"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നന്ദി | color= 3 }} <center> <poem> ഒരു ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:39, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നന്ദി

ഒരു ചെറുപുഷ്പമായ്
എന്നെയീ ഭൂവിൽ വിതാനിച്ച
തത്വമേ നന്ദി.
ആദ്യാക്ഷരം എന്റെ നാവിൽ കുറിച്ചിട്ട
എന്റെ മാതാവിനും നന്ദി.
സത്യമാർഗ്ഗത്തിലൂടെന്നെ നടത്തിച്ച
എന്റെ പിതാവിനും നന്ദി.
അറിവിന്റെ കിരണങ്ങൾ എന്നിലേക്കകിയ
എൻ ഗുരുശ്രേഷ്ഠർക്കും നന്ദി.
ഉണരുക നമ്മളീ ഭൂമിതൻ മടിയിൽ
അണയാത്ത നെയ്ത്തിരി പോലെ
വാക്കുകളുതിർക്കാം
ആദ്യാക്ഷരം തന്ന അമ്മതൻ വാത്സല്യം പോലെ.
നേടിടാം നമ്മൾ തൻ ഗുരുനാഥരിൽ നിന്നും
അറിവിന്റെ തത്വ പ്രകാശം.
ഉണരാം നമുക്കാ പ്രകാശത്തിൽ നിന്നൊരു
കൈത്തിരിനാളത്തെപ്പോലെ.

ദ്യുതി ദീക്ഷ
6 C എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത