"ഗവ. എച്ച്.എസ്.എസ്. വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിവരങ്ങൾ)
വരി 95: വരി 95:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
വസന്ത കുമാരി.എ
 
രമണി
 
രാജ൯ വയൽവീട്ടിൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ജോസ് തെമയിൽ(ജഡ്ജ്) ==
*
*


വരി 105: വരി 111:
* പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
* പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->

09:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. വെണ്ണല
വിലാസം
വെണ്ണല

ഗവ. എച്ച്.എസ്.എസ്. വെണ്ണല
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
അവസാനം തിരുത്തിയത്
02-02-2022Vennala





ചരിത്രം

2007 -ൽവെണ്ണല ഗവ.സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്.

1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ൽ ആയിരുന്നു അത്. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.

ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി.

വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ൽ സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.

വെണ്ണല സ്ക്കൂൾ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ൽ വെണ്ണലയിൽ ഹൈസ്ക്കൂൾ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാർ പണിത് സംഭാവന നൽകിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാർ കൊണ്ടാടി. പി.ടി. ജോർജ്ജ് മാസ്റ്റർ തന്നെയായിരുന്നു ഹൈസ്ക്കൂൾ ആയതിനുശേഷം ഹെഡ്മാസ്റ്റർ.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരൻ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി റിസൽറ്റു തന്നെ ഉയർന്നതായിരുന്നു. ആ വർഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലൻ നായർ, തുരുത്തിയിൽ എന്ന വിദ്യാർത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരൻ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്കൂളിൽ നിന്നു വേർപ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റർമാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാൻ, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രൻ എന്നവരായിരുന്നു. 1974 ൽ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകൾ തമ്മിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ വെണ്ണലമോഹൻ,നീന്തൽ താരം ആദപ്പിള്ളി സതീശൻ,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുൽ ജലീൽ,അനുഗൃഹീത നാടകകൃത്ത് കൃഷ്ണൻകുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോൺസേവ്യർ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീർ പി.എ തുടങ്ങിയവർ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

2003 ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല പി.ടി.എയ്ക്കള്ള പുരസ്സക്കാരം ലഭിക്കുകയുണ്ടായി.2004-2005 ൽ ഹയർസെക്കന്ററി ആരംഭിച്ചു.ഇതിനിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ തുടങ്ങി. 2007 ൽ ലൈബ്രറി പ്രദർശനത്തിൽ മൂന്നാം സ്ഥാനം വെണ്ണല എൽ.പി. എസിനാണ് ലഭിച്ചത്.ക്യാമ്പസ് ക്ലീൻ മത്സരത്തിൽ ഈ സ്ക്കൂളിന് പുരസ്സക്കാരം ലഭിച്ചിട്ടുണ്ട്. 2007-2008 ൽ വെണ്ണല സ്ക്കൂൾ ശതാബ്ദി മൂന്നു ദിവസത്തെ ആഘോഷമായി കൊണ്ടാടുകയുണ്ടായി. ജ്വാല എന്ന പേരിൽ ശതാബ്ദി സ്മരണികയും പുറത്തിറക്കി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വഅധ്യാപകരെ ആദരിക്കുകയുണ്ടായി.ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്തു.

വെണ്ണല സ്ക്കൂൾ ഇന്ന്..- ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ട് ഡിവിഷനുകളാണുള്ളത്.കൊമേഴ്സ്,സയൻസ് എന്നീ രണ്ട് ഗ്രൂപ്പുകൾ. രണ്ടു ബാച്ചിലുമായി 240 ഓളം കുട്ടികൾ പഠിക്കന്നു. ശ്രീമതി.കെ.ജി. സതീറാണിയാണ് പ്രിൻസിപ്പാൾ പന്ത്രണ്ട് അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ പ്രവർത്തിക്കുന്നു.

ഹൈസ്ക്കൂൾ വിഭാഗത്തിൽ അഞ്ചാം സ്റ്റാൻഡേർഡു മുതൽ പത്താം സ്റ്റാൻഡേർഡുവരെ 861 കുട്ടികൾ പഠിക്കുന്നു.ശ്രീമതി.രത്നവല്ലിയാണ് ഹെഡ്മിസ്സ്ട്രസ്സ്.31 അധ്യാപകരും 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും കൂടി ഒരു പി.ടി.എ ആണുള്ളത്. ശ്രീ.എ.സി.ഫ്രാൻസിസാണ് പി.ടി.എ പ്രസിഡന്റ്.ഒരു മാതൃസംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി എന്ന പേരിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ് (കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക സഹായത്താൽ നിർമ്മിതം) ജ്യോതിർഗമയ വിദ്യാഭ്യാസപദ്ധതിയാൽ നവീകരിച്ച ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യത്തോടികൂടിയ നവീകരിച്ച കമ്പ്യൂട്ടർ ലാബ്,S.S.A ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റുകൾ മറ്റു പുനർനിർമ്മാണപ്ര‍വർത്തനങ്ങൾ,ഹരിത-പദ്ധതി, seed-പദ്ധതി കൂടാതെ ഈ വർഷം ഉദ്ഘാടനം ചെയ്ത സ്മാർട്ട് ക്ലാസ്സ് റൂം. ഇത്രയും സൗകര്യങ്ങൾ ഇന്നീ സ്ക്കൂളിനുണ്ട്. ആദ്യത്തെ എസ്.എസ്.എൽ.സി.വിജയശതമാനം 76% ആയിരുന്നത് ഇന്ന് 97%-ൽ എത്തിനില്ക്കുകയാണ്. സ്ക്കൂളിന്റെ നവീകരണപ്രവർത്തനങ്ങൾ,കൊച്ചിൻ കോർപ്പറേഷൻ,ബഹു.എം.പി.എം.എൽ.എ-മുതലായവരുടെ സഹായത്തോടെ വളരെ ഭംഗിയായി നടത്തപ്പെടുന്നു. സ്ക്കൂൾ പുരോഗതിയിൽ പി.ടി.എയുടെ സഹകരണം നിസ്സീമമാണ്.നല്ലവരായ നാട്ടുകാരുടെയെല്ലാം സഹായത്തോടെ സ്ക്കൂൾ അഭിവൃദ്ധിയുടെ പടികളിലൂടെ മുന്നേറുന്നു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി എട്ടാം ക്ലാസ്സിലെ 40 പെൺകുട്ടികൾക്ക് ബ്യൂട്ടീഷ്യൻ കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വസന്ത കുമാരി.എ

രമണി

രാജ൯ വയൽവീട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ജോസ് തെമയിൽ(ജഡ്ജ്)

വഴികാട്ടി

{{#multimaps:9.99664290767483, 76.32570876761177|zoom=18}} ഗവ. എച്ച്.എസ്.എസ്. വെണ്ണല </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്.എസ്._വെണ്ണല&oldid=1555933" എന്ന താളിൽനിന്ന് ശേഖരിച്ചത്