"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22,078 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(ചെ.)
No edit summary
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
<nowiki>#</nowiki>മുളന്തുരുത്തിയുടെ_വഴിത്താരകർ_14(F)


== ഭൗതികസൗകര്യങ്ങൾ ==
<nowiki>#</nowiki>മുളന്തുരുത്തി_പെരുമ്പിള്ളി_യൂ_പി_സ്കൂൾ
 
             കേരളത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു സമൂഹമാണ് പട്ടാര്യ സമൂഹം. വലിയ സാമ്പത്തിക ശക്തിയോ, സമുദായ ശക്തിയോ ഇല്ലെങ്കിലും ഈ സമൂഹത്തിന് കേരളത്തിൽ രണ്ട് സ്കൂളുകൾ (അറിവാലയം) ഉണ്ടായിരുന്നു. ഒന്നു ചേർത്തല പള്ളിപ്പുറത്തും മറ്റൊന്ന് മുളന്തുരുത്തി പെരുമ്പിള്ളിയിലും. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയിലേക്ക് അടുക്കുകയാണ്. ഈ അവസരത്തിൽ, പെരുമ്പിള്ളി അറിവാലയത്തിന്റെ വിശേഷങ്ങളിലേക്ക്, ഇവിടുത്തെ മുൻ അധ്യാപകനായ ശ്രീ. ഗോപി സാറും, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസും ആയ ശ്രീമതി. സീന എസ്. തോമസും നൽകിയ കുറിപ്പ് വായനക്കാർക്കായി സമർപ്പിക്കുകയാണ്.
 
അപ്പർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി.
 
സ്ഥാപിതം : 1926 (പട്ടാര്യസമാജം ലോവർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി (1 മുതൽ 5 വരെ).
 
സ്ഥാപകൻ : പട്ടുകുളങ്ങര ശ്രീ. നാരായണപിള്ള പെരുമ്പിള്ളി.
 
മാനേജർ : പാപ്പാളിൽ ശ്രീ. ശങ്കരപിള്ള പെരുമ്പിള്ളി.
 
ആദ്യ ഹെഡ്മാസ്റ്റർ : കടവത്ത് ശ്രീ. കെ. വി. കുമാരപിള്ള പെരുമ്പള്ളി.
 
സ്റ്റാഫംഗങ്ങൾ : ശ്രീ. ഇ. ആർ. കൃഷ്ണപ്പിള്ള ഇടച്ചേരിൽ, കാഞ്ഞിരമറ്റം.
 
                          ശ്രീ. വി. കെ. കുട്ടൻപിള്ള തത്യാലിൽ, പെരുമ്പിള്ളി.
 
                          ശ്രീ. സി. യു. മാർക്കോസ് ചാലപ്പുറം, പെരുമ്പിള്ളി.
 
                          ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലക്കുളത്തിൽ.
 
                          ശ്രീമതി. എം. പി. തങ്കമ്മ മൂക്കൻഞ്ചേരിൽ, ആമ്പല്ലൂർ.
 
                          ശ്രീമതി ഇ. ജി. കല്യാണിയമ്മ കാരിക്കോട്
 
                          ശ്രീ. പി. ഗോവിന്ദമേനോൻ പറുതുരുത്തിൽ കാഞ്ഞിരമറ്റം.
 
                          ശ്രീമതി. വി. കെ യശോദാമ്മ തത്യാലിൽ, പെരുമ്പിള്ളി.
 
                          ശ്രീമതി. വി. കെ. ഭാർഗ്ഗവിയമ്മ.
 
                          (ഇരുവരും ഗവ. ജോലി കിട്ടിയതനാൽ 1 വർഷത്തിനകം പിരിഞ്ഞു).
 
                           അപ്പർ പ്രൈമറി തുടങ്ങിയതോടെ ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടി പിള്ള നടമേൽ, പെരുമ്പിള്ളി പ്യൂൺ ആയി ചാർജെടുത്തു.
 
              പട്ടാര്യസമാജം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ സ്കൂൾ ഭരണം അന്നത്തെ സ്റ്റാഫിന് വിട്ട് കൊടുത്തു. എന്നാൽ സ്ഥലത്തിനും കെട്ടിടത്തിനും തുടർന്നും അവകാശികൾ സമാജം തന്നെ തുടർന്നു. തർക്കത്തെതുടർന്ന് ഏതാനും നാൾ സ്കൂൾ പ്രവർത്തനം പെരുമ്പിള്ളി പള്ളിപ്പുറത്ത് ഭവനത്തിലായിരുന്നു നടന്നിരുന്നത്. പിന്നീട് പഴയ കെട്ടിടത്തിൽ തന്നെ തുടർന്നു. 1959-60-ൽ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലാക്കുളത്തിൽ ശ്രീ. ഇട്ടൻ എന്നിവർ നൽകിയ 45.80 ആർ സ്ഥലത്ത് കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാഫംഗമായ ശ്രീ. വി. കെ. കുട്ടൻപിള്ള മുൻകൈ എടുത്ത് 1947-ൽ ആരംഭിച്ച പെരുമ്പിള്ളി ഗ്രാമീണ വായനശാല സ്കൂൾ ക്ലാസ്സുമുറിയിൽ തന്നെയായിരുന്നു. സ്റ്റാഫംഗങ്ങൾ കമ്മറ്റി മെമ്പർമാരും, ഹെഡ്മാസ്റ്റർ വായന ശാല പ്രസിഡന്റ്, സ്കൂൾ മാനേജരുമായി പ്രവർത്തിച്ചു.
 
             ഹെഡ്മാസ്റ്റർ കെ. വി. കുമാരപിള്ള മാസ്റ്റർ റിട്ടയർ ചെയ്തു. യു. പി ക്ലാസ്സുകളിലേക്ക് പുതിയ നിയമനങ്ങൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഇ. ആർ. കൃഷ്ണപിള്ള ചാർജെടുത്തു. ശ്രീ. എ. എം. കുര്യൻ ആഞ്ഞിലിക്കാപിള്ളിൽ സൗത്ത് പറവൂർ,  ശ്രീമതി. എം. വിജയലക്ഷ്മി അമ്മ തൃപ്പൂണിത്തുറ, ശ്രീമതി. ഇ. ശാരദാമ്മ തൃപ്പൂണിത്തുറ, ശ്രീമതി. കെ. ലീല പൂണിത്തറ, ശ്രീമതി. പി. ജി. നളിനി തൃപ്പൂണിത്തുറ, ശ്രീമതി ടി. കെ. രാധ കിഴക്കേമാരാത്ത് പെരുമ്പിള്ളി എന്നിവർ ചാർജെടുത്തു. സി. യു. മാർക്കോസ് റിട്ടയർ ചെയ്തു. ശ്രീ. സി. ആർ. രമേശൻ നമ്പൂതിരി ചൂഴിക്കുന്നത്ത് മന പെരുമ്പിള്ളി, ശ്രീ. വി. കെ. ജോൺ വടക്കേകോച്ചേരിയിൽ പിറവം, ശ്രീമതി. വി. ജെ. മറിയം പേപ്പതി, ശ്രീമതി. എം. പി. ദേവകി പൈങ്ങാരപ്പിള്ളി എന്നിവർ അദ്ധ്യാപകരായി. ശ്രീ. ഇ. ആർ. കൃഷ്ണപിള്ള 1967-ൽ റിട്ടയർ ചെയ്തു. ശ്രീ. എം. എൻ. കുര്യൻ ഹെഡ്മാസ്റ്റർ ആയി. അതിനുമുമ്പ് 1966-ൽ ശ്രീ. സി. വി. വർക്കി ചാത്തനാട്ട് കാഞ്ഞിരമറ്റം, ശ്രീമതി. ടി. വൈ. മേരി സൗത്ത് പറവൂർ എന്നിവർ അദ്ധ്യാപകരായി. ശ്രീമതി. ടി. കെ. രാധ ഗവ. ജോലി നേടിയതിനാൽ രാജി വച്ച ഒഴിവിൽ ശ്രീ. വി. കെ ഗോപിനാഥൻ തത്യാലിൽ അദ്ധ്യാപകനായി. ശ്രീമതി. എം. പി. തങ്കമ്മ, ശ്രീമതി. ഇ. ജി. കല്ല്യാണിയമ്മ, ശ്രീ. ഇ. പി. ഗോവിന്ദമേനോൻ, ശ്രീ. വി. കെ. കുട്ടൻപിള്ള എന്നിവർ പിന്നീട് റിട്ടയർ ചെയ്തു.
 
             ശ്രീമതി. പി. ജി. രുഗ്മിണി വടക്കേപിഷാരത്ത് പെരുമ്പിള്ളി ശ്രീമതി. വി. ആർ. സാവിത്രി വാര്യസ്യാർ തൃപ്പൂണിത്തുറ(സംഗീതം), ശ്രീ. എ. വി. ഏലിയാസ് പുത്തോട്ട് കുഴിയിൽ പിറവം(ക്രാഫ്റ്റ്), ശ്രീമതി. കെ. എ. തങ്കമ്മ തോട്ടത്തിൽ ആമ്പല്ലൂർ എന്നിവർ നിയമിക്കപ്പെട്ടു. 1980-ൽ ശ്രീമതി. ടി. ഐ. ശോശാമ്മ റിട്ടയർ ചെയ്തു.
 
             1980-ൽ ശ്രീ. വി. കെ. ജോൺ മരണപ്പെട്ടു. ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടിപിള്ള റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീ. എൻ. കെ. രവീന്ദ്രൻ(മകൻ) പ്യൂൺ ആയി. ശ്രീമതി. സാവിത്രി രാജിവച്ച ഒഴിവിൽ ശ്രീ. ടി. എസ്. കൃഷ്ണൻ തെക്കാട്ട് മന സംഗീത അദ്ധ്യാപകനായി(1976-ൽ) ചാർജെടുത്തു. ശ്രീ. എ. എ. കുര്യൻ 1986-ൽ റിട്ടയർ ചെയ്തു. ശ്രീമതി. എം. വിജയലക്ഷ്മി അമ്മ ഹെഡ്മിസ്ട്രസ്സ് ആയി. ശ്രീമതി. എം. ആർ. വാസന്തി നിയമിതയായി. പിന്നീട് ശ്രീമതി വത്സ വി. കെ ചാത്തൻ കാലായിൽ നിയമിക്കപ്പെട്ടു.1987-ൽ ശ്രീ. സി. ആർ. രാമൻ നമ്പൂതിരി റിട്ടയർ ചെയ്തു. ശ്രീ. അലക്സ് .കെ. പോൾ പിറവം നിയമിതനായി. ശ്രീ. പി. വി. ഏലിയാസ് 1987-ൽ മരിച്ച ഒഴിവിൽ ശ്രീമതി. കെ. സി. ഹേമലത ഞാറ്റിയത്ത് പെരുമ്പിള്ളി നിയമിതയായി. 1990-ൽ ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. ശാരദാമ്മ എച്ച്. എം. ആയി. 1992-ൽ ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തു. ശ്രീമതി. വി. എസ്. മറിയം എച്ച്. എം. ആയി.
 
             ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. സീന എസ്സ്. തോമസ്സ് സീതകുന്നേൽ, എടയ്ക്കാട്ടുവയൽ നിയമിതയായി. ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തതിനെതുടർന്ന് ശ്രീമതി. വി. ജെ. മറിയം ഹെഡ്മിസ്ട്രസ്സായി (1991). ശ്രീമതി. വി. ജെ. മറിയം 1993-ൽ റിട്ടയർ ചെയ്യതു. ശ്രീമതി. എം. പി. ദേവകി ഹെഡ്മിസ്ട്രസ്സായി. ശ്രീമതി. ടി. ആർ. സവിത തോട്ടത്തിൽ ആമ്പല്ലൂർ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. ശ്രീമതി. എം. പി.ദേവകിയും, ശ്രീമതി. കെ. തങ്കമ്മയും 1995-ൽ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. എസ്. തങ്കമണി റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. ടി. ഡി. ഷീല പട്ടുകുളങ്ങര ചാർജെടുത്തു. 1995- 2001 കാലഘട്ടത്തിൽ ശ്രീ. സി. വി. വർക്കി ഹെഡ്മാസ്റ്ററായികഴിഞ്ഞ് ശ്രീമതി വത്സ വി. കെ ഗവണ്മെന്റ് നിയമനം ലഭിച്ച ഒഴിവിൽ ശ്രീമതി. നിഷ എബ്രഹാം മുളന്തുരുത്തി അദ്ധ്യാപികയായി. 2001-ൽ ശ്രീ. സി. വി. വർക്കി, ശ്രീമതി. ടി. വൈ. മേരി, ശ്രീമതി. ഇ. എൻ. ഇന്ദിര എന്നിവർ റിട്ടയർ ചെയ്യതു. ശ്രീ. വി. കെ. ഗോപിനാഥൻ ഹെഡ്മാസ്റ്റർ ആയി. ശ്രീ. പ്രിൻസ്, ബ്രഹ്മമംഗലം സംസ്കൃതാദ്ധ്യാപകൻ ആയി. 2002-ൽ ശ്രീ. വി. കെ. ഗോപിനാഥൻ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. സാലി എം. മാലിയിൽ ഹെഡ്മിസ്ട്രസ്സ് ആയി.
 
             2010 കാലഘട്ടത്തിൽ സ്കൂളിന്റെ നടത്തിപ്പ് എം. ജി. ആശ്രമം (കണ്ടനാട്) ഏറ്റെടുത്തു. അതിനു ശേഷം ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നു. എന്നാൽ മാനേജർ റവ: ഫാദർ മാത്യൂസ് റമ്പാൻ രാജിവെച്ചതിനെ തുടർന്ന്, സ്കൂൾ സ്റ്റാഫ് മാനേജ്മെന്റിലായി.
 
             ശ്രീമതി. സാലി എം. മാലിൽ 2011-ൽ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. എം. ആർ. വാസന്തി ഹെഡ്മിസ്ട്രസ്സായി. തുടർന്ന് 2015-ൽ ശ്രീ. അലക്സ് കെ.പോൾ ഹെഡ്മാസ്റ്റർ ആയി.
 
2019 ഡിസംബർ 27-ാം തീയതിയുണ്ടായ മരണത്തെത്തുടർന്ന് ശ്രീമതി. സീന എസ്. തോമസ്സ് ചാർജെടുത്തു.
 
             (പെരുമ്പിള്ളി സ്കൂളിൽ ഇടക്കാലത്ത് ചിലരുടെ സേവനങ്ങൾ ഉണ്ടായിരുന്നു. അദ്ധ്യാപകരായി ഇടക്കാലങ്ങളിൽ ശ്രീമതി. ചിന്നമ്മ ചാലപ്പുറം, ശ്രീ. പി. ജി. ചെല്ലപ്പൻ മലയിൽ, ശ്രീ. ശങ്കുണ്ണിമേനോൻ തൈപ്പറമ്പിൽ, ശ്രീമതി. പി. വി. ശ്രീദേവി പാടിവട്ടത്ത് മന പെരുമ്പിള്ളി തുടങ്ങിയവർ.)
 
             വളരെ മികച്ച നിലവാരത്തിലുള്ളതായിരുന്ന പെരുമ്പിള്ളി സ്കൂളിന്റെ അദ്ധ്യയനവർഷങ്ങൾ തികഞ്ഞ അച്ചടക്കവും, പ്രത്യേക പരിഗണനയും മൂലം അനേകർ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയുണ്ടായിട്ടുണ്ട്. അവരിൽ ഡോക്ടർമാരും, എഞ്ചിനീയർമാരും, അദ്ധ്യാപകരും ഉൾപ്പെടുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ നല്ല നിലയിൽ പങ്കെടുക്കുകയും, വിജയങ്ങൾ നേടുകയുമുണ്ടായിട്ടുണ്ട്. സബ് ജില്ലാ, ജില്ലാ തല - കലാ - കായികമത്സരങ്ങളിലും, ശാസ്ത്രപ്രദർശനം, വർക്ക് എക്സ്പീരിയൻസ് മത്സരങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്കൃതോത്സവങ്ങളിൽ തുടർച്ചയായി ഉയർന്ന സ്കോർ നേടി ചാമ്പ്യൻഷിപ്പ് നിലനിർത്തിയിട്ടുണ്ട്. നല്ല അച്ചടക്കവും, അനുസരണയും പഠനത്തിൽ മികവും പുലർത്തിയിരുന്നതുകൊണ്ട് മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ 8-ാം സ്റ്റാന്റേഡിലേക്ക് പെരുമ്പിള്ളി അപ്പർ പ്രമറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായിരുന്നു പ്രഥമ പരിഗണന.
 
             സ്കൂൾ ശതാബ്ദി നിറവിലേക് എത്തിനിൽക്കുന്നു. ഈ വിദ്യാലയത്തിലെ കിഴക്കേ ഹാൾ ടൈൽ വിരിച്ചു നൽകിയത്, പൂർവ്വ വിദ്യാർഥിയായ ശ്രീ അജിത്ത് കെ. സി. ഞാറ്റിയത്താണ്. 2020 മെയ് മാസത്തിൽ മൂന്ന് ഹാളുകളുടെയും മേൽക്കൂരയുടെയും കേടുപാടുകൾ, സ്കൂൾ റിട്ട. അധ്യാപിക ശ്രീമതി ടി. വൈ. മേരി ഇച്ചിരവേലിൽ, മനോജ്‌ വി. പി(അസിസ്റ്റന്റ് എം. വി. ഐ) തുടങ്ങിയ പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ തീർത്തു. മറ്റു ഹാളുകൾ ടൈൽ വിരിക്കുന്നതിന്, റിട്ട. പ്യൂൺ ശ്രീ. എൻ. കെ. രവീന്ദ്രൻ ,നടമേൽ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ, പി. ടി. എ. എന്നിവരുടെയും സഹായം ലഭിക്കുന്നു.
 
             കൂടാതെ യു. എസ്. ടി. ഗ്ലോബൽ എന്ന ഐ. ടി. കമ്പനിയുടെ(കാക്കനാട്) സഹായത്തോടെ ഐ. ടി. ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ് തുടങ്ങിയ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നു. 2020-ൽ യു. എസ്. ടി. ഗ്ലോബൽ, ഡോ: ബാബു തോമസ്(വർഷ ആശുപത്രി), പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ 'ടോയ്ലറ്റ് ബ്ലോക്ക്' നിർമ്മിച്ചു.
 
             മുളന്തുരുത്തി പഞ്ചായത്ത്, ഗ്രാമീണ വായനശാല പെരുമ്പിള്ളി, പബ്ലിക് ലൈബ്രറി മുളന്തുരുത്തി, വിവിധ രാഷ്ട്രീയ പാർട്ടികൾ, പി. ടി. എ എന്നിവരുടെ സഹായത്തോടെ ഈ വർഷം കൂടുതൽ കുട്ടികളെ ചേർത്തു. വളരെ ഉന്നത നിലവാരത്തിൽ കെ. ജി മുതൽ എഴ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടന്നുവരുന്നു.
 
             സ്കൂളിനെ അനുദിനം പുരോഗതിയിലേക്ക് നയിക്കാൻ അധ്യാപകരും, മാനേജറും, ഹെഡ്മിസ്ട്രസ്സും ആയ ശ്രീമതി. സീന എസ്. തോമസും നന്നായി പ്രവർത്തിക്കുന്നു.
 
 
 
== ഭൗതികസൗകര്യങ്ങൾ ==




26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542800" എന്ന താളിൽനിന്ന് ശേഖരിച്ചത്