"ടി. ഡി. ടി .ടി ഐ.തുറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം - VVL) |
(vvl) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കൊല്ലവർഷം 1085 ൽ തുറവൂർ വലിയ കളത്തിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസ പരമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുക്കുകയും ആ | {{PSchoolFrame/Pages}}കൊല്ലവർഷം 1085 ൽ തുറവൂർ വലിയ കളത്തിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസ പരമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുക്കുകയും ആ ലക്ഷ്യം മുൻനിറുത്തി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു. | ||
13:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1085 ൽ തുറവൂർ വലിയ കളത്തിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസ പരമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമെടുക്കുകയും ആ ലക്ഷ്യം മുൻനിറുത്തി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു.
ക്ഷേത്രം വക സ്വത്തുക്കൾ ക്ഷേത്രത്തിന്റെ സ്ഥാപനദ്ദേശ്യത്തെ മുൻനിറുത്തിയല്ലാതെ ചിലവഴിക്കാൻ പാടില്ല എന്ന ധാരണയ്ക്ക് പ്രാബല്യമുണ്ടായിരുന്ന ആ കാലഘട്ടത്തിൽ വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ചു പുരോഗമിപ്പിക്കുവാൻ ഭരണ സമിതിക്കു സാധിക്കാതെ വന്നു. കാലം കടന്നു പോയി. ദേവസ്വത്തിന്റെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടു കയും പുരോഗമനോന്മുഖവും ജനക്ഷേമകരങ്ങളുമായ പ്രവർത്തനങ്ങൾക്ക് ഒരാവേശം നാട്ടിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ഹിതകരമായ സത്‌കൃത്യങ്ങൾക്കു വേണ്ടി പരിശ്രമിക്കുമ്പോൾ ഉണ്ടാകാവുന്ന ക്ലേശങ്ങളെല്ലാം സഹിക്കാൻ ദൃഢ പ്രതിജ്ഞ എടുത്തു കൊണ്ട് 1096 മകരം 9-ാം തീയതി സമിതി കൂടുകയും വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ച് ത്വരിതപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
1096 ഇടവത്തിൽ പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നാം ഫോറവും ഉൾപ്പെട്ട ഒരു മിഡിൽ സ്കൂൾ ആരംഭിക്കുന്നതിന് വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ നിന്ന് അനുമതി ലഭിക്കുകയുണ്ടായി. അടുത്തു നടക്കുന്ന സ്കൂളുകളെ ബാധിക്കുമെന്ന നിവേദനങ്ങളുടെ ഫലമായി ആ ശ്രമവും വിഫലമായി. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ബഹുമാനപ്പെട്ട ഹഡ്സൺ സായിപ്പ് നേരിട്ടന്വേഷണം നടത്തി പ്രശ്നത്തിന്റെ പരിഹാരമുണ്ടാക്കുവാൻ സ്ഥലത്തെത്തുകയും പ്രസ്തുത വിദ്യാലയത്തിന്റെ ആവശ്യം തികച്ചു ബോധ്യപ്പെട്ട് സ്കൂൾ ആരംഭിക്കുന്നതിന് അനുവാദം നൽകുകയും ചെയ്തു. അങ്ങനെ 1097-ൽ (ക്രിസ്തു വർഷം 1922) തുറവൂർ ദേവസ്വം വലിയ കളത്തിൽ 1085 ൽ പണികഴിപ്പിച്ച കെട്ടിടത്തിൽ പ്രിപ്പറേട്ടറിയുo ഒന്നാം ഫോറവും ഉൾപ്പെട്ട "തുറവൂർ ടി.ഡി. ഇംഗ്ലീഷ് മീഡിയം സ്കൂൾ " ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രസ്തുത സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചത് പരേതനായ ശ്രീമാൻ എൻ.ജി. നാരായണ റാവു അവറുകളായിരുന്നു.
1098-ൽ ( 1923) പ്രസ്തുത സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം നിർമ്മിക്കുന്ന തിനു വേണ്ടി ശിലാസ്ഥാപനം തുറവൂർ ഗ്രാമമെമ്പറായിരുന്ന പരേതനായ ശ്രീമാൻ ബി. നരസിംഹഷേണായി നിർവഹിച്ചു. 1099 (1924) ൽ പണി പൂർത്തിയായ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ച് തുടങ്ങുകയും ചെയ്തു. 1923ലും 1924ലും സ്കൂൾ വർഷാരാംഭത്തോടുകൂടിതന്നെ 2-)o ഫാറവും 3-)o ഫാറവും ആരംഭിച്ചു. മിഡിൽ സ്കൂൾ പൂർത്തിയായപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം 219 ആയിരുന്നു.
1101 ഇടവം 12 (1926) ആക്ടിംഗ് എഡ്യൂക്കേഷൻ ഡയറക്ടർ ബ്രഹ്മശ്രീ .കൃഷ്ണസ്വാമി അയ്യർ സ്കൂൾ സന്ദർശിക്കുകയും സ്കൂൾ കെട്ടിടങ്ങളുടെയും കുട്ടികളുടെ എണ്ണവും ദേവസ്വം അധികാരികളുടെ അഭിനന്ദനാർഹമായവിദ്യാഭ്യാസ പ്രവർത്തന താല്പര്യവും നേരിട്ട് മനസ്സിലാക്കി, നാലാം ഫാറം ഉടൻ തന്നെ ആരംഭിക്കുന്നതിനുവേണ്ട അനുവാദം സ്ഥലത്തു വെച്ച് തന്നെ തരുകയും ചെയ്തു. 1924 ൽ നാലാം ഫാറം ആരംഭിച്ച് ഹൈ സ്കൂൾ പദവിയിലേയ്ക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് അഞ്ചും ആറും ഫാറങ്ങൾ ആരംഭിച്ച് ഒരു പൂർണ്ണ ഹൈസ്കൂളായി അത് പരിഗണിക്കുകയും ചെയ്തു. കുട്ടികളുടെ എണ്ണം 326 ആയിരുന്നു. 1118(1943) ഇടവത്തിൽ മാതൃഭാഷയായ മലയാളത്തിന്റെ യും ഭാരതീയ ഭാഷകളുടെ പരിപോഷണത്തിന് സംഭാവന ചെയ്തിട്ടുള്ളതും നമ്മുടെ സംസ്ക്കാരത്തിന്റെ ഉറവിടവുമായ സംസ്കൃത ഭാഷയുടെയും പ്രോത്സാഹനത്തിൽ വേണ്ടി ഒരു മലയാളം സ്ക്ളും സംസ്കൃത സ്ക്കൂളും ആരംഭിച്ച 1946 - ൽ അനുവാദം ലഭിച്ചതിനെ തുടർന്ന് വേണ്ട സജ്ജീകരണങ്ങളോടു കൂടി ഒരു കെട്ടിടം നിർമ്മിച്ച് റെയിനിംഗ് സ്ക്കുളും ആരംഭിച്ചു.