ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:


== പത്രത്താളുകളിലൂടെ ==
== പത്രത്താളുകളിലൂടെ ==
സ്കൂളിന്റെ മികവുകളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
[[സ്കൂളിന്റെ മികവുകളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂയ|സ്കൂളിന്റെ മികവുകളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]


== '''കൂടുതൽ അറിയാൻ''' ==
== '''കൂടുതൽ അറിയാൻ''' ==

15:35, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷമായി നിലനില്ക്കുന്ന പ്രശസ്തവും പുരാതനവുമായ ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.

ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
വിലാസം
ചെമ്മനാട്


ചെമ്മനാട് പി.ഒ, കാസറഗോഡ്
,
671317
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04994239248
ഇമെയിൽgupschemnadwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ എ കെ
അവസാനം തിരുത്തിയത്
01-02-202211453wiki


പ്രോജക്ടുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷമായി നിലനില്ക്കുന്ന പ്രശസ്തവും പുരാതനവുമായ ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങലിലൊന്നായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 25 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
  • 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
  • മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
  • മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ.
  • കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിന്, 9 ക്ലാസ്സ് മുറികൾ വാടകക്ക്, പി.ടി.എ. ഫണ്ടുപയോഗപ്പെടുത്തിക്കൊണ്ട്.

പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ

  • 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം.
  • അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം ഗവേഷണ പ്രോജക്ട്.
  • 2021-ൽ ഇൻസ്പെയർ അവാർഡ്.
  • ന്യൂ മാത്സ് സംസ്ഥാന പങ്കാളിത്തം.
  • കൂടുതൽ പ്രവർത്തനങ്ങളിലൂടെ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

  • പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്.
  • അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • മലയാളമനോരമയുടെ നല്ലപാഠം അവാർഡ്.
  • തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
  • അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
  • കായികമേള, കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ...

Quiz Vid -19

The Lock Down Quiz Series

കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് സ്കൂളിന്റെ തനതു പ്രവർത്തനമായ കടവത്ത് ക്വിസ്സ് നാടൊന്നിച്ച് ഏറ്റെടുത്തു. പഠനാഭിമുഖ്യം വളർത്താനായി 2020 മാർച്ച് മാസാവസാനം മുതൽ ആരംഭിച്ച പ്രവർത്തനമായിരുന്നു ഇത്. പിന്നീട് സ്കൂളിൽ നടന്ന നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു ഇത്. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ ചേർക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴി എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മാസത്തിലെ പ്രധാന ദിവസങ്ങളിലെ പരിപാടികൾ കടവത്ത് ക്വിസ്സ് ഗ്രൂപ്പ്‌ വഴി നടത്തുകയും വീഡിയോകൾ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്യുകയും ചെയ്തു. 2020 ൽ ഇത് കടവത്ത് സ്റ്റാർസ് എന്ന പേരിൽ പുനരാരംഭിക്കുകയായിരുന്നു. എല്ലാ ആഴ്ചകളിലും നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാർക്ക്‌ രേഖപ്പെടുത്തുകയും അവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു. https://drive.google.com/drive/folders/1C7DRAMob2Vz-EtU9PakWQikeymMGP-uD?usp=sharing

പത്രത്താളുകളിലൂടെ

സ്കൂളിന്റെ മികവുകളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതൽ അറിയാൻ

ചിത്ര ശാല 2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം

https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 122 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1
2
3
4
5
6 പി ജാനകി 1947-1959
7 ടി. കെ. മൊഹമ്മദ്കുഞ്ഞി 1959-1972
8 എം. ഗോപാലൻ ന൩്യാർ 1972-1984
9 പി.എം. മൊഹിയുദ്ദീൻ 1984-1994
10 വി എം അച്ചുതൻ 1994-1996
11 എം. നാരായണൻ നായർ 1996-1997
12 എം സൈനലാവുദ്ദീൻ 1997-2000
13 ഖദീജാബി കെ 2000-2003
14 ഇ. രാഘവൻ നായർ 2003-2006
15 പി.എ. ജാൻസൺ 2006-2016
16 മത്തായി പി. പി. 2016-2017
17 പ്രഭാകുമാരി സി. 2017-2018
18 ശശിധരൻ പി. പി. 2018-2019
19 ബിന്ദു പി. എൻ. 2019-2020
20 പി. ടി. ബെന്നി (ഇൻ ചാർജ്) 2020-2021
21 രമ എ. കെ. 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. സി.ടി. അഹമ്മദലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി)
  • ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.)
  • അഹമ്മദ് ആലിച്ചേരി (DYSP CBI)
  • പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞി (മഹരാജാസ് കോളേജ് എറണാകുളം)
  • ഇസ്മായിൽ കുരിക്കൾ (സീനിയറ്‍‍‍ർ റിസർച്ച് ഓഫീസർ പൂന)
  • ഡോ. നഷാത്ത് എ. ആർ. (കുുസാറ്റ് ജപ്പാൻ)
  • ഡോ. മൻസുർ ആലിച്ചേരി (ഇലക്ട്രിക്കൽ എഞ്ചീനീയർ അമേരിക്ക)
  • ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ), അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ്), പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽഡിപ്പാർട്ട്), എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ), ഡോ. അബ്ദുൾ റഹ്മാൻ സി. എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)......

നേട്ടങ്ങൾ

  1. 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിൽ.
  2. 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്സംസ്ഥാനതലങ്ങളിൽ വർഷങ്ങളായി വിജയിക്കാനും, , സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്, എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്, മറ്റെല്ലാ മേളകളിലും മികച്ച നേട്ടം എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം. അംഗീകാരങ്ങളിലൂടെ

വഴികാട്ടി

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.495945, 74.999804|zoom=16}}