"ജി.എൽ.പി.എസ് അത്തിപ്പെറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിറാജുന്നീസ
|എം.പി.ടി.എ. പ്രസിഡണ്ട്=സിറാജുന്നീസ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19301_school photo_1pnj
|size=350px
|size=350px
|caption=19301_school photo_1png
|caption=19301_school photo_1png

14:48, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിൽ കുറ്റിപ്പുറംഉപജില്ലയിൽ എടയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന

ഒരു ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണിത്.

ജി.എൽ.പി.എസ് അത്തിപ്പെറ്റ
പ്രമാണം:19301 school photo 1pnj
19301_school photo_1png
വിലാസം
അത്തിെപ്പെറ്റ

GLPS ATHIPPETTA
,
എടയൂർ പി.ഒ.
,
676552
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2645650
ഇമെയിൽglpsathippetta123@gmail.com
കോഡുകൾ
സ്കൂൾ കോഡ്19301 (സമേതം)
യുഡൈസ് കോഡ്32050800208
വിക്കിഡാറ്റQ64566207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ52
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജുന, പി.എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സിറാജുന്നീസ
അവസാനം തിരുത്തിയത്
01-02-202219301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെട്ട എടയൂർ ഗ്രാമ പഞ്ചായത്തിലെ  ഏഴാംവാർഡിലാണ് അത്തിപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് , ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യം തീരെ ലഭ്യമല്ലാത്ത സമയത്താണ്  1924 ൽ അത്തിപ്പറ്റയിലെ ദേശസ്നേഹിയായ ചേലത്ത് പട്ടന്മാരുതൊടി അവറാൻ കുട്ടി ഹാജി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തൻറെ വീടിന്റെ തട്ടിൻ പുറത്താണ് ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചത്. പ്രഥമാധ്യാപകനും പ്രധാനാധ്യാപകനുമായി കൽപ്പകഞ്ചേരി പ്രദേശത്തുകാരനായ മമ്മദ് മൊല്ല സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന് ശേഷം വെളിയങ്കോട്ടുകാരനായ ഏന്തീൻകുട്ടി മാസ്റ്ററായിരുന്നു അധ്യാപകൻ.ഇവരുടെ ഭക്ഷണം,  താമസസൗകര്യങ്ങൾ  എന്നിവ സ്കൂൾ ഉടമയായ അവറാൻ കുട്ടി ഹാജി തന്നെയായിരുന്നു  ചെയ്തു കൊടുത്തിരുന്നത് .

രാവിലെ 10 മണി വരെ ഓത്തുപള്ളിയും ശേഷം 4. 30 വരെ സ്കൂളും ആയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് . ഏകാധ്യാപക വിദ്യാലയമായിരുന്നെങ്കിലും ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ തരംതിരിച്ച് ആയിരുന്നു പ്രവർത്തിച്ചിരുന്നത് . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ്  സ്ഥാപനം ഏറ്റെടുത്തതോടുകൂടി സ്ഥാപനത്തിന്റെ പേര് അത്തിപ്പറ്റ ബോർഡ് മാപ്പിള സ്കൂൾ എന്നായി മാറി.

01.08.1927 ൽ മച്ചിങ്ങത്തൊടി സെയ്താലി S/O മൊയ്തീൻകുട്ടി  എന്ന വിദ്യാർത്ഥിയെ ഒന്നാമതായി ചേർത്തുകൊണ്ടാണ് സ്കൂൾ ഇന്നു നിലനിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചത്.  ആ വർഷം  38 കുട്ടികൾ സ്കൂളിൽ ചേർന്നതായി കാണുന്നു .ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ നടത്താൻ ഒരു കെട്ടിടം മാത്രമേ അന്ന്ഉണ്ടായിരുന്നുള്ളൂ .1932ൽ നാലാം ക്ലാസ് അനുവദിച്ചതോടെ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി മാറിപിന്നീട്  1947ൽ സ്ഥാപനത്തിന് അഞ്ചാം ക്ലാസ് കൂടിഅനുവദിക്കപ്പെട്ടു .1956  നവംബർ ഒന്നിന് ഐക്യകേരളം  നിലവിൽ വന്നപ്പോൾ  1957 ഒക്ടോബറിൽ ഈ സ്ഥാപനം കേരള സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . തദവസരത്തിൽ  അഞ്ചാം ക്ലാസ് സ്ഥാപനത്തിൽ നിന്ന് എടുത്തു മാറ്റപ്പെട്ടു .

1970 ൽ  കെട്ടിട ഉടമ നേരത്തേയുള്ള സ്കൂൾ കെട്ടിടത്തിന് കിഴക്കുഭാഗത്ത് 3 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഒരു പുതിയ കെട്ടിടം കൂടി നിർമ്മിച്ചു.  വർഷങ്ങളോളംകുരുന്നുകൾക്ക് വിദ്യ നൽകാൻ ഉപയുക്തമായ പഴയ സ്കൂൾ കെട്ടിടം കാലപ്പഴക്കം കാരണം നിലംപതിക്കൽ ഭീഷണി നേരിട്ടപ്പോൾ സ്കൂൾ പി.ടി.എ കമ്മിറ്റി ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിന്റെഅടിസ്ഥാനത്തിൽ അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ സി പി ഹംസ ഹാജി മുൻകൈയെടുത്ത് കെട്ടിടഉടമയായിരുന്ന പരേതനായ ശ്രീ സി പി മുഹമ്മദ് കുട്ടി എന്ന ബാപ്പു സാഹിബുമായി സംസാരിക്കുകയും അദ്ദേഹം തൻറെ മകൻ സി പി മുഹമ്മദ് അഷ്റഫിന്റെ പേരിലുള്ള പന്ത്രണ്ടര സെൻറ് സ്ഥലം സൗജന്യമായി ഗവൺമെൻറിന് വിട്ടു കൊടുക്കുകയും ചെയ്തു.

തുടർന്ന് എസ്.എസ്.എ യും ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ചുതന്ന 13 ലക്ഷത്തി അറുപതിനായിരം രൂപ ഉപയോഗിച്ച് 5 ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടത്തിന്റെ നിർമാണജോലി പി ടി എ യുടെ നേതൃത്വത്തിൽ 2009 ൽ പൂർത്തീകരിക്കുകയും ചെയ്തു.

തുടർന്നുള്ള വർഷങ്ങളിൽ  ഗ്രാമ പഞ്ചായത്ത് രണ്ട് സ്മാർട്ട്ക്ലാസ് മുറികൾ കൂടി അനുവദിച്ചു. സ്ഥാപനത്തിൽ ഇപ്പോൾഏഴ് ക്ലാസ് മുറികൾ  നിലവിലുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽ(2021-2022) ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 111 വിദ്യാർത്ഥികളും7 അധ്യാപകരും ഒരു പി.ടി.സി.എമ്മുമാണ് നിലവിലുള്ളത്.

ഈ സ്ഥാപനത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോയവരിൽ ഏറെ പേർ ഉപരിപഠനം കഴിഞ്ഞു സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു സ്കൂളിൻറെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇവരുടെ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് നിർലോഭം ലഭിച്ചു വരുന്നു.

ഹെഡ് മിസ്ട്രസ്

സജുന.പി.എം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.911622765149396,76.11168380933417|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അത്തിപ്പെറ്റ&oldid=1546767" എന്ന താളിൽനിന്ന് ശേഖരിച്ചത്