"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=== ഗ്രന്ഥശാല === കുട്ടികളിൽ വായനാശീലം വളർത്തുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
ഗ്രന്ഥശാല | |||
അറിവിന്റെ നിറവാണ് 'കരുത്ത്' എന്നതിൽ സംശയമില്ല. ഗ്രന്ഥശാലകൾ വിജ്ഞാന ഖനികളായിരിക്കെ ഏതു മേഖലയിലുളള അറിവും കരഗതമാക്കാൻ മറ്റെവിടെയും പോകേണ്ടതില്ല. വിദ്യാർത്ഥികൾക്ക് വിജ്ഞാന ലോകം പ്രദാനം ചെയ്യുന്ന പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം. | |||
നീലീശ്വരം എൻ എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായുള്ള ഗ്രന്ഥശാല രാവിലെ 10am - 4 pm വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും കൃത്യതയോടെ പ്രവർത്തിച്ചുവരുന്നു. 12000 - ൽപ്പരം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടാതെ ബാലരമ, ബാലഭൂമി, ഡൈജസ്റ്റ് , ടെൽ മീ വൈ, കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, ആരോഗ്യം, തളിര്, സ്പോട്സ്, തുടങ്ങി വിജ്ഞാനപ്രദങ്ങളായ നിരവധി ആനുകാലികങ്ങളും മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു തുടങ്ങിയ ദിന പത്രങ്ങളും ഈ ഗ്രന്ഥശാലയിൽ ഉണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം ഇവയെല്ലാം നല്കി | |||
വരുന്നു. | |||
ബാലസാഹിത്യം, സാഹിത്യം, ശാസ്ത്രം, ചരിത്രം, റഫറൻസ് എന്നിങ്ങനെ വിവിധ മേഖലകളെ അടിസ്ഥാനമാക്കിയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെയും പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ക്രമീകരിച്ചിരിക്കുന്നു. | |||
യുപി വിഭാഗം കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പിരീഡും എച്ച് എസ് വിഭാഗം കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരീഡും ഗ്രന്ഥശാല ഫല പ്രദമായി ഉപയോഗിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്വസ്ഥമായി ഇരുന്ന് വായിക്കാനും എഴുതാനും ഉദകുന്ന വിശാലമായ വായന മുറിയും ഗ്രന്ഥശാലയുടെ ഭാഗമായുണ്ട്. | |||
പ്രവർത്തനങ്ങൾ | |||
ജൂൺ 19 ന് വായനദിനത്തിന്റെ ഉദ്ഘാടനത്തോടെ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ തുടങ്ങുന്നു. | |||
1. പുസ്തക | |||
ശേഖരണം | |||
സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളെ കൂടാതെ പി ടി എ , പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, | |||
അഭ്യുദയകാംക്ഷികൾ, തുടങ്ങിയവരിൽ നിന്നും പുസ്തകങ്ങൾ ലഭിക്കുന്നു. കൂടാതെ | |||
കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ചത്, ജന്മദിന സമ്മാനം പുസ്തകമായി ഗ്രന്ഥശാലയ്ക്ക് നല്കിയത് എന്നിങ്ങനെ പല വിധത്തിലുമുളള ഗ്രന്ഥശേഖരണവും നടക്കുന്നു. | |||
2. ക്വിസ് മത്സരങ്ങൾ | |||
പത്രവായന ശീലമാക്കി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ മാസവും അവസാന ദിവസം പത്രമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരം, | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , | |||
കുട്ടികളിൽ മതസൗഹാർദ്ദം വളർത്തുന്നതിനായി വിശുദ്ധ ഗ്രന്ഥങ്ങളായ രാമായണം, ബൈബിൾ, ഖുറാൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിങ്ങനെ ഈ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ് മത്സരങ്ങൾ മുടങ്ങാതെ നടത്തിവരുന്നു. | |||
മത്സരങ്ങളിൽ വിജയികളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങൾ നല്കുന്നു. കൂടാതെ മികച്ച വായനക്കാരെ കണ്ടെത്തി സ്കൂൾ വാർഷികത്തിന് 'വായന പ്രതിഭ' പുരസ്കാരം നല്കുന്നു. | |||
3. പതിപ്പ് തയ്യാറാക്കൽ | |||
സ്വാതന്ത്ര്യ ദിനം, | |||
ഗാന്ധി ജയന്തി, കർഷകദിനം, കായിക മാമാങ്കം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി പതിപ്പുകൾ തയ്യാറാക്കി കുട്ടി കളുടെ വിവിധ ആവശ്യങ്ങൾക്കായി ഗ്രന്ഥശാലയിൽ സൂക്ഷിക്കുന്നു. | |||
4. പുസ്തകമേള | |||
വായദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പുസ്തകമേള സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത് പ്രോത്സാഹനസമ്മാനം ലഭിച്ചിട്ടുണ്ട്. | |||
5. പുസ്തകപരിചയം | |||
ഈ ഗ്രന്ഥശാലയിലെ പുസ്തകങ്ങളെ കുട്ടികൾക്കുപരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദിവസം ഒരു പുസ്തകം(വായനക്കുറിപ്പോടു കൂടി) പരിചയ പ്പെടുത്തുന്നു. | |||
സമീപ പ്രദേശങ്ങളിലെ ലൈബ്രറികളുമായി സഹകരിച്ചുകൊണ്ട് കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു , സമ്മാനങ്ങളും ലഭിക്കുന്നു. | |||
ദിനാചരണങ്ങളോടനുബന്ധിച്ച് കഥാരചന, കവിതാ രചന, ചിത്രരചന, പ്രസംഗം, നല്ല വായന, ആസ്വാദനക്കുറിപ്പ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തി കുട്ടികളെ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. | |||
6.കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ | |||
കുട്ടികൾ വീട്ടിലായിരുന്നപ്പോഴും ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി തുടരുന്നു. സാധാരണ നടത്തിവരാറുള്ള സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളെല്ലാം ഓൺലൈനിലായപ്പോഴും കുട്ടികൾ പിന്മാറിയില്ല. ഓൺലൈൻ ആയി അവർ പരിശീലനം നേടുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു വരുന്നു. | |||
പത്രമാധ്യമങ്ങ | |||
ളെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരവും ഓൺലൈനിലാക്കി അവർക്ക് | |||
ഇ സർട്ടിഫിക്കറ്റ് നല്കി വരുന്നു. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് ആ വശ്യമുളള പുസ്തകം അവരുടെ വീട്ടിൽ എത്തിക്കുന്നു. | |||
സ്ക്കൂൾ ഗ്രന്ഥശാലയുടെ ചുമതല അധ്യാപകരിൽ ഒരാളാണ് വഹിച്ചു വരുന്നത്. ഇതിനു പുറമെ 10 am -4 pm വരെയുളള ഗ്രന്ഥശാലയുടെ പ്രവർത്തനം മുടക്കമില്ലാതെ നടത്തുന്നതിനായി വെളിയിൽ നിന്ന് പരിചയ സമ്പന്നയായ ഒരു ലൈബ്രേറിയനും(ശ്രീമതി ഷിജി പ്രസാദ്) ഉണ്ട് എന്നത് ഈ ഗ്രന്ഥശാലയുടെ പ്രത്യേകതയാണ്. | |||
ലക്ഷ്യങ്ങൾ | |||
വിജ്ഞാനം വിരൽത്തുമ്പിലായിരിക്കുന്ന ഈ ലോകത്ത് നമ്മുടെ കുട്ടികളുടെ അറിവും അതിനനുസരിച്ച് വളർത്തി | |||
അവരെ മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കി ജന്മനാടിന്റെ അഭിമാനമാക്കുക. | |||