"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാസാഹിത്യ വേദി 'സർഗ്ഗപരമായ എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി | വിദ്യാരംഗം കലാസാഹിത്യ വേദി | ||
'സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ലക്ഷ്യം സാർത്ഥകമാക്കാൻ | 'സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ലക്ഷ്യം സാർത്ഥകമാക്കാൻ: | ||
നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന സജീവമായ ഒരു സർഗ്ഗക്കൂട്ടമാണ് വിദ്യാരംഗം.കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും , പ്രോൽസാഹിപ്പിക്കാനും,അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 18 | നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സജീവമായ ഒരു സർഗ്ഗക്കൂട്ടമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും, പ്രോൽസാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 18 വർഷത്തോളമായി സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്ററായ ശ്രീ .വി എം അഷ്‌റഫ് മാസ്റ്റർ ആണ് ഇപ്പോൾ സ്കൂളിലെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ലാസ്, സ്കൂൾ തലങ്ങളിൽ വൈവിധ്യമാർന്നതും, തനിമയുള്ളതുമായ ഇടപെടലുകൾ നടത്തി; സർഗാത്മക രചനയിലും, സംഗീതം, സാഹിത്യം, ചിത്രം തുടങ്ങിയ വിവധ കലകളിലുമുള്ള താത്പര്യവും, ജൻമസിദ്ധമായ കഴിവുകളും കണ്ടെത്തി പോഷിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്നേഹവും മതിപ്പും വളർത്താനും വായനാ സംസ്കാരം പ്രോൽസാഹിപ്പിക്കാനും സർഗവേദി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിലെ സർഗ്ഗോൽസവ ശില്പശാലകളിലും, മറ്റ് കലോൽസവങ്ങളിലും വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ വായനാമൽസരത്തിൽ സംസ്ഥാന തലത്തിൽ അമൃതബാബു, നേടിയ ഒന്നാം സ്ഥാനം സ്കൂളിന്റെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രബന്ധരചനയിലും, ഉപന്യാസ മൽസരത്തിലും, നാടൻപാട്ടിലും, സംസ്ഥാനതല മൽസരങ്ങളിൽ മാറ്റുരച്ച പ്രതിഭകൾ കുറെയേറെയുണ്ട്. കൊറോണ എന്ന മഹാമാരി നമ്മുടെ സർഗാത്മക താളങ്ങളെ വീട്ടിനുള്ളിലേക്ക് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെങ്കിലും പൂർവ്വാധികം ശക്തി യോടെ ഓൺലൈനിലൂടെ വിദ്യാരംഗം അതിൻ്റെ തേരോട്ടം നടത്തിയത് അഭിമാനപൂർവ്വം സ്മരിക്കുന്നു. ഒരു അധ്യയനവർഷത്തിന്റെ ആദി മധ്യാന്തം കുട്ടികളുടെ മനസ്സിനെ സർഗാത്മകമായി നിലനിർത്താൻ ഇപ്പോൾ സ്കൂളിലെ 240 ഓളം കരുത്തുറ്റ അംഗങ്ങളുള്ള ഈ സർഗവേദിക്ക് കഴിയുന്നുണ്ട്. പൊയ്‍കാഴ്ചകളും, പൊയ്‍മുഖങ്ങളും അരങ്ങു തകർക്കുന്ന വർത്തമാനകാലത്ത് മാനവികതയുടെ അർത്ഥതലങ്ങൾ സ്വാംശീകരിക്കാൻ കഴിഞ്ഞാൽ അതായിരിക്കും വിദ്യാരംഗത്തിന്റെ നിറവ്. |
15:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
'സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതാവണം സമഗ്രവിദ്യാഭ്യാസം' എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ലക്ഷ്യം സാർത്ഥകമാക്കാൻ:
നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സജീവമായ ഒരു സർഗ്ഗക്കൂട്ടമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ വിവിധ കഴിവുകളെ ഉത്തേജിപ്പിക്കാനും, പ്രോൽസാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള ഒരു വേദിയായി കഴിഞ്ഞ 18 വർഷത്തോളമായി സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്ററായ ശ്രീ .വി എം അഷ്‌റഫ് മാസ്റ്റർ ആണ് ഇപ്പോൾ സ്കൂളിലെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ലാസ്, സ്കൂൾ തലങ്ങളിൽ വൈവിധ്യമാർന്നതും, തനിമയുള്ളതുമായ ഇടപെടലുകൾ നടത്തി; സർഗാത്മക രചനയിലും, സംഗീതം, സാഹിത്യം, ചിത്രം തുടങ്ങിയ വിവധ കലകളിലുമുള്ള താത്പര്യവും, ജൻമസിദ്ധമായ കഴിവുകളും കണ്ടെത്തി പോഷിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. മാതൃഭാഷയോടുള്ള സ്നേഹവും മതിപ്പും വളർത്താനും വായനാ സംസ്കാരം പ്രോൽസാഹിപ്പിക്കാനും സർഗവേദി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിലെ സർഗ്ഗോൽസവ ശില്പശാലകളിലും, മറ്റ് കലോൽസവങ്ങളിലും വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ വായനാമൽസരത്തിൽ സംസ്ഥാന തലത്തിൽ അമൃതബാബു, നേടിയ ഒന്നാം സ്ഥാനം സ്കൂളിന്റെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രബന്ധരചനയിലും, ഉപന്യാസ മൽസരത്തിലും, നാടൻപാട്ടിലും, സംസ്ഥാനതല മൽസരങ്ങളിൽ മാറ്റുരച്ച പ്രതിഭകൾ കുറെയേറെയുണ്ട്. കൊറോണ എന്ന മഹാമാരി നമ്മുടെ സർഗാത്മക താളങ്ങളെ വീട്ടിനുള്ളിലേക്ക് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെങ്കിലും പൂർവ്വാധികം ശക്തി യോടെ ഓൺലൈനിലൂടെ വിദ്യാരംഗം അതിൻ്റെ തേരോട്ടം നടത്തിയത് അഭിമാനപൂർവ്വം സ്മരിക്കുന്നു. ഒരു അധ്യയനവർഷത്തിന്റെ ആദി മധ്യാന്തം കുട്ടികളുടെ മനസ്സിനെ സർഗാത്മകമായി നിലനിർത്താൻ ഇപ്പോൾ സ്കൂളിലെ 240 ഓളം കരുത്തുറ്റ അംഗങ്ങളുള്ള ഈ സർഗവേദിക്ക് കഴിയുന്നുണ്ട്. പൊയ്‍കാഴ്ചകളും, പൊയ്‍മുഖങ്ങളും അരങ്ങു തകർക്കുന്ന വർത്തമാനകാലത്ത് മാനവികതയുടെ അർത്ഥതലങ്ങൾ സ്വാംശീകരിക്കാൻ കഴിഞ്ഞാൽ അതായിരിക്കും വിദ്യാരംഗത്തിന്റെ നിറവ്.