"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:


== '''ഉയരെ''' ==
== '''ഉയരെ''' ==
പഠന പിന്തുണ ആവശ്യം ഉള്ള കുട്ടികളെ കണ്ടെത്തി എല്ലാ വർഷവും അധിക സമയം എടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നു. അവർക്ക് ആവശ്യം  ആയ   വർക്ക് ഷീറ്റ് ഉൾപ്പെടെ  ഉള്ള പഠന സഹായികൾ നൽകി വരുന്നു.
2019-20 വർഷത്തിൽ സ്ക്കൂൾ നടപ്പിലാക്കിയ അക്കാദമിക പദ്ധതിയായിരുന്നു " ഉയരെ". എല്ലാ കുട്ടികളേയും അക്കാദമികമായി മുഖ്യധാരയിലേക്ക് ഉയർത്തലും വ്യക്തിത്വ വികസനവും ആയിരുന്നു പദ്ധതിയുടെ ലക്ഷ്യം. പ0ന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി ആകർഷകമായ വർക്ക് ബുക്ക് സക്കൂൾ തയ്യാറാക്കി. ബി.ആർ.സി കോർഡിനേറ്റർ മണികണ്ഠൻ മാഷ് "ഉയരെ " വർക്ക് ബുക്കിൻ്റെ പ്രകാശനം നിർവഹിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എല്ലാ കുട്ടികൾക്കുമായി മൾട്ടി ലെവൽ പ്രവർത്തനങ്ങൾ തയ്യാറാക്കി എല്ലാ ദിവസവും ഒരേ സമയത്ത് കൊടുത്തു. വ്യക്തിത്വ വികസനവും വ്യക്തി ശുചിത്വവുംമുന്നിൽക്കണ്ട് ഒരു ഡിസിപ്ലിൻ ചാർട്ട് ഓരോ ക്ലാസ്സിലും തയ്യാറാക്കി .അതിന് കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. പിന്തുണ ആവശ്യമുള്ള കുട്ടികളിൽ വളരെ വലിയ മാറ്റം ഉണ്ടാക്കാൻ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
 
== '''ചുവട്''' ==
    2019 -20 ൽ സാമൂഹിക പങ്കാളിത്തത്തോടെ സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് "ചുവട്". പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. അതിൻ്റെ ഭാഗമായി ജനറൽ പിടിഎ വിളിക്കുകയും പ്ലാസ്റ്റിക്കിൻ്റെ ദോഷഫലങ്ങളെക്കുറിച്ച് രക്ഷിതാക്കളേയും കുട്ടികളേയും ബോധവാൻമാരാക്കുകയും ചെയ്തു. ഗാന്ധിജിയുടെ യുടെ 150ആം ജന്മദിനമായ ഒക്ടോബർ രണ്ടിനോടനുബന്ധിച്ച് സേവനവാരം ആയി ആചരിച്ചു. ആ ആഴ്ച്ച കുട്ടികൾ സ്ക്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു തുണിസഞ്ചി ശില്പശാല സംഘടിപ്പിച്ചു. ടാലൻറ് ലാബിൽ കുട്ടികൾ വീട്ടിൽ നിന്ന് ഇന്ന് തുണി കൊണ്ടു വന്ന്  തുണിസഞ്ചികൾ ഉണ്ടാക്കി. അതിനുശേഷം കുട്ടികൾ അവരവരുടെ വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ മണ്ണിൽ വലിച്ചെറിയുന്നതിന് പകരം കഴുകി വൃത്തിയാക്കി സൂക്ഷിക്കുകയും എല്ലാ ബുധനാഴ്ചയും രാവിലെ
 
സ്കൂളിൽതന്നെ ശേഖരിക്കുന്ന ഒരു രീതി നടപ്പിലാക്കുകയും ചെയ്തു. കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകളുടെ വൃത്തി അദ്ധ്യാപകരുടേയും ശുചിത്വ സേനയുടെയും ഹരിതസേനയുടെയും  നേതൃത്വത്തിൽ ഉറപ്പുവരുത്തി . വർഷാവസാനം വരെ നീണ്ടുനിന്ന പദ്ധതി വൻ വിജയമായിരുന്നു .


== '''ആരോഗ്യകായികം''' ==
== '''ആരോഗ്യകായികം''' ==