലി വളർത്തലും പിന്നെ സ്വല്പം അപ്പം കൊച്ചുവർത്തമാനങ്ങളും പരസ്പര സ്നേഹവും ചെറിയ പിണക്കങ്ങളുമായി ശുദ്ധരായ കുറച്ച് മനുഷ്യർ.
ജന്മിമാരുടെ അധീനതയിലുള്ള ഭൂമി വെട്ടിത്തെളിച്ച് തീയിട്ട് നെല്ലും കുരുമുളകും മഞ്ഞളും തുവരയും വാഴയും തെങ്ങും ചാമയും മത്തനും വെള്ളരിയും അങ്ങിനെ ജീവിതാവശ്യത്തിനാവശ്യമായതൊക്കെ കൃഷി ചെയ്ത് ജീവിച്ചവർ.
വിളവെടുപ്പ് വേളകളിൽ ജന്മിയും ഗുണ്ടാപ്പടയും എത്തുന്നു. പിന്നെ പാട്ടം, വാരം, നുരി, വാശി, കാണിക്ക ഇങ്ങനെ പല പേരുകളിൽ തങ്ങൾ കൃഷി ചെയ്തുണ്ടാക്കിയവയിൽ സിംഹഭാഗവും കവർന്നെടുത്ത് പോകുമ്പോൾ നിസ്സഹായതയുടെ നെടുവീർപ്പു തീർത്ത് " ഇതിലിത്ര വിഷമിക്കാനെന്ത്, ഭൂമി അവരുടേതല്ലേ "- എന്ന് ആശ്വാസം കൊണ്ടിരുന്ന നിഷ്കളങ്കർ.
ആ കാലഘട്ടത്തിൽ,-
"മുപ്പതുകളുടെ അവസാനമോ നാല്പതുകളുടെ ആദ്യമോ കമ്പല്ലൂരിലെ കോട്ടയിൽ വീട്ടിൽ വെച്ച് കൃഷിക്കാരുടെ ഒരു ഒത്ത് ചേരൽ - ജന്മിമാരും അതിൽ പങ്കെടുത്തു". കൃഷിക്കാരും ജന്മിമാരും പങ്കെടുത്ത ആ യോഗത്തിന് ഒരു സംഘടനാ രൂപമുണ്ടായി .കൃഷിക്കാരുടെ ഒരു സംഘടന . അത് കർഷക സംഘം തന്നെയായിരുന്നു എന്ന് വളരെ കഴിഞ്ഞാണ് മനസ്സിലായത്.
ആ യോഗത്തിൽ ജന്മിമാർ പിരിച്ചെടുത്ത പാട്ടത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിലുണ്ടായിരുന്ന ജന്മിമാർ എതിർത്തു. ഒടുവിൽ വി.വി. കുഞ്ഞമ്പു അടക്കം നിർബന്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ കുറവു വരുത്താൻ ജന്മിമാർ തയ്യാറായി.
ഈ സംഭവം ഒന്നിച്ച് നിന്നാൽ പലതും നേടാൻ കഴിയുമെന്ന ബോധം കൃഷിക്കാരിലുണ്ടാക്കി. എങ്കിലും രൂപീകരിച്ച സംഘടനയുടെ പ്രവർത്തനം തുടർച്ചയായി കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ആ സംഘടനയുടെ രൂപീകരണവും അൽപ്പ മാത്രമായ പ്രവർത്തനവും ആയന്നൂരിൽ ഒരു സ്കൂൾ വേണമെന്ന ആശയത്തിലേക്ക് വെളിച്ചം വീശി. ഈ ആശയം അവതരിപ്പിച്ചത് പിന്നീട് വർഷങ്ങൾക്കു ശേഷം ഈ നാടിനെ പ്രതിനിധീകരിച്ച് അസംബ്ലിയിലെത്തിയ ശ്രീ വി.വി കുഞ്ഞമ്പുവും ടി കെ ചന്തനുമായിരുന്നു.
ഈ ആശയത്തിൻ്റെ പൂർത്തീകരണത്തിന് വേണ്ടിയുള്ള ഒരു ഒത്തുചേരൽ കമ്പല്ലൂരിൽ വച്ച് നടന്നു. ആ യോഗത്തിൽ സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്കായി കമ്മറ്റി രൂപീകരിക്കുകയുണ്ടായി. സർവ്വശ്രീ കൂത്തൂർ കണ്ണൻ, മാത്രാടൻ നാരയണൻ, പൊക്കീരെ അപ്പു, കലശപ്പുര കുഞ്ഞമ്പു, പള്ളിക്കുളത്ത് ചന്തുനായർ , കരുവാച്ചേരി ചിണ്ടൻ നായർ എന്നിവരായിരുന്നു കമ്മറ്റിയിൽ . കുത്തൂർ കണ്ണനെ പ്രസിഡന്റായും മാത്രാടൻ നാരായണനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആ യോഗത്തിന്റെ ധാരണ പ്രകാരം സ്ക്കൂളിന് ആവശ്യമായ സ്ഥലം കണ്ടെത്താനും കെട്ടിടം നിർമ്മിക്കാനുമുള്ള ശ്രമമായി.
അങ്ങിനെയാണ് ആയന്നൂരിന്റെ കണ്ണായ സ്ഥലം, ജന്മിയായിരുന്നെങ്കിലും പുരോഗമനാശയങ്ങളിൽ എന്നും തൽപരനായിരുന്ന ശ്രീ കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ കമ്മറ്റിക്ക് കൈമാറിയത്. അരയേക്കർ സ്ഥലം സ്കൂൾ ആവശ്യത്തിന് കിട്ടിയപ്പോൾ കൃഷിക്കാർക്ക് ആവേശമായി. അവർ പിരിവെടുത്തും സാധനങ്ങൾ നൽകിയും കായികാധ്വാനം ചെയ്തും പ്രവർത്തനങ്ങളിൽ സഹകരിച്ചു.
കെട്ടിടം പണി പൂർത്തിയായപ്പോൾ പിന്നെ സ്കൂൾ ആരംഭിക്കേണ്ട ശ്രമമായി. സർക്കാർ അംഗീകാരത്തോടെ കുട്ടികളെ അക്ഷരം അഭ്യസിപ്പിക്കാൻ കഴിയും എന്ന ആശയത്തിലൂന്നിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ. സ്കൂളിന്റെ കെട്ടിടം പണി നടത്തിയ ചെറുപുഴ സ്വദേശിയായ മേസ്ത്രി ഗോപാലൻ നമ്പ്യാരെ കൊണ്ട് ഹരിശ്രീ കുറിപ്പിക്കൽ ചടങ്ങ് നടത്തി. മൂവാരി നാരായണൻ മാസ്റ്റർ, തെക്കടവൻ നാരായണൻ മാസ്റ്റർ എന്നിവർ ഇവിടെ പലഘട്ടങ്ങളിലായി പഠിപ്പിച്ചിട്ടുണ്ട്. മണലിൽ എഴുതിയാണ് ആദ്യകാലങ്ങളിൽ പഠിപ്പിച്ചിരുന്നത്.
ഇവിടെ ആ കാലത്ത് പഠിച്ചവരിൽ പലരും ഇന്നും ആയന്നൂരിലെ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായിട്ടുണ്ട് .ശ്രീ എം വി.കുഞ്ഞിരാമൻ, ശ്രീ പി.കെ ദാമോദരൻ എന്നിവർ ഇതിൽ പ്രധാനികളാണ്.
ആദ്യകാലത്ത് സർക്കാർ അംഗീകാരത്തിന് വേണ്ടി ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട്,
കേരള സംസ്ഥാന രൂപീകരണത്തിനും ആദ്യത്തെ മന്ത്രിസഭ രൂപീകരണത്തിനും ശേഷമാണ് സർക്കാർ അംഗീകാരത്തിനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചത്.നമ്മുടെ സ്കൂളിൻ്റെ മാനേജരായിരുന്ന ശ്രീ കെ എം ശങ്കരൻ നമ്പീശൻ സർക്കാർ തലത്തിൽ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
അപ്പോഴേക്കും ചെറുപുഴയിൽ ജെ.എം .യു . പി സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതു വരെ മാത്തിൽ വരെ വിദ്യാഭ്യാസത്തിനായി പോകണമായിരുന്നെങ്കിൽ ഇപ്പോൾ ചെറുപുഴ വരെ മതിയെന്ന സ്ഥിതി വന്നതോടെ കൃഷിക്കാരിലും ആവേശത്തിൻ്റെ തീവ്രത കുറഞ്ഞു. ശങ്കരൻ നമ്പീശൻ നിരാശയോടെ ആശ്രമത്തിൽ നിന്ന് തൽക്കാലം പിൻമാറി.
അതിന് ശേഷമുള്ള ചരിത്രത്തിൻ്റെ താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.
1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.
ആദ്യ അധ്യാപകൻ എരമം സ്വദേശി കെ ബാലൻ മാസ്റ്ററായിരുന്നു. തുടർന്ന് ജോയി മാഷ് നിയമിതനായി. ഇവരെ കൂടാതെ ലീല ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ , പത്മിനി ടീച്ചർ, പത്മാവതി ടീച്ചർ , ജോസ് മാസ്റ്റർ, കൊച്ചുത്രേസ്യാ ടീച്ചർ, നാരായണൻ മാസ്റ്റർ, സുനന്ദ ടീച്ചർ, ഡോ.കെ.എം. ചന്ദ്രമോഹൻ മാസ്റ്റർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.
കുടിയേറ്റ ജനതയുടെ കടന്നുവരവോട ആയന്നൂരിൽ ജനവാസം വർദ്ധിച്ചു. നാണ്യവിളകൾ ആയന്നൂരിന്റെ ഭാഗമായി. കച്ചവട സ്ഥാപനങ്ങൾ അംഗൻവാടി തുടങ്ങിയവയ്ക്ക് ആയന്നൂരിലെ ജനതയ്ക്ക് മറ്റൊരു പ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായി.
2011 ൽ പാറക്കടവ് സ്കൂളിൽ ആയന്നൂരിനും അതിന്റെ ചുറ്റുവട്ടമുള്ള പ്രദേശങ്ങളിലെയും കർഷക കുടുംബത്തിലെ കുട്ടികൾക്കായി പ്രീ പ്രൈമറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള കെട്ടിടം, ഹരിതാഭമായ പരിസരം, വിശാലമായ കളിസ്ഥലം, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഗാർഡൻ ബഞ്ചുകൾ, കുടിവെള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നം | പേര് | സ്ഥാപന മേധാവിയായി സേവനം ആരംഭിച്ച വർഷം | സർവീസിൽ നിന്ന് വിരമിച്ച വർഷം |
---|---|---|---|
1 | ജോയി ജോസഫ് മാസ്റ്റർ | 1968 | 1999 |
2 | കെ വി ലീല ടീച്ചർ | 1999 | 2002 |
3 | ഡോ. കെ എം ചന്ദ്രമോഹൻ മാസ്റ്റർ | 2002 | 2013 |
4 | ടി എം സുനന്ദ ടീച്ചർ | 2013 | 2018 |
5 | ബിജു മാത്യു | 2018 | - |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
സുഗതൻ എ എൻ | നാടക നടൻ, തിരക്കഥാകൃത്ത് |
നിരഞ്ജന ജി | സിനിമ -സീരിയൽ നടി |
സരയൂ സന്തോഷ് | കാർഷിക മേഖല |
അമൽ പീറ്റർ | ചിത്രകാരൻ |
കൃഷ്ണജ രതീഷ് | സിനിമ നടി |
ചിത്രശാല
വഴികാട്ടി
{{#multimaps:12.275237,75.352591 |zoom=13}}ചെറുപുഴ ബസ് സ്റ്റാന്റിൽ നിന്ന് 2.500 കിലോമീറ്റർ ദൂരം
ചിറ്റാരിക്കൽ നിന്ന് കടുമേനി - വഴി സ്കൂളിൽ എത്താം.
കുന്നുംകൈയിൽ നിന്ന് മൗക്കോട് കമ്പല്ലൂർ വഴി സ്കൂളിൽ എത്താം.
ചെറുപുഴയിൽ നിന്ന് ആയന്നൂർ കടുമേനി റോഡിൽ 2.500 കിലോമീറ്റർ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12420
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ