ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18407 (സംവാദം | സംഭാവനകൾ)
No edit summary
18407 (സംവാദം | സംഭാവനകൾ)
No edit summary
വരി 167: വരി 167:
പരിപാടിയിൽ സംബന്ധിച്ചു .കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.
പരിപാടിയിൽ സംബന്ധിച്ചു .കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.
[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]]
[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]]
[[പ്രമാണം:18407 32 pari2.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]]
 
 
'''വിഡിയോ കാണുവാൻ'''
 
[https://www.youtube.com/watch?v=G8TAIJHZGIg '''VIDEO''']
 
[[പ്രമാണം:18407 32 pari2.jpeg|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം |പകരം=|ഇടത്ത്‌]]

06:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. വെള്ളൂർ
വിലാസം
വെള്ളൂർ

വെള്ളൂർ പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 08 - 1953
വിവരങ്ങൾ
ഫോൺ9846859991
ഇമെയിൽalpsvellur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18407_01jpj (സമേതം)
യുഡൈസ് കോഡ്32051400208
വിക്കിഡാറ്റQ64566968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ടൂർപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ115
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുസ്സലാം കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
31-01-202218407


പ്രോജക്ടുകൾ



ആമുഖം പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനു ആയിട്ടുണ്ട്

ചരിത്രം

             മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ  വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ്  എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ  തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി.

          വെള്ളൂർ പ്രദേശത്തെ   മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു പ്രൈമറി വിദ്യാലയമാണ് വെള്ളൂർ എ.എൽ.പി.സ്കൂൾ . സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു . 1964.ൽ  അദ്ദേഹം മരിച്ചപ്പോൾ  സഹധർമിണി ശ്രീമതി നാനാക്കൽ ഖദീജ ഉമ്മയാണ് പിന്നീട് മാനേജർ ആയത്. 1990 ൽ അവർ  മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ വട്ടോളി മുഹമ്മദാലി (അലി മൊല്ലാക്ക ) എന്നവർ മാനേജർ ആവുകയും സ്കൂളിന്റെ ഭൗതിക  സൗകര്യങ്ങൾ ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആകസ്മിക   മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988 ൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2020  വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ , സക്കിയ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ പ്രധാനാധ്യാപികയായി കെ.സജിത ടീച്ചറിൽ എത്തി നിൽക്കുന്നു.

                വെള്ളൂരിന്റെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.പ്രഗൽപാരായ അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ പരിശ്രമത്തിൽ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥാപനത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ നുകർന്ന പല വ്യക്തിത്വകളും നാടിൻറെ ഉന്നത ശ്രേണികളിൽ പ്രവർത്തിക്കുന്നുണ്ട്.

       പഠനപ്രവർത്തനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് കൊണ്ടുതന്നെ ജില്ലാ ഉപജില്ലാ തലങ്ങളിൽ മികച്ച ഒരു വിദ്യാലയമായി മാറാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. കലാ കായിക രംഗങ്ങളിലും ഈ സ്ഥാപനം അസൂയാവഹമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്.

            വെള്ളൂർ എന്ന ഈ കൊച്ചുഗ്രാമത്തിന്റെ അഭിമാനമായി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.


മുൻ സാരഥികൾ

മുൻ മാനേജർമാർ

മാനേജർ
മാനേജർ

മുൻ പ്രധാനാധ്യാപകർ

Nanakkal Muhammed
Palakkal Saidali
CP Annamma
Vijayamma.B
Assia.M
Zakiyya.TM
ഇപ്പോഴത്തെ സാരഥികൾ
MANAGER
K JAMEELA.
PTA PRESIDENT
ABDUSSALAM MASTER
MTA PRESIDENT
FASEELA ,M
ഇപ്പോഴത്തെ അധ്യാപകർ
HEADMISTRESS
K SAJITHA
SENIOR ASISTENT
DINESAN.V
LPST
SAINABA.P
FTA
JAMSHAD.VM
FTA
SHAHUL HMEED.KP
LPST
SHAHARBANU.MC
LPST
MOHAMMED ISHAQ.TV
LPST
ADEELA.P
LPST
PRASEENA.A
LPST
RAGHIKRISHNA

വഴികാട്ടി

{{#multimaps:11.116179691000275, 76.04909222292075| width=80%| | zoom=18 }} ,


  • മലപ്പുറത്ത്‌നിന്നും 12 km  കോഴിക്കോട് റൂട്ടിൽ വന്ന് അത്താണിക്കൽ എന്ന സ്ഥലത്ത് ഇറങ്ങി ഇടത് ഭാഗത്തെ റോഡിൽ പ്രവേശിച്ച് 1.5 km ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • വള്ളുവമ്പ്രത്തു നിന്നും മലപ്പുറം ഭാഗത്തേക്ക് 2 km യാത്ര ചെയ്താൽ അത്താണിക്കൽ എത്താം.അവിടെ നിന്നും വലത് ഭാഗത്തുള്ള ഉള്ളോട്ടുള്ള റോഡിൽ 1.5 km യാത്ര ചെയ്താൽ സ്കൂളിൽ എത്താം.


ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ
    Digital Class room
  • സ്കൂൾ വാഹന സൗകര്യം
school van
  • a / c ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി&റീഡിങ് റൂം
  • സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
  • ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം 2021 -22

01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.

ഓൺലൈൻ പ്രവേശനോത്സവം 2021


വിഡിയോ കാണുവാൻ

PART-1

PART-2


ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി

ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).

പരിപാടിയിൽ സംബന്ധിച്ചു .കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

ലോക പരിസ്ഥിതി ദിനം


വിഡിയോ കാണുവാൻ

VIDEO

ലോക പരിസ്ഥിതി ദിനം
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വെള്ളൂർ&oldid=1517318" എന്ന താളിൽനിന്ന് ശേഖരിച്ചത്