"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 22: വരി 22:
=== സൈക്കോ സോഷ്യൽ യൂണിറ്റ് ===
=== സൈക്കോ സോഷ്യൽ യൂണിറ്റ് ===
സ്കൂളിൽ സൈക്കോ സോഷ്യൽ യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലയളവിൽ ടെലി കൗൺസിലിംഗ് മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തി. കൂടാതെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ മുഖേന നടത്തുകയുണ്ടായി.ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് കുട്ടികൾക്കായി വെർച്ചൽ സ്പീച് കോമ്പറ്റീഷൻ നടത്തുകയും വിജയികൾക്ക്  momento യും E സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയും ചെയ്തു. അനീമിയ ക്യാമ്പയിൻ ന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ പരിപാടിയും വീഡിയോ പ്രദർശനവും നടത്തി. ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി എക്സൈസ് വകുപ്പിൻറെ സഹായത്തോടുകൂടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നവംബർ 26 സ്ത്രീധന നിരോധന ദിനമായി ബന്ധപ്പെട്ട് hash tag campaign ന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഇതിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഡിസംബർ 1 ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിന് അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചു.

[[പ്രമാണം:Ghss 15055.13.png|ലഘുചിത്രം|കുട്ടികൾക്ക് സ്കൂൾ കൗൺസിലറുടെ ബോധവൽക്കരണക്ലാസ്]]
അതിജീവനം പരിപാടിയുടെ ഭാഗമായി എൽപി യുപി എച്ച് എസ് കുട്ടികൾക്ക് പരിശീലന പരിപാടി നടത്തി.
അതിജീവനം പരിപാടിയുടെ ഭാഗമായി എൽപി യുപി എച്ച് എസ് കുട്ടികൾക്ക് പരിശീലന പരിപാടി നടത്തി.

18:41, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-2022 എസ് പി സി യൂണിറ്റ് ഉദ്ഘാടനം

ക്ലബ്ബ് പ്രവർത്തനങ്ങൾ

ദിനചാരണങ്ങളുമായി ബന്ധപ്പെട്ട് ലൈവ് ക്വിസ് മത്സരങ്ങൾ, യൂട്യൂബ് ലൈവ് വീഡിയോകൾ, കുട്ടികൾ തയ്യാറാക്കിയ class വീഡിയോകൾ,സ്കിറ്റുകൾ, വിവിധ സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷപോഷണവുമായി ബന്ധപ്പെടുത്തി രചന മത്സരങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, സാഹിത്യ പരിചയം, പുസ്തകപരിചയം ഇവ നടത്തി. കുട്ടിയും കുടുംബവുമായി ചേർന്ന് ഫാമിലി സ്കിറ്റുകൾ, സംഘ ഗാന മത്സരങ്ങൾ നടന്നു.കവിത, കഥ അവതരണങ്ങൾ നടന്നു വരുന്നു.

സ്കൂൾ ലൈബ്രറി

1 -ാം ക്ലാസ് മുതൽ 12 -ാം കാലാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു.

എസ് പി സി

ഉദ്ഘാടനം വീക്ഷീക്കുന്ന എസ് പി സി കേഡറ്റുകൾ

2021- ന് എസ് പി സി യൂണിറ്റ് സ്കൂളിനനുവദിച്ചു. ആർ പി എസ് ഡോക്ടർ ആർവിന്ദ് സുകുമാർ ഐ പി എസ് യൂണിറ്റ് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ആഴ്ചയിലെ എല്ലാ ബുധൻ ,വെള്ളി ദിവസങ്ങളിൽ സ്കൂളിലെ സി പി ഒ മാരായ ഗ്രേസിടീച്ചറുടേയും വിജു മാസ്റ്റററുടേയും മേൽനോട്ടത്തിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ പരേഡ് നടത്തിവരുന്നു. ദിനാചരങ്ങളുമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എസ് പി സി യുടെ സംസ്ഥാനതല ഓണാഘോഷപരിപാടിയായ " ശ്രാവണം 2021" ൽ വയനാട് ജില്ലയിൽ കവിതാലാപന മത്സരത്തിൽ എസ് പി സി കേഡറ്റ് ആൻസിയ മരിയ തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ്

ഉച്ചഭക്ഷണം

സത്യമേവ ജയതേ ക്ലാസ്

പനങ്കണ്ടി  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  ഉച്ചഭക്ഷണ പരിപാടി വളരെ ഭംഗിയായി നടന്നു വരുന്നു .ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ  399 കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത് . കുട്ടികളുടെ  ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഭക്ഷണം ആണ്  സ്കൂളിൽ വിതരണം ചെയ്യുന്നത്. ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും വിതരണം ചെയ്യുന്നു. കൂടാതെ ചോറ്, സാമ്പാർ , എരിശ്ശേരി  പലതരത്തിലുള്ള  തോരനും അടങ്ങിയ  വിഭവങ്ങളാണ് നൽകുന്നത്. അടുക്കളയും ഊട്ടുപുരയും വളരെ ശുചിയായി സൂക്ഷിക്കുന്നു . തിളപ്പിച്ചാറിയ വെള്ളം  കുട്ടികൾക്ക്  യഥേഷ്ടം വിതരണം ചെയ്യുന്നു. വിശേഷദിവസങ്ങളിൽ  സസ്യേതര ഭക്ഷണം  വിളമ്പി ഉച്ചഭക്ഷണം മികവുറ്റതും രുചികരവും ആക്കുന്നുണ്ട്. നാടൻ ജൈവ പച്ചക്കറികൾ  ഉപയോഗിച്ച് ഉച്ച ഭക്ഷണം തയ്യാറാക്കാൻ  അധികൃതർ  പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കൗൺസിലിങ്ങ് ക്ളാസ് എസ് പി സി കേഡറ്റുേൾക്ക്

സൈക്കോ സോഷ്യൽ യൂണിറ്റ്

സ്കൂളിൽ സൈക്കോ സോഷ്യൽ യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലയളവിൽ ടെലി കൗൺസിലിംഗ് മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തി. കൂടാതെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ മുഖേന നടത്തുകയുണ്ടായി.ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് കുട്ടികൾക്കായി വെർച്ചൽ സ്പീച് കോമ്പറ്റീഷൻ നടത്തുകയും വിജയികൾക്ക്  momento യും E സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയും ചെയ്തു. അനീമിയ ക്യാമ്പയിൻ ന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ പരിപാടിയും വീഡിയോ പ്രദർശനവും നടത്തി. ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി എക്സൈസ് വകുപ്പിൻറെ സഹായത്തോടുകൂടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നവംബർ 26 സ്ത്രീധന നിരോധന ദിനമായി ബന്ധപ്പെട്ട് hash tag campaign ന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി. ഇതിൽ വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഡിസംബർ 1 ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിന് അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചു.

കുട്ടികൾക്ക് സ്കൂൾ കൗൺസിലറുടെ ബോധവൽക്കരണക്ലാസ്

അതിജീവനം പരിപാടിയുടെ ഭാഗമായി എൽപി യുപി എച്ച് എസ് കുട്ടികൾക്ക് പരിശീലന പരിപാടി നടത്തി.

സ്കൂൾ എസ് ആർ ജി

    വിദ്യാലയ ത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾ സജീവവും സുതാര്യവും ആക്കുന്നതിന് സജ്ജീകരിക്കപ്പെട്ട സംവിധാനമാണ്എസ് ആർ ജി . പനങ്കണ്ടി ഗവൺമെൻറ് ഹൈസ്കൂളിൽ  എൽപി ,യുപി , ഹൈസ്കൂൾ വിഭാഗങ്ങളിൽ എസ് ആർ ജി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.  മാസത്തിൽ രണ്ടുതവണ മീറ്റിംഗ് കൂടി അക്കാദമിക് കാര്യങ്ങൾ അവലോകനം ചെയ്യുകയും പുതിയ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നു.അക്കാദമിക കലണ്ടറിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്  പ്ലാൻ ചെയ്ത് കൃത്യമായി കുട്ടികളിലേക്ക് എത്തിക്കുന്നു.മൂല്യനിർണയപ്രവർത്തനങ്ങൾ എസ് ആർ ജി യുടെ നേതൃത്വത്തിൽ   പ്ലാൻ ചെയ്തു സുഗമമായി നടത്തിവരുന്നു

സ്കൂൾ കലോത്സവം -

കുട്ടികളിലുറങ്ങിക്കിടക്കുന്ന സർഗാത്മക വാസനയെ തെളിമയോടെ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണല്ലേ കേ ര ള സ്കൂൾ കലോത്സവം .

ഞങ്ങളുടെ വിദ്യാലയത്തിലും 3 ദിവസം നീണ്ടു നിൽക്കുന്ന ഗംഭീരമായ കലോത്സവ മാ ണ് അരങ്ങേറുന്നത്.

സ്റ്റേജിതര മത്സരങ്ങൾ ജൂലൈ , ആഗസ്റ്റ് മാസങ്ങളിൽ സ്കൂളിൽ വച്ച് 3 മണി മുതൽ 4 വരെ നടത്തുന്നു. LP വിഭാഗത്തിന് ബാലകലോത്സവം പ്രത്യേകമായ ദിവസങ്ങളിൽ വർണാഭമായി നടത്തുന്നു.

3 വേദികളിലായി നടക്കുന്ന ഈ മേളയിൽ കഥാകഥനങ്ങൾ, നൃത്ത നൃത്യങ്ങൾ, ഗാനാലാപനങ്ങൾ, താളവാദ്യങ്ങൾ, ഭാവാഭിനയങ്ങൾ എന്നിവ ഉത്സവ ലഹരിയിൽ അരങ്ങേറുന്നു. ഈ നാടിന്റെ തന്റെ ആഘോഷമായി മാറുന്ന പനങ്കണ്ടി സ്കൂൾ കലോത്സവത്തിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾ ഉപജില്ല , ജില്ല സംസ്ഥാന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു.

തിളക്കമേറിയ നേട്ടങ്ങളോടെ ഞങ്ങളുടെ കുട്ടികൾ കൗമാര കേരളത്തിന്റെ നെറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊണ്ട് പീലി വിടർത്തിയാടുന്ന അനുഭവങ്ങൾ ഇന്ന് ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് ചുരുങ്ങിപ്പോയതിന്റെ സങ്കടം പറഞ്ഞറിയിക്കാവതല്ല.❤️👍