"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു. | സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മുതുകുളം സൗത്ത് | |
---|---|
വിലാസം | |
മുതുകുളം മുതുകുളം , മുതുകുളം പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0479 2471907 |
ഇമെയിൽ | 35407haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35407 (സമേതം) |
യുഡൈസ് കോഡ് | 32110500307 |
വിക്കിഡാറ്റ | Q87478364 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാജിത .പി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 35407glps |
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ മുതുകുളം പഞ്ചായത്തിലെ ആകെയുള്ള രണ്ട് സർക്കാർ സ്കൂളുകളിൽ ഒന്നാണ്.
ചരിത്രം
1896ൽ പിന്നോക്ക സമുദായത്തിനു വേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു.തുടർന്നു വായിക്കുക
സ്കൂളിനെക്കുറിച്ച്
1896 നവംബർ മാസത്തിൽ ജി എൽ പി ബി എസ് (വാരണപ്പള്ളി പള്ളിക്കൂടം )എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്നും മുന്നിട്ട് നിൽക്കുന്നു .ഇന്ന് ഈ സ്കൂളിന്റെ ഔദ്യോഗികനാമം ജി എൽ പി എസ് എസ് മുതുകുളം സൗത്ത് എന്നാണ് .തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തികഞ്ഞ സന്തോഷത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പ്രകൃതിരമണീയമായ സ്കൂൾ കോമ്പൗണ്ടും ശാന്തമായ അന്തരീക്ഷവും ഈ സ്കൂളിനെ ആകർഷകമാക്കുന്നു. വിശാലമായ ക്ലാസ്മുറികൾ ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്.
പ്രവർത്തനങ്ങൾ
ഒന്നാംക്ലാസിലെത്തുന്ന കുട്ടികളെ അധ്യാപകർ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്നു.അതിനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയും മറ്റു ക്ലാസിലെ കുട്ടികൾക്ക് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.പഠനപ്രവർത്തനങ്ങൾ നൽകുന്നതു കൂടാതെ നാലാം ക്ലാസിലെ ത്തുന്ന കുട്ടികൾ അടിസ്ഥാന ഗണിത ക്രിയകളും എഴുത്തും വായനയും നന്നായി പഠിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും നന്നായി സഹകരിക്കുന്നു.പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
ക്ലബുകൾ
വായനാ ക്ലബ്ബ്-ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.അവരിൽ വായനാശീലം വളർത്തുന്നതിൽ പുസ്തകങ്ങൾ നല്ല പങ്കുവഹിക്കുന്നു.
സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൗഹൃദ ക്ലാസ്സ് മുറികൾ.
- കമ്പ്യൂട്ടർ മുറി
- ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
- ചുറ്റുമതിൽ
- ആൺ/പെൺ കുട്ടികൾക്ക് പ്രത്യേക ടൊയിലറ്റുകൾ,മൂത്രപ്പുരകൾ.
- ബയോഗ്യാസ് പ്ലാന്റ്
- സ്റ്റേജ്
- കിണർ
=പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുഹമ്മദ് മുസ്തഫ,
- ധർമ്മപാലൻ
- അച്ചാമ്മ വർഗ്ഗീസ്
- സുമംഗല
- അംബിക
- രമണി
- ഉണ്ണിക്കൃഷ്ണൻ
നേട്ടങ്ങൾ
* 2016-17 ഉപജില്ല പ്രവർത്തിപരിചയ മേളയിൽ 3ഇനങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് * സാമൂഹ്യശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ് * ജില്ലാതലത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ് * ഉപജില്ലാ കലോത്സവത്തിൽ പദ്യപാരായണം,കടങ്കഥ,ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ് * നാടോടിനൃത്തം മൂന്നാം സ്ഥാനംത്തം മൂന്നാം സ്ഥാനം
- 2021-2022 വർഷം നടന്ന RAA മത്സരത്തിൽ ഉപജില്ലാ തലത്തിൽ അനുപ്രിയക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.
- 2021-2022 വർഷം ജനുവരി 1 ന് സതീർഥ്യ മുതുകുളം നടത്തിയ ചിത്രരചനാ മത്സരത്തിൽ കാഞ്ചനക്ക് രണ്ടാം സ്ഥാനം കിട്ടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 മുതുകുളംപാർവ്വതി അമ്മ(സുപ്രസിദ്ധ കവയത്രി) 2. ജയനാഥ്ഐ.പി.എസ്സ് 3.ജി.ശങ്കരപ്പിള്ള (ഗണിത ശാസ്ത്ര പണ്ഡിതൻ,സാഹിത്യകാരൻ) 4.അമ്പഴവേലിൽ ഗോപാലകൃഷ്ണ പിള്ള(മുൻ ഹൈക്കോടതി ജഡ്ജി)
വഴികാട്ടി
ലൊക്കേഷൻ ,
കായംകുളം - പുല്ലുകുളങ്ങര -മുതുകുളം - ഹരിപ്പാട്- റോഡിൽ മങ്ങാട് ജംഗ്ഷനിൽ നിന്ന് ഏകദേശം 300 മീറ്റർ പടിഞ്ഞാറേക്ക് ചെറിയ ടാർ റോഡ് സ്കൂളിലേക്ക് എത്തുന്നതാണ്.
{{#multimaps:9.209321022033691,76.46022033691406|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35407
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ